കൊച്ചിയിലെ രാജ്യാന്തര അവയവക്കടത്ത് കേസ് ; പ്രതിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

കൊച്ചിയിലെ രാജ്യാന്തര അവയവക്കടത്ത് കേസിൽ പ്രതി സജിത് ശ്യാമിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പ്രതിയെ ജാമ്യത്തിൽ വിട്ടാൽ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും പ്രതിക്കെതിരെ നിലനിൽക്കുന്നത് ഗുരുതരമായ ആരോപണമെന്നും കോടതി പറഞ്ഞു. അവയക്കടത്തിന് പിന്നിൽ വലിയ റാക്കറ്റുണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചു. പ്രോസിക്യൂഷൻ ആരോപണം ശരിയെങ്കിൽ വിഷയത്തിൽ ആഴത്തിലുള്ള അന്വേഷണമാണ് വേണ്ടതെന്ന് കോടതി വ്യക്തമാക്കി. കേസിൽ എൻഐഎ അന്വേഷണം ഏറ്റെടുക്കാൻ പോകുന്നതും കോടതിയുടെ പരിഗണനയിൽ വന്നു. അവയക്കൈമാറ്റത്തിന് തയ്യാറായ ആളുകളെയും മുഖ്യപ്രതി സാബിത്തിനെയും തമ്മിൽ ബന്ധിപ്പിക്കുന്നത് സജിത്ത്…

Read More

മേൽപ്പാലത്തിൽ ഫ്‌ലാഷ് ലൈറ്റിട്ട് യാത്ര; കെഎംഎംഎൽ എംഡിക്കെതിരെ ഹൈക്കോടതി

അനധികൃതമായി സർക്കാർ എംബ്ലവും നെയിംബോർഡും ഘടിപ്പിച്ച വാഹനത്തിൽ ഫ്‌ലാഷ് ലൈറ്റുമിട്ട് അമിത വേഗത്തിൽ യാത്ര ചെയ്ത കൊല്ലം കെഎംഎംഎൽ എംഡിക്കെതിരെ ഹൈക്കോടതി. എംഡിയുടെ വാഹനം കസ്റ്റഡിയിലെടുക്കാനും ഇതു സംബന്ധിച്ച റിപ്പോർട്ട് നൽകാനും ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, ഹരിശങ്കർ വി.മേനോൻ എന്നിവരുടെ ബെഞ്ച് നിർദേശിച്ചു. വിഷയത്തിൽ കേസ് റജിസ്റ്റർ ചെയ്യാനും ഉത്തരവിട്ടു. ഈ മാസം ഏഴിന് രാവിലെ 11.30നാണ് ആലുവ മേൽപ്പാലത്തിലൂടെ, അടിയന്തര വാഹനങ്ങളിൽ മാത്രം ഉപയോഗിക്കാൻ അനുവദിച്ചിട്ടുള്ള ഫ്‌ലാഷ് ലൈറ്റുമിട്ട് കെഎംഎംഎൽ എംഡിയുടെ വാഹനം പാഞ്ഞുപോയത്. വാഹനത്തിന്റെ…

Read More

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസിൽ കെ.ബാബുവിന്റെ വിജയം അംഗീകരിച്ച ഹൈക്കോടതി വിധി ; അഭിനന്ദിച്ച് സുപ്രീംകോടതി

തൃപ്പൂണിത്തറ തെരെഞ്ഞെടുപ്പ് കേസിൽ കെ ബാബുവിന്‍റെ വിജയം അംഗീകരിച്ച ഹൈക്കോടതി വിധിയെ പുകഴ്ത്തി സുപ്രീംകോടതി. എല്ലാ കാര്യങ്ങളും പരിഗണിച്ചാണ് കോടതി വിധി പറഞ്ഞതെന്നും കൃത്യമായ പഠനം ജഡ്ജി നടത്തിയിട്ടുണ്ടെന്നും ജസ്റ്റി്സ് സൂര്യകാന്ത് പരാമർശിച്ചു. വിധി എഴുതിയ ജഡ്ജിയെ അഭിനന്ദിക്കുന്നതായും ബെഞ്ച് വ്യക്തമാക്കി. എം സ്വരാജിന്‍റെ അപ്പീൽ തുടക്കത്തിലേ തള്ളേണ്ടതാണെങ്കിലും അഭിഭാഷകനായ പിവി ദിനേശിന്‍റെ വാദം കണക്കിലെടുത്ത് മാത്രം നോട്ടീസ് അയക്കുകയാണെന്നും കോടതി അറിയിച്ചു. വിധിയിൽ പിശകുണ്ടെന്നും ഉന്നയിച്ച ചില കാര്യങ്ങൾ ഹൈക്കോടതി പരിഗണിച്ചില്ലെന്നും പി വി ദിനേശ്…

Read More

കളക്ടർക്ക് തിരിച്ചടി; ഇടുക്കിയിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തത് സ്റ്റേ ചെയ്തു

ഇടുക്കിയിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തത് ഹൈക്കോടതി സ്റ്റേ ചെയ്തു. ഭൂസംരക്ഷണ സേനയിലെ ഏഴ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയ കളക്ടറുടെ ഉത്തരവിനാണ് സ്റ്റേ. ദേവികുളം ഉടുമ്പൻചോല പീരുമേട് തുടങ്ങിയ സ്ഥലങ്ങളിലെ ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയത്. കഴിഞ്ഞ മാസം 14 നാണ് ദേവികുളത്ത് കൈയ്യേറ്റം ഒഴിപ്പിക്കാൻ എത്തിയ ഉദ്യോഗസ്ഥരെ സിപിഐ നേതാവ് ഭീഷണിപ്പെടുത്തിയത്. മൂന്നാർ കേസുകൾ പരിഗണിക്കവേ അമിക്വസ് ക്യൂറിയാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്.

Read More

കുറുവ ദ്വീപിൽ സംസ്ഥാന സർക്കാർ നടത്തുന്ന നിർമ്മാണപ്രവർത്തനങ്ങൾ ഹൈക്കോടതി തടഞ്ഞു

വയനാട് കുറുവ ദ്വീപിൽ സംസ്ഥാന സർക്കാർ നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങൾ ഹൈക്കോടതി തടഞ്ഞു. നിർമ്മാണ പ്രവർത്തനങ്ങൾക്ക് എങ്ങനെ അനുമതി നൽകി എന്നതിൽ വിശദീകരണം നൽകാൻ സർക്കാരിന് കോടതി നിർദ്ദേശം നൽകിയിട്ടുമുണ്ട്. ഇക്കോ ടൂറിസം കേന്ദ്രത്തിലെ ജീവനക്കാരനായ വെള്ളച്ചാലിൽ പോളിനെ ആന ചവിട്ടിക്കൊന്നതിന് പിന്നാലെ വയനാട്ടിലെ എക്കോടൂറിസം കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചിടാൻ ഹൈക്കോടതി നിർദേശം നൽകിയിരുന്നു. ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ ഇവിടെ നിർമ്മാണപ്രവർത്തനങ്ങളും പാടില്ലെന്നാണ്‌ കോടതി വ്യക്തമാക്കിയത്. രണ്ട് കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങളാണ് ഇക്കോടൂറിസത്തിന്റെ ഭാഗമായി കുറുവ…

Read More

പോപ്പുലർ ഫ്രണ്ട് കേസിൽ 17 പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട കേസിൽ 17 പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. 9  പേരുടെ ജാമ്യാപേക്ഷ തള്ളി. കരമന അഷറഫ് തങ്ങൾ ഉൾപ്പെടെയുള്ള പിഎഫ്ഐ സംസ്ഥാന നേതാക്കൾക്കാണ് ജാമ്യം നിഷേധിച്ചത്.   ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതക കേസിലെ പ്രതികൾക്ക് ഉൾപ്പെടേയാണ് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ജാമ്യം നേടിയ പ്രതികള്‍ ഒരു മൊബൈല്‍ നമ്പര്‍ മാത്രമേ ഉപയോഗിക്കാവൂവെന്നാണ് നിർദ്ദേശം. മൊബൈല്‍ ഫോണ്‍ നമ്പര്‍ എന്‍ഐഎ അന്വേഷണ ഉദ്യോഗസ്ഥന് നല്‍കണം. പ്രതികളുടെ മൊബൈലില്‍ ലൊക്കേഷന്‍ എപ്പോഴും ഓണ്‍…

Read More

ആറ് പള്ളികൾ ഏറ്റെടുത്ത് ഓർത്തഡോക്സ് വിഭാഗത്തിന് നൽകുന്നത് സ്റ്റേ ചെയ്യണം ; യാക്കോബായ വിഭാഗത്തിന്റെ ആവശ്യം നിരസിച്ച് ഹൈക്കോടതി

ആറു പളളികൾ ഏറ്റെടുത്ത് ഓർത്തഡോക്സ് വിഭാഗത്തിന് നൽകുന്നത് സ്റ്റേ ചെയ്യണമെന്ന യാക്കോബായ വിഭാഗത്തിന്‍റെ ആവശ്യം ഹൈക്കോടതി നിരസിച്ചു. സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാൻ ഏല്ലാവർക്കും ബാധ്യതയുണ്ടെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ സര്‍ക്കാരിന് നേരത്തെ കര്‍ശനനിര്‍ദേശം നല്‍കിയിരുന്നു. തൃശൂര്‍ ഭദ്രാസനത്തിലെ ചെറുകുന്നം, മംഗലം ഡാം, എരുക്കുംചിറ പള്ളികളും അങ്കമാലി ഭദ്രാസനത്തിലെ പുളിന്താനം, ഓടക്കാലി,മഴുവന്നൂര്‍ പള്ളികളിലുമാണ് ഉത്തരവ് നടപ്പാക്കാൻ നിർദേശിച്ചിരുന്നത്.

Read More

മദ്യനയക്കേസിൽ കേജ്‌രിവാളിനു തിരിച്ചടി; ജാമ്യ ഉത്തരവിന് താൽക്കാലിക സ്റ്റേ

ഡൽഹി മദ്യനയക്കേസിൽ തിഹാർ ജയിലിൽനിന്നു പുറത്തിറങ്ങാനിരിക്കെ കേജ്രിവാളിന്റെ ജാമ്യ ഉത്തരവ് ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു. റൗസ് അവന്യൂവിലെ പ്രത്യേക കോടതി വ്യാഴാഴ്ചയാണു കേജ്‌രിവാളിനു ജാമ്യം അനുവദിച്ചത്. ജാമ്യം നൽകിയതിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നൽകിയ ഹർജിയിലാണു ഹൈക്കോടതിയുടെ നിർണായക ഇടപെടൽ. ഹർജിയിൽ ഹൈക്കോതി അടിയന്തരമായി വാദം കേൾക്കും. ഹർജി പരിഗണിക്കുന്നതു വരെയാണു ജാമ്യം താൽക്കാലികമായി സ്റ്റേ ചെയ്തത്. ഈ ഹർജി തീർപ്പാകുന്നതുവരെ കേജ്‌രിവാളിനു ജയിൽ മോചിതനാകാൻ സാധിക്കില്ല.

Read More

‘ബഹുമാനവും ആദരവും വേണം’; സർക്കാരിന് മുന്നറിയിപ്പുമായി ഹൈക്കോടതി

ഹൈക്കോടതിയോട് ബഹുമാനവും ആദരവും വേണമെന്ന് സർക്കാരിനോട് ഹൈക്കോടതി. കേസ് നടത്തിപ്പിലെ ഉദാസീനത അനുവദിക്കാനാകില്ല. കേസുകൾ നീട്ടിവയ്ക്കാൻ സർക്കാർ അഭിഭാഷകർ തുടർച്ചയായി ആവശ്യപ്പെടുന്നു. നീതിനിർവഹണ സംവിധാനത്തിൽ ഈ രീതി ശരിയല്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.  കേസില്‍ കൃത്യസമയത്ത് മറുപടി സത്യവാങ്മൂലം ഫയൽ ചെയ്യാത്തത് എന്തെന്നും സിംഗിൾ ബെഞ്ച് ചോദിച്ചു. മൂവാറ്റുപുഴ എറണാകുളം റോ‍ഡ് ദേശസാൽക്കരണവുമായി ബന്ധപ്പെട്ട ഹർജിയിലാണ് സിംഗിൾ ബെഞ്ചിന്‍റെ വിമർശനം. ഗതാഗത വകുപ്പുമായി ബന്ധപ്പെട്ട ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥൻ അടുത്ത സിറ്റിങ്ങിൽ നേരിട്ടെത്തണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കൃത്യസമയത്ത് സത്യവാങ്മൂലവും നൽകണമെന്നും…

Read More

സഞ്ജു ടെക്കിയുടെ ഡ്രൈവിങ്ങ് ലൈസന്‍സ് റദ്ദാക്കി മോട്ടോര്‍ വാഹന വകുപ്പ്

കാറില്‍ സ്വിമ്മിങ്ങ് പൂള്‍ ഒരുക്കുകയും ഈ വാഹനവുമായി പൊതുനിരത്തില്‍ ഇറങ്ങുകയും ചെയ്ത യൂട്യൂബർ സഞ്ജു ടെക്കിയുടെ ഡ്രൈവിങ്ങ് ലൈസന്‍സ് റദ്ദാക്കി മോട്ടോര്‍ വാഹന വകുപ്പ്. ആജീവനാന്ത വിലക്കാണ് ലൈസന്‍സിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആലപ്പുഴ എന്‍ഫോഴ്‌മെന്റ് ആര്‍.ടി.ഒയാണ് സഞ്ജു ടെക്കിക്കെതിരേ കര്‍ശന നടപടി സ്വീകരിച്ചിരിക്കുന്നത്. ഇയാള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കേരള ഹൈക്കോടതി ഉള്‍പ്പെടെ നിര്‍ദേശിച്ചിരുന്നു. കാറിനുള്ളിൽ സ്വിമ്മിംഗ് പൂള്‍ ഒരുക്കിയുള്ള സഞ്ജുവിന്‍റെ യാത്ര വിവാദമായിരുന്നു. വാഹനങ്ങളിലെ രൂപമാറ്റം ഗതാഗത നിയമ ലംഘനമാണെന്ന് അറിയില്ലെന്നാണ് സ്വിമ്മിംഗ് പൂള്‍ ഒരുക്കിയ സംഭവത്തിൽ…

Read More