സിഎംആർഎൽ എക്സലോജിക് മാസപ്പടി ഇടപാടിൽ അഴിമതി;  വിജിലൻസ് കോടതി ഉത്തരവിനെതിരെ മാത്യു കുഴൽനാടൻ ഹൈക്കോടതിയിയെ സമീപിച്ചു

മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട സി.എം.ആർ.എൽ   എക്സലോജിക് മാസപ്പടി ഇടപാടിൽ അഴിമതി നിരോധന നിയമപ്രകാരമുള്ള  അന്വേഷണ ആവശ്യം തള്ളിയ  വിജിലൻസ് കോടതി ഉത്തരവിനെതിരെ മാത്യു കുഴൽനാടൻ ഹൈക്കോടതിയിയെ സമീപിച്ചു. അന്വേഷണത്തിന് ഉത്തരവിടാൻ തെളിവില്ലെന്ന  വിജിലൻസ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് റിവിഷൻ ഹർജിയിലെ  ആവശ്യം. ഹർജി തിങ്കളാഴ്ച്ച ഹൈക്കോടതി പരിഗണിക്കും. താൻ നൽകിയ തെളിവുകൾ വിശദമായി പരിശോധിക്കാതെയാണ് വിജിലൻസ് കോടതി ഉത്തരവിട്ടതെന്ന് അപ്പീൽ ഹര്‍ജിയിൽ മാത്യു കുഴൽനാടൻ ആരോപിച്ചു. മുഖ്യമന്ത്രിയ്ക്കെതിരെ ആരോപണമുന്നയിച്ചതു കൊണ്ട് രാഷ്ട്രീയ പ്രേരിതമെന്നു പറഞ്ഞ് പരാതി…

Read More

മായാമുരളിയെ കൊലപ്പെടുത്തി നാടുവിട്ട കേസ്; സുഹൃത്തായ ഓട്ടോ ഡ്രൈവർ കമ്പത്ത് പിടിയിൽ

പേരൂർക്കട ഹാർവിപുരം സ്വദേശിനി മായാമുരളി (37) കൊല്ലപ്പെട്ട കേസിൽ പ്രതി ഓട്ടോറിക്ഷ ഡ്രൈവർ രഞ്ജിത് പിടിയിൽ. മായാമുരളിയുടെ അച്ഛന്റെ ഓട്ടോറിക്ഷ ഓടിക്കാനെത്തിയ രഞ്ജിത്ത്, ഭർത്താവ് മരിച്ച മായാമുരളിയുമായി സൗഹൃദത്തിലാകുകയായിരുന്നു. 8 മാസമായി ഒരുമിച്ച് താമസിക്കുകയാണ്. മായയെ ഇയാൾ സ്ഥിരമായി മർദിച്ചിരുന്നു. തമിഴ്നാട്ടിലെ കമ്പത്തുനിന്നാണ് രഞ്ജിത്ത് പിടിയിലായത്. മുതിയാവിളയിലെ വാടകവീടിനു സമീപം റബർ പുരയിടത്തിൽ മെയ് 9നാണ് മായയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒപ്പം താമസിച്ചിരുന്ന പേരൂർക്കട സ്വദേശി രഞ്ജിത്ത് (31) അന്നു തന്നെ മുങ്ങി. ഓടിച്ചിരുന്ന ഓട്ടോയും…

Read More

11 മണിമുതൽ കടലാക്രമണത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യത; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്

കേരള തീരത്ത്  കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഇന്ന് രാവിലെ 11.30 മുതൽ രാത്രി 11.30 വരെ 0.5 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തെക്കൻ തമിഴ്നാട് തീരത്തും പകൽ 02.30 മുതൽ രാത്രി 11.30 വരെ 1.0 മുതൽ 1.7 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും അതിന്‍റെ വേഗത സെക്കൻഡിൽ 15 cm നും 45 cm…

Read More

താപനില ഉയരുമെന്നതിനാല്‍ നിയന്ത്രണങ്ങള്‍ തുടരും; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടണം

ജില്ലയില്‍ ഇനിയും താപനില ഉയരുമെന്നതിനാല്‍ നിയന്ത്രണങ്ങള്‍ തുടരുമെന്ന് അറിയിപ്പ്. യെല്ലോ അലര്‍ട്ടാണ് നിലവില്‍ ജില്ലയിലുള്ളത്. 39°C വരെ താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്. മെയ് 6 മുതല്‍ 8 വരെയുള്ള ദിവസങ്ങളില്‍ 2- 4°C വരെ താപനില ഉയരാനാണ് സാധ്യത. ഇക്കാരണത്താല്‍ തന്നെ മെയ് 8 വരെ നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരണമെന്നാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിക്കുന്നത്. പ്രധാനമായും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടണം. പ്രൊഫഷണല്‍ കോളേജുകള്‍, മെഡിക്കല്‍ കോളേജുകള്‍, ട്യൂട്ടോറിയല്‍സ്, അഡീഷണല്‍ ക്ലാസുകള്‍, സമ്മര്‍ ക്ലാസുകള്‍ ഒന്നും പാടില്ല….

Read More

5 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും, 4 ജില്ലകളിൽ അതീവജാഗ്രത, 12 ജില്ലകളിലും താപനില മുന്നറിയിപ്പ്

സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് തുടരുന്നു. കൂടുതൽ ജില്ലകളിൽ മുന്നറിയിപ്പ് പ്രഖ്യാപിച്ചതോടെ, സംസ്ഥാനത്ത് ജാഗ്രത  തുടരുകയാണ്. പാലക്കാടിനും തൃശ്ശൂരിനുംപുറമേ, ആലപ്പുഴയിലും കോഴിക്കോടുമാണ് ഉഷ്ണതരംഗ മുന്നറിയിപ്പുള്ളത്. പാലക്കാട് ഓറഞ്ച് അലർട്ടും തൃശ്ശൂർ, ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിലും താപനില മുന്നറിയിപ്പ് ഉണ്ട്.സാധാരണയേക്കാൾ മൂന്ന് മുതൽ അഞ്ച് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്. വേനല്‍ വീണ്ടും കടുത്തതോടെ, തൊഴിൽ സമയത്തിലെ പുനക്രമീകരണം മെയ് 15 വരെ തുടരുമെന്ന് പാലക്കാട്‌…

Read More

ഹുക്ക നിരോധനം ശരിവച്ച് കർണാടക ഹൈക്കോടതി

ഹുക്ക നിരോധനം ശരിവച്ച് കർണാടക ഹൈക്കോടതി. ഹുക്ക വലിക്കുന്നത് സിഗരറ്റ് വലിക്കുന്നതിനേക്കാൾ അപകടം കുറവാണെന്ന പ്രചാരണം തെറ്റാണെന്ന നിരീക്ഷണത്തോടെയാണ് കർണാടക ആരോഗ്യ വകുപ്പ് ഏർപ്പെടുത്തിയ നിരോധനം ശരിവച്ചത്. ജസ്റ്റിസ് എം നാഗപ്രസന്നയാണ് തിങ്കളാഴ്ച സുപ്രധാന നിരീക്ഷണം നടത്തിയത്. ഭരണഘടനയിലെ 47ാം ആർട്ടിക്കിൾ അനുസരിച്ച് സംസ്ഥാനത്തിന് പൊതുജനാരോഗ്യത്തിന് ഹാനികരമായ വസ്തുക്കൾ നിരോധിക്കാനുള്ള അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി.  ഹുക്കയുടെ ഉപയോഗം മൂലം ആളുകൾക്ക് സിഗരറ്റ് ആസക്തി പോലെ തന്നെയുള്ള ആസക്തി ഉണ്ടാക്കുന്നത് ആശങ്കപ്പെടുത്തുന്നതാണെന്നും കോടതി നിരീക്ഷിച്ചു. സിഗരറ്റ് പോലെ തന്നെ…

Read More

ചുട്ടു പൊള്ളും; സംസ്ഥാനത്തെ ഒമ്പത് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

സംസ്ഥാനത്തെ ഒമ്പത് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് നൽകി കാലാവസ്ഥാ വകുപ്പ്. ഏപ്രിൽ മൂന്ന് വരെ കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ 39° സെൽഷ്യൽസ് ചൂടിനാണ് സാധ്യത. പത്തനംതിട്ട, കോട്ടയം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 37° സെൽഷ്യസ്, തിരുവനന്തപുരത്ത് താപനില 36° സെൽഷ്യസ് വരെയുണ്ടാകുമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സാധാരണയെക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടിയേക്കും. അടുത്ത അഞ്ചു ദിവസം തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും മിതമായ മഴക്കും സാധ്യതയെന്നും മുന്നറിയിപ്പില്‍…

Read More

സംസ്ഥാനത്ത് ഉയർന്ന താപനില; ഞായറാഴ്ച്ച വരെ അഞ്ച് ജില്ലകളിൽ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്തെ ഉയർന്ന താപനില മാറ്റമില്ലാതെ തുടരുന്നു. ഞായറാഴ്ച്ച വരെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടാണ്. പാലക്കാട്, കൊല്ലം, പത്തനംതിട്ട,തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ ആണ് മുന്നറിയിപ്പ്. ഈ ജില്ലകളിൽ സാധാരണയെക്കാൾ 2 മുതൽ 4 ഡിഗ്രി സെല്‍ഷ്യസ് വരെ കൂടുതൽ താപനില രേഖപെടുത്താനാണ് സാധ്യത. ദിനംപ്രതി ചൂട് കൂടുന്നതോടെ ചൂടിൽ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരുവനന്തപുരമടക്കം സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കഴിഞ്ഞ ദിവസം ചെറിയതോതിലുള്ള വേനൽ മഴ ലഭിച്ചു.

Read More

സ്വർണവില സർവകാല റെക്കോർഡിൽ; ഗ്രാമിന് 6010 രൂപ

സര്‍വകാല റെക്കോർഡിൽ സ്വർണവില. ഗ്രാമിനു 40 രൂപ കൂടി 6010 രൂപയായി. ഒരു പവൻ സ്വർണത്തിനു 48,080 രൂപയാണ് ഇന്നത്തെ വില. ഇന്നലെ 47,760 രൂപയായിരുന്നു സ്വർണവില. ഇന്ന് 320 രൂപയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്. അമേരിക്ക എക്കാലത്തെയും വലിയ പണപ്പെരുപ്പത്തെ അഭിമുകീകരിക്കുന്നതാണ് വിലവർധനവിന് പ്രധാനകാരണം.

Read More

ആണ്‍കുഞ്ഞിനെ ജനിപ്പിക്കാന്‍ കുറിപ്പ് കൈമാറിയ സംഭവം; പെൺകുഞ്ഞുങ്ങൾ ആൺകുഞ്ഞുങ്ങളേക്കാൾ താഴെയാണെന്ന ചിന്ത അവസാനിക്കണം: ഹൈക്കോടതി

പെൺകുഞ്ഞുങ്ങൾ ആൺകുഞ്ഞുങ്ങളേക്കാൾ താഴെയാണെന്ന ചിന്ത അവസാനിക്കണമെന്ന് ഹൈക്കോടതി. ആണ്‍കുഞ്ഞിനെ ജനിപ്പിക്കാന്‍ കുറിപ്പ് കൈമാറിയെന്ന കേസിൽ ഭർതൃവീട്ടുകാരുടെ വിശദീകരണം തേടിക്കൊണ്ടായിരുന്നു കോടതിയുടെ പരാമർശം. ഭർത്താവിനും കുടുംബാംഗങ്ങൾക്കുമെതിരെ ഗർഭസ്ഥശിശുവിന്റെ ലിംഗനിർണയ നിരോധന നിയമപ്രകാരം നടപടി ആവശ്യപ്പെട്ടു യുവതി നൽകിയ ഹർജി കഴിഞ്ഞ ദിവസം ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പരിഗണിച്ചിരുന്നു. ഇതിന്റെ തുടർവാദം കേള്‍ക്കവേയാണ് കോടതി ഇക്കാര്യം പറഞ്ഞത്. കുടുംബക്ഷേമ വകുപ്പിനു കീഴിലുള്ള പ്രീ നേറ്റൽ ഡയഗ്‌നോസ്റ്റിക് ഡിവിഷൻ അഡീഷനൽ ഡയറക്ടർക്കു കഴിഞ്ഞ ഡിസംബറിൽ പരാതി നൽകിയെങ്കിലും നടപടിയില്ലെന്ന് ആരോപിച്ചാണു കൊല്ലം സ്വദേശിനി…

Read More