
ഖത്തർ എയർവേയ്സിന് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ലഭിച്ചത് 27 വർഷത്തെ ഉയർന്ന ലാഭം
ഖത്തർ എയർവേസ് 2023-24 സാമ്പത്തിക വർഷത്തിൽ റെക്കോർഡ് ലാഭമുണ്ടാക്കി. 610 കോടി റിയാൽ (ഏകദേശം 14000 കോടി രൂപ) ആണ് കഴിഞ്ഞ സാമ്പത്തിക വർഷത്തെ ലാഭം. 27 വർഷത്തിനിടയിലെ ഉയർന്ന തുകയാണിത്. 8100 കോടി റിയാൽ (1.85 ലക്ഷം കോടി രൂപയിലേറെ) ആണ് ഈ വർഷത്തെ വരുമാനം. തൊട്ടുമുമ്പത്തെ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ആറ് ശതമാനത്തിന്റെ വർധനയുണ്ട്. നാല് കോടിയിലധികം യാത്രക്കാരെ ഖത്തർ എയർവേസ് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ലക്ഷ്യസ്ഥാനത്തെത്തിച്ചു. യാത്രക്കാരുടെ എണ്ണത്തിൽ 26 ശതമാനമാണ് വർധന….