വിവാഹബന്ധത്തില്‍ പങ്കാളിക്ക് മനഃപൂര്‍വം ലൈംഗികത നിഷേധിക്കുന്നത് ക്രൂരതയെന്ന് ഡല്‍ഹി ഹൈക്കോടതി

ജീവിതപങ്കാളിക്ക് മനഃപൂര്‍വം ലൈംഗികത നിഷേധിക്കുന്നത് ക്രൂരതയ്ക്ക് തുല്യമാണെന്ന് ഡല്‍ഹി ഹൈക്കോടതി. വിവാഹത്തിനുശേഷം 35 ദിവസംമാത്രം ഒന്നിച്ചുകഴിഞ്ഞ ദമ്പതിമാര്‍ക്ക് വിവാഹമോചനം നല്‍കിക്കൊണ്ടായിരുന്നു കോടതിയുടെ പരാമര്‍ശം. ഭാര്യ ലൈംഗികത നിഷേധിച്ചെന്നാരോപിച്ചാണ് ഭര്‍ത്താവ് വിവാഹമോചനക്കേസ് നല്‍കിയത്. പങ്കാളികള്‍ തമ്മില്‍ ലൈംഗികബന്ധം നടക്കാത്തതിനാല്‍ വിവാഹം പൂര്‍ണതയിലെത്തിയില്ലെന്നും കോടതി നിരീക്ഷിച്ചു. ഹിന്ദു ആചാരപ്രകാരം 2004-ലാണ് ഇവര്‍ വിവാഹിതരായത്. ദിവസങ്ങള്‍ക്കുശേഷം യുവതി സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോയി. പിന്നീട് തിരിച്ചുവന്നതുമില്ല. ഇതോടെ, വിവാഹമോചനമാവശ്യപ്പെട്ട് ഭര്‍ത്താവ് കുടുംബക്കോടതിയെ സമീപിക്കുകയായിരുന്നു. ജസ്റ്റിസ് സുരേഷ് കുമാര്‍ കൈത അധ്യക്ഷനായ ബെഞ്ചാണ് വിവാഹമോചനം…

Read More

കെഎസ്ആര്‍ടിസിയില്‍ ശമ്പളം പണം ആയി തന്നെ കൊടുക്കണം: ഹൈക്കോടതി

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം വൈകുന്നതില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി.കഴിഞ്ഞ മാസത്തെ ശമ്പളമെങ്കിലും കൊടുക്കൂ എന്ന് കോടതി നിര്‍ദേശിച്ചു. ശമ്പളവിതരണ കാര്യത്തിൽ സർക്കാരിന്‍റെ  നിലപാട് എന്തെന്ന് കോടതി ചോദിച്ചു. ആഗസ്തിലെ ശമ്പളം കൊടുത്താലേ ജീവനക്കാർക്ക് ശരിക്കും ഓണം ആഘോഷിക്കാനാകു. കഴിഞ്ഞവർഷവും ഓണത്തിന് ശമ്പളം നൽകണമെന്ന ഉത്തരവ് കോടതിയിൽ നിന്നുണ്ടായിരുന്നു.എന്നാൽ ഉത്തരവിനെതിരെ അപ്പീൽ പോവുകയാണ് സർക്കാർ ചെയ്തത്.തുടർന്ന് ശമ്പളം പണമായും കൂപ്പണമായും നൽകാമെന്ന തീരുമാനമെടുത്തു. ശമ്പളം നൽകണമെന്ന കാര്യം എപ്പോഴും കോടതിയെക്കൊണ്ട് ഓർമിപ്പിക്കുന്നത് എന്തിനെന്ന് കോടതിചോദിച്ചു. ഉന്നത സമിതി യോഗം…

Read More

കോട്ടയം തിരുവാർപ്പിൽ ബസ് ഉടമയെ മർദിച്ച സംഭവം; സിഐടിയു നേതാവ് കോടതിയിൽ നേരിട്ട് ഹാജരായി

കോട്ടയം തിരുവാർപ്പിൽ ബസ് ഉടമയെ മർദിച്ച സംഭവത്തിൽ സ്വമേധയാ എടുത്ത കോടതിയലക്ഷ്യ കേസിൽ സിഐടിയു നേതാവ് അജയൻ ഹൈക്കോടതിയിൽ ഹാജരായി. ക്രിമിനൽ കേസ് ഉള്ളതിനാൽ കോടതിയലക്ഷ്യ നടപടി അവസാനിപ്പിക്കണമെന്ന് അജയൻ ആവശ്യപ്പെട്ടു. എന്നാൽ ഇത്തരം കാര്യങ്ങൾ ചെയ്യുമ്പോൾ ഓർക്കണമായിരുന്നെന്ന് കോടതി പറഞ്ഞു. തുടർന്ന് കോടതിയലക്ഷ്യ കേസിലെ തെളിവെടുപ്പിനായി കേസ് ഈ മാസം 21 ലേക്ക് മാറ്റി. ഹൈക്കോടതിയുടെ പൊലീസ് സംരക്ഷണ ഉത്തരവ് നിലനിൽക്കുമ്പോളായിരുന്നു ബസ്സുടമയ്ക്ക് സിഐടിയു നേതാവിൽ നിന്നും മർദ്ദനമേറ്റത്. രണ്ട് മാസം മുന്‍പാണ്, കോട്ടയം തിരുവാർപ്പിൽ…

Read More

ഗ്യാൻവാപി സർവേ: സ്റ്റേ തുടരും, കേസ് നാളെ വീണ്ടും പരിഗണിക്കുമെന്ന് അലഹബാദ് ഹൈക്കോടതി

ഗ്യാൻവാപി പള്ളിയിലെ സർവേ നാളെത്തേക്ക് കൂടി സ്റ്റേ ചെയ്തു. അലഹാബാദ് ഹൈക്കോടതിയുടേതാണ് നടപടി. നാളെ വൈകുന്നേരം 3:30 ന് കേസ് വീണ്ടും പരിഗണിക്കും.. പുരാവസ്തുവകുപ്പ് ഉദ്യോഗസ്ഥനോട് നാളെ കോടതിയിൽ ഹാജരാകാനും നിർദേശിച്ചിട്ടുണ്ട്. നാളെ വൈകുന്നേരം 3:30ന് കേസിൽ വാദം തുടരും. വാദം പൂർത്തിയായ ശേഷമായിരിക്കും അന്തിമ തീരുമാനം. സർവേയുടെ ഭാഗമായി ചെയ്യാൻ പോകുന്ന കാര്യങ്ങളിൽ തൃപ്തനല്ലെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രീതിങ്കർ ദിവാക്കർ പറഞ്ഞു. സർവ്വേയുമായി ബന്ധപ്പെട്ട് കോടതിക്ക് സംശയങ്ങൾ ഉണ്ടെന്ന് പറഞ്ഞ ചീഫ് ജസ്റ്റിസ്, സർവേ…

Read More

ഗ്യാൻവാപി സർവേ: സ്റ്റേ തുടരും, കേസ് നാളെ വീണ്ടും പരിഗണിക്കുമെന്ന് അലഹബാദ് ഹൈക്കോടതി

ഗ്യാൻവാപി പള്ളിയിലെ സർവേ നാളെത്തേക്ക് കൂടി സ്റ്റേ ചെയ്തു. അലഹാബാദ് ഹൈക്കോടതിയുടേതാണ് നടപടി. നാളെ വൈകുന്നേരം 3:30 ന് കേസ് വീണ്ടും പരിഗണിക്കും.. പുരാവസ്തുവകുപ്പ് ഉദ്യോഗസ്ഥനോട് നാളെ കോടതിയിൽ ഹാജരാകാനും നിർദേശിച്ചിട്ടുണ്ട്. നാളെ വൈകുന്നേരം 3:30ന് കേസിൽ വാദം തുടരും. വാദം പൂർത്തിയായ ശേഷമായിരിക്കും അന്തിമ തീരുമാനം. സർവേയുടെ ഭാഗമായി ചെയ്യാൻ പോകുന്ന കാര്യങ്ങളിൽ തൃപ്തനല്ലെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രീതിങ്കർ ദിവാക്കർ പറഞ്ഞു. സർവ്വേയുമായി ബന്ധപ്പെട്ട് കോടതിക്ക് സംശയങ്ങൾ ഉണ്ടെന്ന് പറഞ്ഞ ചീഫ് ജസ്റ്റിസ്, സർവേ…

Read More

എംഎൽഎ പി.വി അൻവറിനെതിരായ അനധികൃത ഭൂമി ഇടപാട് കേസ്; കോടതിയിൽ മാപ്പപേക്ഷയുമായി റവന്യു വകുപ്പ്

നിലമ്പൂർ എം എൽ എ പി.വി അൻവറിനെതിരായ അനധികൃത ഭൂമി ഇടപാട് കേസിൽ, ഹൈക്കോടതിയിൽ നിരുപാധിക മാപ്പപേക്ഷ നൽകി റവന്യു വകുപ്പ്. ഹൈക്കോടതി ഉത്തരവ് നൽകാൻ വൈകിയതിലാണ് മാപ്പപേക്ഷ നൽകിയത്. നടപടികൾ മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് അപേക്ഷയിൽ വ്യക്തമാക്കുന്നു. കണ്ണൂർ സോണൽ താലൂക്ക് ലാൻഡ് ബോർഡ് ചെയർമാനാണ് ഹൈക്കോടതിയിൽ നിലപാട് അറിയിച്ചത് സത്യവാങ്മൂലം രേഖപ്പെടുത്തിയ കോടതി, കേസ് പരിഗണിക്കുന്നത് ഒക്ടോബറിലേക്ക് മാറ്റി. പി വി അൻവർ എംഎൽഎ ക്കെതിരായ മിച്ചഭൂമി കേസിലെ നടപടികൾ പൂർത്തിയാക്കാൻ സർക്കാരിന് ഒക്ടോബർ…

Read More

തൊണ്ടിമുതൽ കേസിൽ നടത്തുന്ന അന്വേഷണത്തിനെതിരേ ആന്റണി രാജു സുപ്രീം കോടതിയിൽ

തൊണ്ടിമുതൽ കേസിൽ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി  അന്വേഷണത്തിനെതിരേ മന്ത്രി ആന്റണി രാജു സുപ്രീം കോടതിയെ സമീപിച്ചു. അന്വേഷണത്തിന് നിർദേശിച്ച ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ആന്റണി രാജു സുപ്രീം കോടതിയെ സമീപിച്ചത്. വിജിലൻസ് റിപ്പോർട്ടിലോ എഫ്.ഐ.ആറിലോ തനിക്കെതിരെ ഒരു ആരോപണവും ഇല്ലാതിരുന്ന കേസിലാണ് അന്വേഷണം നടക്കുന്നതെന്ന് ആരോപിച്ചാണ് ആന്റണി രാജു സുപ്രീം കോടതിയെ സമീപിച്ചത്. ആന്റണി രാജുവിനെതിരായ കുറ്റപത്രം നേരത്തെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. കേസെടുത്തതിലെ സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി എഫ്.ഐ.ആർ. റദ്ദാക്കിയതെങ്കിലും കോടതിയ്ക്ക് നടപടിക്രമങ്ങൾ…

Read More

നമ്മുടെ സംവിധാനാണ് വന്ദനയുടെ ജീവൻ നഷ്ടപ്പെടുത്തിയത്; വീണ്ടും രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ ഡോക്ടര്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ സ്വമേധയാ എടുത്ത  കേസില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ഡോക്ടർമാർ ഇന്നും സമരത്തിലല്ലേ എന്ന് കോടതി ചോദിച്ചു, എത്രയോ ആളുകളാണ് ചികിത്സക്കായി കാത്തുനിൽക്കുന്നത്, ഈ സമയത്ത് എന്തെങ്കിലും സംഭവിച്ചാൽ എന്ത് ചെയ്യും, ഇപ്പോഴത്തേത്  സമരമല്ലെന്നും ഡോക്ടർമാരുടെ ഭയം കൊണ്ടാണെന്നും കോടതി പറഞ്ഞു,ഡോക്ടർമാരുടെ സമരം ഒന്നും നേടിയെടുക്കാനല്ല. ഭയത്തിൽ നിന്നാണ് സമരം നടത്തുന്നത് .എങ്ങനെയാണ് ഇവിടെ  പേടിച്ച് ജീവിക്കുക.വിഷയം ആളിക്കത്താതിരിക്കാൻ സർക്കാർ ശ്രമിക്കണം. സംഭവം സംബന്ധിച്ച് എഡിജിപി റിപോർട്ട് സമർപിച്ചു.ഇതാണ് സ്ഥിതിയെങ്കിൽ  പ്രതി…

Read More

ജസ്റ്റിസ് എസ്‌വി ഭട്ടി കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ്

ജസ്റ്റിസ് എസ്‌വി ഭട്ടിയെ കേരളാ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായി നിയമിച്ചു. രാഷ്ട്രപതിയാണ് ഇദ്ദേഹത്തിന്റെ നിയമനത്തിന് സാധുത നൽകിയത്. സുപ്രീം കോടതി കൊളീജിയം ജസ്റ്റിസ് എസ്‌വി ഭട്ടിയെ കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസായാണ് ശുപാർശ ചെയ്തത്. എന്നാൽ നിയമനം ആക്ടിങ് ചീഫ് ജസ്റ്റിസായാണ് നൽകിയിരിക്കുന്നത്. ആന്ധ്രാപ്രദേശിലെ ചീറ്റൂർ സ്വദേശിയാണ് ജസ്റ്റിസ് എസ്‌വി ഭട്ടി. 2019 മുതൽ കേരളാ ഹൈക്കോടതി ജഡ്ജിയായി സേവനം അനുഷ്ഠിക്കുകയാണ്. ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് മണികുമാർ സ്ഥാനമൊഴിഞ്ഞ ഒഴിവിലേക്കാണ് ജസ്റ്റിസ് ഭട്ടിയുടെ നിയമനം. 

Read More

അരിക്കൊമ്പനെ എങ്ങോട്ട് മാറ്റണമെന്ന് ഒരാഴ്ചയ്ക്കുള്ളിൽ സർക്കാർ തീരുമാനിക്കണം; ഹൈക്കോടതി

അരിക്കൊമ്പനെ എങ്ങോട്ട് മാറ്റണമെന്ന് സര്‍ക്കാരിന് തീരുമാനിക്കാമെന്ന് ഹൈക്കോടതി. വിഷയത്തിൽ ഒരാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കണമെന്നാണ് നിർദേശം. ജനങ്ങളുടെ ഭീതി കോടതിക്ക് കാണാതിരിക്കാൻ കഴിയില്ലെന്നും ഒരാഴ്ചയ്ക്കുള്ളില്‍ മാറ്റിയില്ലെങ്കില്‍ പറമ്പിക്കുളത്തേക്ക് മാറ്റാമെന്നും ഹൈക്കോടതി വ്യക്തമാക്കി. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിനെതിരേ നെന്മാറ എം.എല്‍.എ. കെ. ബാബു ചെയര്‍മാനായ ജനകീയ സമിതി നൽകിയ പുനഃപരിശോധനാ ഹര്‍ജിയില്‍ വാദം കേൾക്കുന്നതിനിടെ ആയിരുന്നു കോടതിയുടെ നിർദേശം.  ആനത്താരയില്‍ പട്ടയം നല്‍കിയ വിഷയത്തിൽ സര്‍ക്കാരിനെതിരെ രൂക്ഷവിമർശനവും കോടതി ഉന്നയിച്ചു. ആനയെ എങ്ങോട്ടാണ് മാറ്റേണ്ടതെന്ന് സർക്കാരാണ് തീരുമാനിക്കേണ്ടത്. പറമ്പിക്കുളം അല്ലാതെ മറ്റു…

Read More