
സ്കൂളുകളിൽ ഹിജാബ് നിരോധിച്ചു കൊണ്ടുള്ള വിദ്യാഭ്യാസവകുപ്പിന്റെ ഉത്തരവിനെതിരെ പ്രതിഷേധവുമായി മുഹമ്മദ് ഫൈസൽ എംപി
ലക്ഷദ്വീപിലെ സ്കൂളുകളിൽ ഹിജാബ് നിരോധിച്ചു കൊണ്ടുള്ള വിദ്യാഭ്യാസവകുപ്പിന്റെ ഉത്തരവിനെതിരെ പ്രതിഷേധവുമായി മുഹമ്മദ് ഫൈസൽ എംപി. ഇന്നലെയാണ സ്കൂളുകളിൽ ഏകീകൃത യൂണിഫോം കോഡ് സംബന്ധിച്ച് ഉത്തരവിറക്കിയത്. നടപടി ഉടൻ പിൻവലിക്കണമെന്നും ശക്തമായ പ്രതിഷേധം ഇതിനെതിരെ തുടങ്ങുമെന്നും എംപി വ്യക്തമാക്കി. ടൂറിസത്തിന്റെ പേരിൽ ദ്വീപിൽ നടപ്പാക്കാനൊരുങ്ങുന്ന പുതിയ മദ്യം നയം സമാധാന അന്തരീക്ഷം തകർക്കുന്നതാണെന്നും ഇത് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കത്ത് നൽകിയെന്നും ഫൈസൽ ദില്ലിയിൽ പറഞ്ഞു. അതേസമയം, ലക്ഷദ്വീപില്‍ മദ്യം ലഭ്യമാക്കുന്നത് സംബന്ധിച്ച് പൊതുജന അഭിപ്രായം തേടിയ സര്‍ക്കാരിന്…