
ഭൂരിപക്ഷത്തിൽ ഒന്നാമനായി കോൺഗ്രസ് സ്ഥാനാർത്ഥി; 10.12 ലക്ഷം വോട്ടിന്റെ ജയം
ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും ഉയർന്ന ജയം അസമിലെ ദുബ്രി ലോക്‌സഭ മണ്ഡലത്തിൽ മത്സരിച്ച കോൺഗ്രസ് സ്ഥാനാർത്ഥി രാഖിബുൾ ഹുസൈന്. എഐയുഡിഎഫ് നേതാവ് ബദ്ദാറുദ്ദീൻ അജ്മലിനെ 10,12,476 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കോൺഗ്രസ് സ്ഥാനാർത്ഥി പരാജയപ്പെടുത്തിയത്. മൂന്ന് വട്ടം മണ്ഡലത്തിൽ ജയിച്ച ബദ്ദാറുദ്ദീൻ അജ്മലിനെ സംബന്ധിച്ച് കനത്ത പരാജയമാണ് മണ്ഡലത്തിൽ നേരിടേണ്ടി വന്നത്. ബദ്ദാറുദ്ദീൻ അജ്മലിന് 4,59,409 വോട്ടുകൾ ലഭിച്ചപ്പോൾ കോൺഗ്രസ് സ്ഥാനാർത്ഥി രാഖിബുൾ ഹുസൈന് 14,71,885 വോട്ടുകളാണ് ലഭിച്ചത്. മധ്യപ്രദേശിലെ ഇൻഡോറിൽ ജയിച്ച ബിജെപി സ്ഥാനാർത്ഥി ശങ്കർ…