
ഏതു രീതിയിലും സമയത്തുമാണ് ശാരീരിക ബന്ധത്തിൽ ഏർപ്പെടേണ്ടതെന്ന് കുറിപ്പ്; ഭർത്താവിനെതിരെ ഭാര്യ ഹൈക്കോടതിയിൽ
നല്ല ആൺകുഞ്ഞുണ്ടാകാൻ ഏതു രീതിയിലും സമയത്തുമാണ് ശാരീരിക ബന്ധത്തിൽ ഏർപ്പെടേണ്ടതെന്ന കുറിപ്പു കൈമാറിയ ഭർത്താവ്, ഭർത്താവിന്റെ മാതാപിതാക്കൾ എന്നിവർക്കെതിരെ അധികൃതർ നടപടി സ്വീകരിക്കാത്തതു ചോദ്യം ചെയ്തു യുവതി ഹൈക്കോടതിയിൽ ഹർജി നൽകി. ഗർഭസ്ഥശിശുവിന്റെ ലിംഗനിർണയം വിലക്കുന്ന നിയമപ്രകാരം ഇവർക്കെതിരെ പരാതി നൽകിയിട്ടും നടപടി സ്വീകരിക്കാത്തതിന് എതിരെയാണു കൊല്ലം സ്വദേശിനിയായ മുപ്പത്തിയൊൻപതുകാരി ഹർജി നൽകിയത്. തുടർന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സർക്കാരിന്റെ വിശദീകരണം തേടി. 2012 ഏപ്രിലായിരുന്നു മുവാറ്റുപുഴ സ്വദേശിയുമായി ഹർജിക്കാരിയുടെ വിവാഹം. വിവാഹദിവസം തന്നെ ഇംഗ്ലിഷ് മാസികയിൽ വന്ന…