
സ്വകാര്യ കോളേജിലെ ഹിജാബ് നിരോധനം ശരിവെച്ച ഹൈക്കോടതി വിധി; സുപ്രീം കോടതി സ്റ്റേ ചെയ്തു
സ്വകാര്യ കോളേജിലെ ഹിജാബ് നിരോധനം ശരിവെച്ച മുംബൈ ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. എൻജി ആചാര്യ ആൻഡ് ഡി കെ മറാഠാ കോളേജിലെ മൂന്ന് വിദ്യാർഥിനികൾ നൽകിയ ഹർജിയിലാണ് വിധി. ക്യാമ്പസിൽ ഹിജാബ്, തൊപ്പി, ബാഡ്ജുകൾ എന്നിവ ധരിക്കാമെന്നാണ് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാർ എന്നിവരുടെ ബെഞ്ചിന്റേതാണ് തീരുമാനം. കോളേജിന്റെ നിബന്ധന ആശ്ചര്യമുണ്ടാക്കിയെന്നും കോടതി വിശദമാക്കി. എന്താണിത്, ഇത്തരമൊരു നിബന്ധന എന്തുകൊണ്ടാണെന്നും ജസ്റ്റിസ് സഞ്ജീവ് ഖന്ന…