കൊവിഡ് കാലത്തെ സംഭാവനകൾ മുൻ നിർത്തി ആദരം; നരേന്ദ്ര മോദിയ്ക്ക് പരമോന്നത പുരസ്കാരം പ്രഖ്യാപിച്ച് ഡൊമിനിക്ക

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പരമോന്നത പുരസ്കാരം പ്രഖ്യാപിച്ച് ഡൊമിനിക്ക. കൊവിഡ് കാലത്തെ സംഭാവനകൾ മുൻ നിർത്തിയാണ് ആദരം. കൊവിഡ് 19 പാൻഡമിക് സമയത്ത് ഡൊമിനിക്കയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകൾക്കും രാജ്യങ്ങൾ തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള അദ്ദേഹത്തിന്റെ പ്രയത്നത്തിനുമാണ് അം​ഗീകാരം നൽകുന്നത്. നവംബർ 19 മുതൽ 21 വരെ ഗയാനയിലെ ജോർജ്ജ്ടൗണിൽ നടക്കുന്ന ഇന്ത്യ-കാരികോം ഉച്ചകോടിയിൽ ഡൊമിനിക്കൻ പ്രസിഡൻ്റ് സിൽവാനി ബർട്ടൺ പുരസ്കാരം മോദിയ്ക്ക് സമ്മാനിക്കും. ഡൊമനിക്ക പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം പറയുന്നത്. 2021-ൽ 70,000…

Read More

ഐറ്റം ഡാന്‍സിന് നായികയെക്കാള്‍ പ്രതിഫലം; നാലു മിനിറ്റ് ഗാനത്തിന് സാമന്ത വാങ്ങിയത് 5 കോടി.!!

ഇന്ത്യന്‍ സിനിമയിലെ മാസ് മസാല ചിത്രങ്ങളില്‍ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് ഐറ്റം ഡാന്‍സ്. സിനിമയുടെ ബിസിനസിനെത്തന്നെ ബാധിക്കുന്ന ത്രസിപ്പിക്കുന്ന ഐറ്റം നമ്പറുകള്‍ നിര്‍മാതാക്കള്‍ കോടികള്‍ മുടക്കിത്തന്നെ ചിത്രീകരിക്കുന്നു. അടുത്ത കാലത്ത് പാന്‍ ഇന്ത്യന്‍ ഹിറ്റായി മാറിയ പുഷ്പ മുതല്‍ ദുല്‍ഖറിന്റെ കിംഗ് ഓഫ് കൊത്തയില്‍ വരെ ഇത്തരം ഐറ്റം നമ്പറുകളുണ്ട്. വമ്പന്‍ നടിമാര്‍ മുതല്‍ സാധാരണ നടിമാര്‍ വരെ ഇത്തരം ഗ്ലാമര്‍ നൃത്തങ്ങള്‍ ചെയ്തിട്ടുണ്ട്. സിനിമയുടെ വിജയത്തില്‍ ഇത്തരം ഗാനരംഗങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. പുഷ്പയില്‍ സാമന്തയുടെ ഊ അണ്ട…

Read More

റബ്ബർ വില ഉയർന്നു; എങ്കിലും കേരളത്തിലെ ചെറുകിട കർഷകർക്ക് കാര്യമായ പ്രയോജനം കിട്ടുന്നില്ല

ഒരു ഇടവേളയ്ക്ക് ശേഷമാണ് റബ്ബർ വില ഉയർന്നത്. എങ്കിലും കേരളത്തിലെ ചെറുകിട കർഷകർക്ക് കാര്യമായ പ്രയോജനം കിട്ടുന്നില്ല. മഴ മൂലം ഉത്പാദനം കുറഞ്ഞു നിൽക്കുന്ന സമയത്തെ വില വർധനവ് കർഷകരെ നിരാശയിലാക്കിയിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അതേസമയം ഉത്പാദനം ഇല്ലാത്ത സമയത്ത് വില വർധിപ്പിച്ചത് കമ്പനികൾക്ക് റബർ ഇറക്കുമതി ചെയ്യാനുള്ള അവസരമൊരുക്കലാണെന്നാണ് കർഷക സംഘടനകൾ ഉയർത്തുന്ന ആക്ഷേപം. പന്ത്രണ്ട് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലേക്ക് കുതിക്കുകയാണ് റബ്ബർ വില. ആഭ്യന്തര വിപണിയിലെ വില 205 വരെ എത്തി നിൽക്കുന്നു….

Read More

അര്‍ബുദ കേസുകളില്‍ ഏഷ്യയില്‍ ഇന്ത്യ രണ്ടാമത്‌

ഏഷ്യയില്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്ന അര്‍ബുദ കേസുകളിലും മരണങ്ങളിലും ചൈനയ്‌ക്ക്‌ ശേഷം, രണ്ടാം സ്ഥാനത്താണ്‌ ഇന്ത്യയെന്ന്‌ ലാന്‍സെറ്റിന്റെ റീജണല്‍ ഹെല്‍ത്ത്‌ സൗത്ത്‌ഈസ്റ്റ്‌ ഏഷ്യ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട്‌ പറയുന്നു. 2019ല്‍ 12 ലക്ഷം പുതിയ അര്‍ബുദ കേസുകളും ഇതോട്‌ അനുബന്ധിച്ചുള്ള 9.3 ലക്ഷം മരണങ്ങളുമാണ്‌ ഇന്ത്യയില്‍ ഉണ്ടായതെന്ന്‌ റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാട്ടി. 48 ലക്ഷം പുതിയ കേസുകളും 27 ലക്ഷം മരണങ്ങളുമായി ചൈനയാണ്‌ ഏഷ്യയിലെ അര്‍ബുദരോഗ വ്യാപനത്തിന്റെ കാര്യത്തില്‍ ഒന്നാമത്‌. ഒന്‍പത്‌ ലക്ഷം കേസുകളും 4.4 ലക്ഷം മരണങ്ങളും രേഖപ്പെടുത്തിയ…

Read More

മോദി ലോക ജനപ്രിയൻ; യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഏഴാമത്

ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നു സർവേ റിപ്പോർട്ട്. യുഎസ് ആസ്ഥാനമായുള്ള കൺസൽറ്റിങ് സ്ഥാപനമായ ‘മോണിങ് കൺസൽറ്റ്’ നടത്തിയ സർവേയിലാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അടക്കമുള്ള ലോക നേതാക്കളെ പിന്തള്ളി മോദി മുന്നിലെത്തിയത്.  ജനുവരി 26 മുതൽ 31 വരെയായിരുന്നു സർവേ. മെക്സിക്കൻ പ്രസി‍ഡന്റ് ആന്ദ്രേസ് മാനുവൽ ലോപ്പസ് ഒബ്രാദോർ, സ്വിസ് പ്രസിഡന്റ് അലൻ ബെർസെ എന്നിവരാണു രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ബൈഡൻ ഏഴാമതാണ്. ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക് പന്ത്രണ്ടാമത്.

Read More