ഹേമ കമ്മിറ്റി റിപ്പോർട്ട്: രഞ്ജിനിയുടെ ഹർജി തള്ളി, സിംഗിൾ ബെഞ്ചിനെ സമീപിക്കാമെന്ന് കോടതി

സിനിമാ മേഖലയിലെ പ്രശ്‌നങ്ങളെക്കുറിച്ചു പഠിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്ന നടി രഞ്ജിനിയുടെ ഹർജി ഹൈക്കോടതി തള്ളി. റിട്ട് ഹർജിയുമായി സിംഗിൾ ബെഞ്ചിനെ സമീപിക്കാൻ രഞ്ജിനിയോടു കോടതി നിർദേശിച്ചു. വിവരാവകാശ നിയമപ്രകാരം റിപ്പോർട്ട് പുറത്തുവിടാമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്തായിരുന്നു ഹർജി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനു മുൻപാകെയുണ്ടായിരുന്ന ഹർജി സാങ്കേതികതയുടെ പേരിലാണ് തള്ളിയത്. റിപ്പോർട്ട് പുറത്തുവിടുന്നത് സ്റ്റേ ചെയ്യണമെന്ന ആവശ്യവും അംഗീകരിച്ചില്ല. അതേസമയം, സിംഗിൾ ബെഞ്ചിനെ സമീപിക്കുമെന്ന് രഞ്ജിനി പറഞ്ഞു.

Read More

സംഘടനാ തെഞ്ഞെടുപ്പിനായി വോട്ടർ പട്ടിക തയ്യാറാക്കണം; എസ്എൻഡിപി യോഗത്തിന് നിർദേശവുമായി ഹൈക്കോടതി

സംഘടനാ തെഞ്ഞെടുപ്പിനായി വോട്ടർ പട്ടിക തയ്യാറാക്കാൻ എസ്എൻഡിപി യോഗത്തിന് കേരളാ ഹൈക്കോടതിയുടെ നിർദേശം. എല്ലാ ശാഖാ യോഗങ്ങളിൽ നിന്നും അംഗത്വലിസ്റ്റ് സ്വീകരിച്ച് പട്ടിക തയാറാക്കാനാണ് ജസ്റ്റിസ് ടി.ആർ.രവിയുടെ ഉത്തരവ്. അംഗങ്ങളുടെ വിലാസം, തിരിച്ചറിയൽ രേഖയുടെ വിവരങ്ങൾ എന്നിവ ഉൾപ്പെടുത്തി ഒരുമാസത്തിനകം പട്ടിക തയ്യാറാക്കണം. എസ്.എൻ.ഡി.പി. യുടെ ദൈനംദിന ഭരണത്തിന് അഡ്മിനിസ്‌ട്രേറ്ററെയോ റിസീവറെയോ നിയമിക്കണമെന്നും യോഗത്തിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നേരിട്ട് നിയമനങ്ങൾ നടത്തുന്നത് തടയണമെന്നും ആവശ്യപ്പെട്ട് പ്രൊഫ.എം.കെ.സാനു, അഡ്വ.എം.കെ. ശശീന്ദ്രൻ തുടങ്ങിയവർ സമർപ്പിച്ച…

Read More

സിസേറിയനിലൂടെ ജന്മംനല്‍കിയത് പകര്‍ത്തി വാട്‌സാപ്പില്‍ പങ്കുവെച്ചു; ഡോക്ടര്‍ക്കെതിരായ കേസ് റദ്ദാക്കാനാകില്ലെന്ന് കോടതി

യുവതി മൂന്നുകുട്ടികള്‍ക്ക് സിസേറിയനിലൂടെ ജന്മംനല്‍കിയത് പകര്‍ത്തി വാട്സാപ്പില്‍പങ്കുവെച്ചതിന് ഡോക്ടര്‍ അടക്കമുള്ളവരുടെപേരില്‍ രജിസ്റ്റര്‍ചെയ്ത കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി. കണ്ണൂരിലെ പയ്യന്നൂര്‍ സര്‍ക്കാര്‍ താലൂക്കാശുപത്രിയിലെ ഡോക്ടറായിരുന്ന പി.പി. സുനില്‍, ജീവനക്കാരനായിരുന്ന കെ. സുബൈര്‍ എന്നിവരുടെപേരിലുള്ള കേസാണ് റദ്ദാക്കാനാകില്ലെന്ന് ജസ്റ്റിസ് എ. ബദറുദ്ദീന്‍ വ്യക്തമാക്കിയത്. കേസ് റദ്ദാക്കാനാവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ ഹര്‍ജി തള്ളി. ഇത്തരം ഗൗരവകരമായ കേസുകള്‍ റദ്ദാക്കാനാകില്ലെന്നും കോടതി പറഞ്ഞു. 2014-ലാണ് സംഭവം. സിസേറിയന്റെ വീഡിയോയും ഫോട്ടോയും പ്രതികളെടുത്തിരുന്നു. അന്വേഷണത്തില്‍ പോലീസ് ഇവരുടെ മൊബൈല്‍ഫോണിലും ടാബില്‍നിന്നും ഇവ കണ്ടെടുത്തു. ഇന്ത്യന്‍…

Read More

‘ഒരാളെ ജനിച്ച മതത്തില്‍ തളച്ചിടാനാവില്ല’: ഹൈക്കോടതി

മതം മാറുന്ന വ്യക്തിക്ക് രേഖകള്‍ തിരുത്തി കിട്ടാൻ അവകാശമുണ്ടെന്നു ഹൈക്കോടതി. മതസ്വാതന്ത്ര്യം ഭരണഘടന അനുശാസിക്കുന്നതാണെന്നും ഏതെങ്കിലും മതത്തില്‍ ജനിച്ചുവെന്ന കാരണത്താല്‍ വ്യക്തിയെ ആ മതത്തില്‍ തന്നെ തളച്ചിടാൻ സാധിക്കില്ലെന്നും കോടതി പറഞ്ഞു. ക്രിസ്തുമതം സ്വീകരിച്ച കൊച്ചി മഞ്ഞുമ്മല്‍ സ്വദേശികളായ സഹോദരങ്ങളുടെ വിദ്യാഭ്യാസ രേഖകള്‍ തിരുത്താൻ അനുമതി നല്‍കിക്കൊണ്ടാണ് ഹൈക്കോടതി ജസ്റ്റിസ് വി ജി അരുണിന്റെ ഉത്തരവ്.  ഹിന്ദു മാതാപിതാക്കള്‍ക്കു ജനിച്ച്‌ ക്രിസ്തു മതത്തിലേക്ക് മാറിയ ലോഹിത്, ലോജിത് എന്നിവരാണ് കോടതിയ സമീപിച്ചത്. 2017ല്‍ മതം മാറിയ ഹർജിക്കാർ…

Read More

ആകാശ് തില്ലങ്കേരിയുടെ നിയമം ലംഘിച്ചുള്ള യാത്ര; കർശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി

നിയമം ലംഘിച്ചുള്ള ആകാശ് തില്ലങ്കേരിയുടെ യാത്രയിൽ വിമർശനവുമായി ഹൈക്കോടതി. വാഹനം ഓടിക്കുന്നത് ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട ആളാണെന്നാണ് മനസ്സിലാക്കുന്നത്. ഇത്തരം വാഹനങ്ങൾ പൊതു സ്ഥലത്ത് ഉണ്ടാകാനേ പാടില്ല. രൂപമാറ്റം വരുത്തുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണം. ഇത്തരം വീഡിയോകൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നു. യൂട്യൂബും മറ്റു സാമൂഹ്യ മാധ്യമങ്ങളും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണം. ഇത്തരം വീഡിയോകൾ പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്. സ്റ്റേറ്റ് ബോർഡ് വെച്ച് ഓടിയ കേരള മിനറൽ ആൻറ് മെറ്റൽസ് എം ഡിയുടെ വാഹനത്തിനെതിരെ നടപടി എടുക്കാനും…

Read More

സ്‌കൂൾ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ പ്രവർത്തനം എങ്ങനെയെന്ന് സ്‌കൂൾ അധികൃതർക്ക് തീരുമാനിക്കാം: വിദ്യാഭ്യാസ വകുപ്പ് സഹായം നൽകണമെന്ന് കോടതി

സ്‌കൂൾ തെരഞ്ഞെടുപ്പുലെ രാഷ്ട്രീയ പ്രവർത്തനം എങ്ങനെ വേണമെന്ന് സ്‌കൂൾ അധികൃതർക്ക് തീരുമാനിക്കാമെന്ന് കേരളാ ഹൈക്കോടതി. സ്‌കൂളിന് എന്തെങ്കിലും സഹായം ആവശ്യമെങ്കിൽ വിദ്യാഭ്യാസ വകുപ്പ് നൽകണം. സ്‌കൂൾ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയം നിരോധിക്കണമെന്ന കണ്ണൂർ പട്ടാന്നൂർ ഹയർ സെക്കന്ററി സ്‌കൂളിലെ പ്രധാന അധ്യാപിക നൽകിയ ഹർജിയിലാണ് ഉത്തരവ്. ഹർജിയിൽ സംസ്ഥാന സർക്കാരിന് ഹൈക്കോടതി നോട്ടീസ് അയച്ചു. സ്‌കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ പ്രവർത്തനം ബുദ്ധിമുട്ടുണ്ടാക്കുന്നതിനാൽ നിരോധിക്കണമെന്നാവശ്യപ്പെട്ട് സ്‌കൂളിലെ പ്രധാന അദ്ധ്യാപികയായ ബിന്ദു വേങ്ങാട്ടേരി ആണ് ഹർജി നൽകിയത്.

Read More

‘സർക്കാർ പുതപ്പ് മൂടി ഒളിക്കണ്ട, ഇത് നിസ്സാരമല്ല’; വിഷമദ്യ ദുരന്തത്തിൽ വിമർശനവുമായി മദ്രാസ് ഹൈക്കോടതി

തമിഴ്‌നാട് കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ തമിഴ്‌നാട് സർക്കാരിനെതിരെ വിമർശനവുമായി മദ്രാസ് ഹൈക്കോടതി. ‘സർക്കാർ പുതപ്പ് മൂടി ഒളിക്കണ്ട, ഇതൊന്നും നിസ്സാരമല്ല ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം നഷ്ടമായത് മനുഷ്യജീവനുകളാണ്. ദുരന്തത്തിൽ എന്ത് നടപടിയാണ് സർക്കാർ എടുത്തതെന്ന് കൃത്യമായി കോടതിയെ അറിയിക്കണം. അനധികൃതമദ്യം ഒഴുകുന്ന വഴി എങ്ങനെ എന്ന അന്വേഷണ റിപ്പോർട്ടുകൾ കണ്ടിരുന്നു.’ ഇതിലെല്ലാം സർക്കാരിന് എന്ത് മറുപടിയാണ് നൽകാനുള്ളതെന്നും കോടതി ചോദിച്ചു. കള്ളക്കുറിച്ചി ദുരന്തം സിബിഐ അന്വേഷിക്കണമെന്ന ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമർശം. 2023-ൽ വിളുപുരത്തും ചെങ്കൽപ്പേട്ടിലുമുണ്ടായ വിഷമദ്യദുരന്തത്തിൽ…

Read More

കേരള ഹൈക്കോടതി ഇ പോസ്റ്റ് വഴി ഇനി കക്ഷികൾക്ക് നോട്ടീസ് അയക്കും

കേരള ഹൈക്കോടതി ഇ പോസ്റ്റ് വഴി ഇനി കക്ഷികൾക്ക് നോട്ടീസ് അയക്കും.രാജ്യത്ത് ആദ്യമായി കേരള ഹൈക്കോടതിയാണ് ഈ സംവിധാനം നടപ്പിലാക്കുന്നത്. പോസ്റ്റൽ വകുപ്പുമായി സഹകരിച്ചാണ് പദ്ധതി. ഹൈകോടതിയിൽ ഫയൽ ചെയ്യുന്ന കേസുകളിൽ നോട്ടീസ് പുറപ്പെടുവിച്ചാലും കക്ഷികൾക്ക് നോട്ടീസ് കിട്ടാതിരുന്നും, വൈകി ലഭിക്കുന്നതും കാരണം കേസ് നടപടികൾ വൈകുന്ന സംഭവങ്ങൾ നടന്നിട്ടുണ്ട്. ഇ പോസ്റ്റൽ സംവിധാനം വന്നതോടെ ഒറ്റ ദിവസം കൊണ്ട് തന്നെ നോട്ടീസ് കക്ഷികൾക്ക് നൽകാനാവുന്ന സാഹചര്യമാണ് വരുന്നത്.ഇ മെയിൽ വഴി നോട്ടീസ് അയക്കുന്നതിനെക്കാൾ കൃത്യത ഈ…

Read More

മാസപ്പടി ഇടപാട്; മുഖ്യമന്ത്രിക്കും വീണ വിജയനും ഹൈക്കോടതി നോട്ടീസ്

സിഎംആർഎൽ-എക്‌സാലോജിക് മാസപ്പടി ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയനവും മകൾ വീണ വിജയനും ഹൈക്കോടതി നോട്ടീസ്. കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടൻറെ ഹർജിയിലാണ് മുഖ്യമന്ത്രിയും മകളും അടക്കമുള്ള എതിർകക്ഷികൾക്ക് ഹൈക്കോടതി നോട്ടീസ് നൽകിയത്. കേസിലെ സ്വഭാവിക നടപടി മാത്രമാണിതെന്ന് മാത്യു കുഴൽ നാടൻ പ്രതികരിച്ചു. എക്‌സാലോജിക് , സിഎംആർഎൽ മാസപ്പടി കേസിൽ ഹൈക്കോടതി ഇടപെടൽ സ്വാഗതാർഹമെന്ന് വി.ഡി.സതീശൻ പറഞ്ഞു. മാത്യു കുഴൽനാടൻറെ നിയമ പോരാട്ടം തുടരും. പാർട്ടി പൂർണ പിന്തുണ നൽകുന്നുവെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

Read More

ഗവർണർക്ക് തിരിച്ചടി; കേരള സർവ്വകലാശാല സെനറ്റിലേക്കുള്ള നാമനിർദ്ദേശം റദ്ദാക്കി ഹൈക്കോടതി

കേരള സർവകലാശാല സെനറ്റിലേക്ക് സ്വന്തം നിലയിൽ ഗവർണർ അംഗങ്ങളെ നാമനിർദ്ദേശം ചെയ്ത നടപടി റദ്ദാക്കി ഹൈക്കോടതി. ഹർജിക്കാരുടെ ഭാഗം കൂടി കേട്ട് പുതിയ നോമിനേഷൻസ് വഴി അപ്പോയിൻറ്‌മെൻറ് നടത്താൻ കോടതി നിർദ്ദേശം നൽകി. ആറ് ആഴ്ചക്കുള്ളിൽ നാമനിർദേശം നടത്താനും ചാൻസലർ കൂടിയായ ഗവർണറോട് കോടതി നിർദേശിച്ചു. സ്വന്തം നിലയിൽ നോമിനേറ്റ് ചെയ്യാൻ അവകാശം ഉണ്ടെന്നായിരുന്നു ഗവർണറുടെ വാദം. അതേസമയം സർക്കാർ നോമിനേറ്റ് ചെയ്ത രണ്ട് പേരുടെ നിയമനം ഹൈക്കോടതി ശരിവെച്ചു.

Read More