
ഹൈറിച്ച് മണി തട്ടിപ്പ് കേസ്; കമ്പനി ഉടമ കെ.ഡി പ്രതാപൻ ഇ.ഡിക്ക് മുന്നിൽ ഹാജരായി, ഭാര്യ ശ്രീന ഹാജരായില്ല
ഹൈറിച്ച് മണി ചെയിന്‍ തട്ടിപ്പ് കേസിലെ പ്രതി ഹൈറിച്ച് കമ്പനി ഉടമ കെ.ഡി പ്രതാപന്‍ ഇഡിക്ക് മുന്നില്‍ ഹാജരായി. കേസിലെ പ്രതിയായ കമ്പനിയുടെ സിഇഒയും പ്രതാപന്‍റെ ഭാര്യയുമായ ശ്രീന ഹാജരായില്ല. രാവിലെ പത്ത് മണിയോടെയാണ് കൊച്ചിയിലെ ഇഡി ഓഫീസില്‍ പ്രതാപന്‍ എത്തിയത്. തൃശ്സൂരിലെ വസതിയില്‍ ഇഡി റെയിഡിനെത്തുന്ന വിവരം അറിഞ്ഞാണ് പ്രതാപനും ശ്രീനയും ഒളിവില്‍ പോയത്. കേസ് ഇന്ന് പരിഗണിക്കവെ ഇഡി ഓഫീസില്‍ ഹാജരാകാമെന്ന് ഇവര്‍ കോടതിയെ അറിയിക്കുകയായിരുന്നു. പ്രതികള്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നതിനിടെ എന്‍ഫോര്‍സ്…