
ബഹ്റൈനിൽ സ്വദേശിവൽക്കരണം പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ ഉയർന്ന ലേബർ ഫീസിന് നിർദേശം
നിർദേശിക്കപ്പെട്ട എണ്ണം സ്വദേശികളെ ജോലിക്കെടുക്കാത്ത സ്ഥാപനങ്ങൾ, വിദേശികളെ ജോലിക്കെടുക്കുകയാണെങ്കിൽ അവരിൽനിന്ന് ഉയർന്ന ലേബർ ഫീസ് ഈടാക്കണമെന്ന നിർദേശവുമായി എം.പിമാർ പാർലമെന്റിൽ. ഹനാൻ ഫർദാന്റെ നേതൃത്വത്തിൽ അഞ്ച് എം.പിമാരാണ് ഈ നിർദേശം മുന്നോട്ടുവെച്ചത്. ഇത് പാർലമെന്റ് ഗൗരവമായി ചർച്ചചെയ്യും. ബഹ്റൈനൈസേഷൻ ക്വോട്ട കൈവരിക്കുന്നതിൽ പരാജയപ്പെട്ട കമ്പനികൾ വിദേശ ജീവനക്കാരനെ നിയമിക്കുമ്പോൾ ഒരു ജീവനക്കാരന് 2,500 ദീനാർ വരെ എന്ന ക്രമത്തിൽ ഉയർന്ന ലേബർ ഫീസ് ഈടാക്കാനാണ് നിർദേശം. ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ വ്യത്യസ്ത നിരക്കാണ് ശിപാർശ ചെയ്യുന്നത്. പ്രതിമാസവേതനം 200…