ഹൈറിച്ച് നിക്ഷേപ തട്ടിപ്പ് കേസ് ; രാജ്യവ്യാപകമായി ഇ.ഡി റെയ്ഡ്

ഹൈറിച്ച് നിക്ഷേപ തട്ടിപ്പ് കേസിൽ രാജ്യവ്യാപകമായി ഇ.ഡി റെയ്ഡ്. കേരളം,മഹാരാഷ്ട്ര, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ 15 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.കഴിഞ്ഞ ദിവസം ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതികളുടെ സ്വത്ത് ജപ്തി ചെയ്ത നടപടി സ്ഥിരപ്പെടുത്തിയിരുന്നു. അഡീഷണൽ സെഷൻ കോടതിയാണ് ജില്ലാ കലക്ടറുടെ നടപടി അംഗീകരിച്ചത്. ഹൈറിച്ച് ഉടമകളുടെ ഇരുന്നൂറ് കോടി രൂപയുടെ സ്വത്തുക്കളാണ് സർക്കാർ ഏറ്റെടുക്കുക. കേസിൽ ഹൈറിച്ച് കമ്പനിയുടെ സ്ഥാവരജംഗമ വസ്തുക്കളും ബാങ്ക് അക്കൗണ്ടുകളും താത്കാലികമായി മരവിപ്പിച്ചിരുന്നു. ഇത് സ്ഥിരപ്പെടുത്തണമെന്ന സർക്കാരിന്റെ അപേക്ഷയിലാണ് കോടതി വിധി…

Read More