ടി.പി ചന്ദ്രശേഖരൻ വധക്കേസ്; കോടതി ശിക്ഷിച്ചത് കൊണ്ട് മാത്രം പാർട്ടിക്ക് ബന്ധം വരുമോയെന്ന് ഇ.പി ജയരാജൻ

ടിപി ചന്ദ്രശേഖരൻ വധക്കേസിലെ ഹൈക്കോടതി വിധിയോട് പ്രതികരിച്ച് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. ഒരു കോടതി ശിക്ഷിച്ചത് കൊണ്ട് പാർട്ടിക്കു ബന്ധം വരുമോയെന്ന് ഇപി ജയരാജൻ ചോദിച്ചു. യുഡിഎഫ് നിരപരാധികളെ ഉൾപ്പെൾത്തുകയായിരുന്നു. കോടതി ശിക്ഷിച്ചത് കൊണ്ട് കുറ്റവാളിയാകില്ല. വിധിയിൽ മേൽക്കോടതിയെ സമീപിക്കുമെന്നും ഇപി ജയരാജൻ പറഞ്ഞു. സിപിഐഎമ്മുകാരെ തൂക്കിക്കൊല്ലാത്തത് കൊണ്ട് ചിലർക്ക് വിഷമമുണ്ട്. നിരപരാധികളായ പാർട്ടി നേതാക്കളെ കോൺഗ്രസ് ഉൾപ്പടുത്തുകയായിരുന്നു. കുഞ്ഞനന്തൻ ആരെയും ഉപദ്രവിക്കാത്ത ആളാണ്. മോഹനൻ മാഷിനെ ഉൾപ്പെടുത്തിയില്ലേ. എല്ലാ കാര്യങ്ങളും ജനങ്ങൾക്ക് അറിയാം. അത്…

Read More

‘ഡോ.ഹാദിയ നിയമ വിരുദ്ധ തടങ്കലിൽ അല്ല’; പിതാവിന്റെ ഹേബിയസ് കോർപസ് ഹർജി തീർപ്പാക്കി കോടതി

ഡോ. ഹാദിയയുടെ പിതാവ് നൽകിയ ഹേബിയസ് കോർപ്പസ് ഹർജി ഹൈക്കോടതി അവസാനിപ്പിച്ചു. ഹാദിയ നിയമവിരുദ്ധ തടങ്കലിൽ അല്ലെന്ന് ബോധ്യമായതിനെ തുടർന്നാണ് നടപടി. ഹാദിയ പുനർവിവാഹം ചെയ്ത് തിരുവനന്തപുരത്ത് താമസിക്കുന്നുവെന്ന് സർക്കാർ കോടതിയെ അറിയിച്ചു. തന്നെ ആരും തടങ്കലിൽ പാർപ്പിച്ചതല്ലെന്ന ഹാദിയയുടെ മൊഴിയും കോടതിയിൽ ഹാജരാക്കിയിരുന്നു. മലപ്പുറം സ്വദേശിയായ സൈനബയടക്കമുള്ളവർ മകളെ തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്നും ഏതാനും ആഴ്ചകളായി മകളുടെ ഫോൺ സ്വിച്ച് ഓഫ് ആണെന്നുമായിരുന്നു അശോകന്റെ ആരോപണം. മലപ്പുറത്തെ ക്ലിനിക് പൂട്ടിയ നിലയിലാണെന്നുമായിരുന്നു ഹേബിയസ് കോർപ്പസ് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു….

Read More