
തമിഴ്‌നാട്ടിൽ മകൻ ഉയർന്ന ജാതിക്കാരിയെ പ്രണയിച്ചതിന് അമ്മയെ തട്ടിക്കൊണ്ടുപോയി; ബലാത്സംഗം ചെയ്തു
തമിഴ്നാട്ടിൽ മകൻ ഉയർന്ന ജാതിക്കാരിയെ പ്രണയിച്ചതിന് ദളിത് വനിതയോട് ക്രൂരത. ഗൗണ്ടർ വിഭാഗത്തിലെ യുവതിയെ പ്രണയിച്ചതിന് യുവാവിന്റെ അമ്മയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു. ധർമരപുരിയിലാണ് സംഭവം. ഓഗസ്റ്റ് 14നാണ് നടുക്കുന്ന സംഭവം നടന്നത്. ധർമപുരിക്ക് സമീപത്തെ മൊറപ്പൂർ ഗ്രാമത്തിലെ 24കാരനായ ദളിത് യുവാവിനൊപ്പമാണ് 23കാരിയായ യുവതി ഒളിച്ചോടിയത്. ഇരുവരും ബംഗളൂരുവിൽ ജോലി ചെയ്യുന്നവരാണ്. സഹപാഠികളായ ഇരുവരും ഏറെനാളായി പ്രണയത്തിലായിരുന്നു. യുവതി ഒളിച്ചോടിയെന്ന് മനസിലാക്കിയ ബന്ധുക്കൾ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് എന്നായിരുന്നു മറുപടി. പിന്നാലെ യുവതിയെ…