കേരള യൂണിവേഴ്സിറ്റി സെനറ്റ് യോഗത്തിനെത്തിയ മന്ത്രി സ്വന്തം നിലയ്ക്ക് അധ്യക്ഷയായി; ഉന്നത വിദ്യാഭ്യാസമന്ത്രി ആർ.ബിന്ദുവിനെതിരെ വിസിയുടെ റിപ്പോർട്ട്

കേരള സെനറ്റ് യോഗത്തിലെ സംഘർഷവുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രിക്കെതിരെ കേരളാ യൂണിവേഴ്സിറ്റി വിസിയുടെ റിപ്പോർട്ട്. താൻ വിളിച്ച യോഗത്തിൽ മന്ത്രി സ്വന്തം നിലക്ക് മന്ത്രി അധ്യക്ഷയാകുകയായിരുന്നുവെന്ന് വിസി നൽകിയ റിപ്പോർട്ടിൽ ആരോപിക്കുന്നു. ചട്ട ലംഘനമാണെന്ന് പറഞ്ഞെങ്കിലും മന്ത്രി അധ്യക്ഷയായി. ചാൻസ്ലറുടെ അസാന്നിധ്യത്തിൽ തനിക്ക് അധ്യക്ഷ ആകാമെന്ന് മന്ത്രി വാദിച്ചു. സെനറ്റ് പാസാക്കിയെന്ന് പറയുന്ന പ്രമേയം അജണ്ടയിൽ ഇല്ലാത്തതായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. യോഗത്തിൽ ഉയർന്ന പേരുകൾ റിപ്പോർട്ടിൽ വിസി ഉൾപ്പെടുത്തി. സെർച്ച് കമ്മിറ്റിയിലേക്കുള്ള നോമിനികളുടെ പേര് കൈമാറി. 

Read More

തമിഴ്നാട് സർക്കാരിന് കനത്ത തിരിച്ചടി; ഉന്നത വിദ്യാഭ്യാസമന്ത്രി കെ പൊൻമുടിക്കും ഭാര്യയ്ക്കും മൂന്ന് വർഷം തടവ് ശിക്ഷ

വരവില്‍ കവിഞ്ഞ് സ്വത്ത് സമ്പാദിച്ച കേസില്‍ തമിഴ്നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.പൊന്മുടിക്കും ഭാര്യക്കും മൂന്ന് വർഷം വീതം തടവും 50 ലക്ഷം വീതം പിഴയും ശിക്ഷ വിധിച്ചു. മന്ത്രിയും ഭാര്യയും അഴിമതി നിരോധന നിയമപ്രകാരം കുറ്റക്കാരെന്ന് മദ്രാസ് ഹൈക്കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ശിക്ഷാ വിധിയോടെ മന്ത്രി എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനായി. 2006നും 2010-നും ഇടയിൽ മന്ത്രിയായിരിക്കെ പൊന്മുടി രണ്ട് കോടിയോളം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നാണ് കേസ്. 1989ന് ശേഷം ഡിഎംകെ അധികാരത്തിൽ…

Read More

‘ഗവർണർ സ്വന്തം പദവിയുടെ വില കളഞ്ഞു’ ; വിമർശനം ഉന്നയിച്ച് ഉന്നത വിദ്യാഭ്യാസമന്ത്രി ആർ.ബിന്ദു

ഗവർണർക്കെതിരെ രൂക്ഷവിമർശനവുമായി പ്രോ-ചാൻസലർ കൂടിയായ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു. ചാൻസലർ കൂടിയായ ഗവർണർ സ്വന്തം പദവിയുടെ ഡിഗ്നിറ്റി കളഞ്ഞ്, കൊച്ചു കുട്ടികളോട് മത്സരബുദ്ധി സൂക്ഷിക്കുന്ന ഒരാളായി മാറിയെന്ന് മന്ത്രി ആർ ബിന്ദു കുറ്റപ്പെടുത്തി. ‘ഗവർണർ എന്ന് പറഞ്ഞാൽ സ്റ്റേറ്റിനെ സംബന്ധിച്ച് ഭരണഘടനാപരമായ ഏറ്റവും ഉയർന്ന ഉത്തരവാദിത്തമാണ്. സർവകലാശാലകളെ സംബന്ധിച്ച് ചാൻസലർ സ്ഥാനവും ഉന്നതമായ പദവിയാണ്. ആ പദവിയുടെ ഡിഗ്നിറ്റി സൂക്ഷിക്കുക എന്നത് പരമപ്രധാനമായ കാര്യമാണ്. ഇത് കളഞ്ഞ് കുളിച്ച് കൊച്ചു കുട്ടികളോട് മത്സരബുദ്ധി സൂക്ഷിക്കുന്ന…

Read More

വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനം; തമിഴ്നാട് ഉന്നത വിദ്യാഭ്യാസമന്ത്രി കെ പൊൻമുടി കുറ്റക്കാരനെന്ന് മദ്രാസ് ഹൈക്കോടതി

വരവില്‍ കവിഞ്ഞ് സ്വത്ത് സമ്പാദിച്ച കേസില്‍ തമിഴ്നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.പൊന്മുടി കുറ്റക്കാരനെന്ന് മദ്രാസ് ഹൈക്കോടതി . 2017ൽ മന്ത്രിയെയും ഭാര്യയെയും കുറ്റവിമുക്തരാക്കിയ വിചാരണക്കോടതി വിധി ഹൈക്കോടതി റദ്ദാക്കി. വിധിക്കെതിരെ എഐഎഡിഎംകെ സ‍‍ർക്കാരിന്‍റെ കാലത്ത് വിജിലൻസ് നൽകിയിരുന്ന അപ്പീലിലാണ് തീരുമാനം. അഴിമതി നിരോധന നിയമപ്രകാരം ഇരുവരും കുറ്റക്കാരെന്ന് വ്യക്തമാക്കിയ കോടതി, ശിക്ഷാവിധി മറ്റന്നാള്‍ പ്രസ്താവിക്കുമെന്നും പറഞ്ഞു.2006നും 2011നും ഇടയിൽ മന്ത്രിയായിരിക്കെ പൊന്മുടി രണ്ട് കോടിയോളം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നാണ് കേസ് . 1989 ന്…

Read More

കണ്ണൂർ വിസി നിയമനം റദ്ദാക്കിയ സുപ്രീംകോടതി നടപടി; ഉന്നത വിദ്യാഭ്യാസ മന്ത്രി രാജിവെക്കണം , പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

കണ്ണൂര്‍ വിസി ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം സുപ്രീംകോടതി റദ്ദാക്കിയ സാഹചര്യത്തിൽ ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദു ഇന്ന് തന്നെ രാജി വയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മന്ത്രി ബിന്ദുവിന്റെ വിക്കറ്റ് വീഴേണ്ടതാണ്. സുപ്രീം കോടതി വിധി കേരളത്തിലെ പതിപക്ഷം പറഞ്ഞത് അടിവരയിട്ട വിധിയാണെന്ന് സതീശൻ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ അനാവശ്യ ഇടപെടലുണ്ടായി എന്ന് വിധിയിലുണ്ട്. ഗവർണറും സർക്കാരും ഒന്നിച്ചു നടത്തിയ ഗൂഡാലോചനയാണിത്. ഗവർണറും സർക്കാരും തമ്മിൽ തർക്കമില്ലെന്നും വിഡി സതീശൻ പറഞ്ഞു. സർക്കാർ ചിലവിൽ നവകേരള…

Read More

കണ്ണൂർ വിസി നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നു; നിയമനത്തിൽ തീരുമാനം എടുത്തത് ഗവർണർ, ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു

കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ. ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമന നൽകിയത് റദ്ദാക്കിയ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. എ. ജിയുടെ നിയമോപദേശ പ്രകാരമാണ് ഡോ. ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നൽകാൻ താൻ ശുപാർശ നൽകിയതെന്ന് മന്ത്രി വിശദീകരിച്ചു. ശുപാര്‍ശയിൽ തീരുമാനമെടുത്തത് ചാൻസിലര്‍ കൂടിയായ ഗവർണറാണ്. വിസിയുടെ നിയമനം ഗവർണറുടെ വിവേചനാധികാരമാണെന്നും വിധി പഠിച്ച ശേഷം കൂടുതൽ പ്രതികരിക്കാമെന്നും മന്ത്രി വ്യക്തമാക്കി. വൈസ് ചാന്‍സലരെ പുന‍ര്‍ നിയമിച്ച…

Read More

‘ഉന്നത വിദ്യാഭ്യാസ മന്ത്രിയുടേത് നഗ്നമായ നിയമ ലംഘനം’ ; മന്ത്രിയെ പുറത്താക്കണെമെന്ന് വി.ഡി സതീശൻ

പ്രിൻസിപ്പൽ നിയമനത്തിൽ ഇടപെടൽ നടത്തിയ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദുവിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മന്ത്രി ആർ ബിന്ദു രാജി വച്ചില്ലെങ്കിൽ പുറത്താക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആവശ്യപ്പെട്ടു. ആർ ബിന്ദു സത്യപ്രതിജ്ഞ ലംഘനം നടത്തിയെന്നും ഉന്നത വിദ്യാഭ്യാസ മേഖലയിൽ അനിശ്ചിതത്വമെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു. സര്‍ക്കാര്‍ എയ്ഡഡ് കോളജുകളിലെ പ്രിൻസിപ്പൽ നിയമന പട്ടികയിൽ, അയോഗ്യരായവരെ ഉൾപ്പെടുത്താൻ ഇടപെട്ട മന്ത്രി ആര്‍ ബിന്ദു, ഗുരുതരമായ അധികാര ദുർവിനിയോഗമാണ് നടത്തിയത്….

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

കേന്ദ്രസർക്കാരിന്റെ ഹിന്ദി അടിച്ചേൽപ്പിക്കൽ നയത്തിനെതിരെ തമിഴ്നാട്ടിൽ കർഷകൻ തീ കൊളുത്തി ആത്മഹത്യ ചെയ്തു. സേലം ജില്ലയിൽ നിന്നുള്ള 85 കാരനായ തങ്കവേലാണ് സ്വയം തീകൊളുത്തിയത്. ………………………………… പിഎസ്എൽവി സി 54 ദൗത്യം വിജയം. ഇന്ത്യൻ സമുദ്ര നിരീക്ഷണ ഉപഗ്രഹമായ ഓഷ്യൻ സാറ്റ് 3യും മറ്റ് എട്ട് നാനോ ഉപഗ്രഹങ്ങളും രാജ്യത്തിന്‍റെ വിശ്വസ്ഥ വിക്ഷേപണ വാഹനം ഭ്രമണപഥങ്ങളിൽ എത്തിച്ചു. ………………………………… പ്രളയകാലത്ത് സംസ്ഥാനത്തിന് സൗജന്യമായി നൽകിയ അരിയുടെ പണം ഇപ്പോൾ വേണമെന്ന് പറയുന്ന കേന്ദ്രസർക്കാർ നിലപാട് അംഗീകരിക്കാനാകില്ലെന്ന് മന്ത്രി…

Read More