ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; അനുപമയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി

ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ മൂന്നാം പ്രതി അനുപമ പത്മകുമാറിന് ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. പഠനാവശ്യത്തിനായി ജാമ്യം അനുവദിക്കണമെന്നായിരുന്നു അനുപമയുടെ വാദം.ഇതിന് മുൻപ് ഇതേ ആവശ്യമുന്നയിച്ച് അനുപമ കൊല്ലം ഒന്നാം അഡീഷണൽ സെഷൻ കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാനും ഭയപ്പെടുത്താനും സാദ്ധ്യതയുണ്ടെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചു കൊണ്ടായിരുന്നു അന്ന് കോടതി ജാമ്യാപേക്ഷ തള്ളിയത്. കൊല്ലം ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ ഒന്നാം പ്രതിയായ കെആർ പത്മകുമാറിന്റെയും (51),…

Read More

ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യ പ്രശ്‌നം: ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി നഗരസഭ

ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യ പ്രശ്നത്തിൽ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി തിരുവനന്തപുരം നഗരസഭ. ആമയിഴഞ്ചാൻ തോടിന്റെ വിവിധ ഭാഗങ്ങളിൽ 10 എഐ ക്യാമറകൾ സ്ഥാപിക്കുമെന്ന് ഇതിൽ വ്യക്തമാക്കിയിട്ടുണ്ട്. തോട്ടിൽ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ നടപടി തുടങ്ങിയെന്നും നഗരസഭ ഹൈക്കോടതിയെ അറിയിച്ചു. നഗരസഭാ സെക്രട്ടറിയാണ് റിപ്പോർട്ട് സമർപ്പിച്ചത്. മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താൻ രാത്രികാല സ്‌ക്വാഡ് പ്രവർത്തനം തുടങ്ങി. ജൂലൈ 18 മുതൽ 23 വരെ 12 കേസുകൾ റജിസ്റ്റർ ചെയ്തു. 1.42 ലക്ഷം രൂപ പിഴയീടാക്കി. 65 പേർക്ക് നോട്ടീസ് നൽകി….

Read More

മാസപ്പടിക്കേസിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന ആരോപണം നിലനിൽക്കില്ല; സർക്കാർ ഹൈക്കോടതിയിൽ

മാസപ്പടിക്കേസിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന ആരോപണം നിലനിൽക്കില്ലെന്ന് ഹൈക്കോടതിയിൽ സംസ്ഥാന സർക്കാർ. സിഎംആർഎല്ലിന് അനുകൂലമായ ഒരു സമീപനവും മുഖ്യമന്ത്രി സ്വീകരിച്ചിട്ടില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. മാധ്യമങ്ങൾക്കും ഉദ്യോഗസ്ഥർക്കും രാഷ്ട്രീയ നേതാക്കൾക്കും അടക്കം സിഎംആർഎൽ പണം നൽകിയതായി ആദായ നികുതി റിപ്പോർട്ടിലുണ്ട്. എന്നാൽ മുഖ്യമന്ത്രിക്കെതിരെ മാത്രം അന്വേഷണം എന്ന ഹർജിക്കാരൻറെ ആവശ്യം രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണെന്നും സർക്കാർ കോടതിയെ അറിയിച്ചു. മാസപ്പടിക്കേസിൽ മാത്യു കുഴൽ നാടൻ എംഎൽഎ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനുമെതിരെ…

Read More

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരാതിരിക്കാൻ അവര്‍ പല മാര്‍​ഗവും സ്വീകരിക്കും: സംവിധായകന്‍ വിനയൻ

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനെതിരേ ഹൈക്കോടതിയില്‍ ഫയല്‍ചെയ്ത കേസുമായി ബന്ധമില്ലെന്ന് നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍. പുറത്തുവിടുന്നതില്‍ എതിര്‍പ്പില്ലെന്ന് സെക്രട്ടറി ബി. രാകേഷ് പറഞ്ഞു. ഹര്‍ജിക്കാരനായ നിര്‍മാതാവ് സജിമോന്‍ പാറയില്‍ അസോസിയേഷനില്‍ അംഗമല്ലെന്നും അദ്ദേഹം അറിയിച്ചു.റിപ്പോര്‍ട്ട് പുറത്തുവിടുന്നത് സ്റ്റേചെയ്ത ഹൈക്കോടതി വിധി നിരാശാജനകമെന്ന് സിനിമയിലെ വനിതാപ്രവര്‍ത്തകക്കൂട്ടായ്മയായ ഡബ്ല്യു.സി.സി. അംഗം രേവതി പ്രതികരിച്ചു. മലയാളസിനിമയിലെ ആരൊക്കയോ ഹേമാ കമ്മറ്റി റിപ്പോര്‍ട്ടിനെ ഭയക്കുന്നതിന്റെ തെളിവാണ് ഹൈക്കോടതിയില്‍നിന്ന് നേടിയെടുത്ത സ്റ്റേ എന്ന് സംവിധായകന്‍ വിനയന്‍ പറഞ്ഞു. സിനിമയില്‍ തങ്ങളുടെ ആധിപത്യം കൈവിട്ടുപോകരുതെന്ന്…

Read More

ക്ഷേമപെൻഷൻ കുറച്ചെങ്കിലും നൽകിക്കൂടേ?: സർക്കാരിനോട് ഹൈക്കോടതി

കൊടുത്തു തീർക്കാനുള്ള ക്ഷേമപെൻഷൻ കുറച്ചെങ്കിലും വിതരണം ചെയ്യുന്ന കാര്യം പരിഗണിച്ചു കൂടേയെന്ന് ഹൈക്കോടതി. ക്ഷേമപെൻഷൻ കിട്ടാത്തതുമായി ബന്ധപ്പെട്ട് ഇടുക്കി സ്വദേശി മറിയക്കുട്ടി ഉൾപ്പെടെയുള്ളവരുടെ ഹർജി പരിഗണിക്കുന്നതിനിടെയാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് എ.മുഷ്താഖ് മുഹമ്മദ്, ജസ്റ്റിസ് എസ്.മനു എന്നിവരുടെ ബെഞ്ച് സർക്കാരിനോട് ഇക്കാര്യം ആരാഞ്ഞത്. പെൻഷൻ നൽകുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ വിഹിതവും, സെസ് വഴി ലഭിക്കുന്ന തുക ഉൾപ്പെടെ സർക്കാർ പെൻഷനായി നൽകുന്ന തുകയും അറിയിക്കാൻ കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ കോടതി നിർദേശിച്ചിരുന്നു. ഇക്കാര്യത്തിൽ വിശദാംശങ്ങൾ…

Read More

‘വാഹനങ്ങളിൽ സർക്കാർ മുദ്രയുള്ള ബോർഡ് അനധികൃതമായി ഉപയോഗിക്കരുത്’; ഉദ്യോഗസ്ഥരുടെ പദവി രേഖപ്പെടുത്തേണ്ടെന്ന് കോടതി

വാഹനങ്ങളിൽ സർക്കാർ ഉദ്യോഗസ്ഥർ അനധികൃതമായി സർക്കാർ മുദ്രയുള്ള ബോർഡ് ഉപയോഗിക്കുന്നതിനെതിരെ ഹൈക്കോടതി. ഇത്തരം ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, ഹരിശങ്കർ വി.മേനോൻ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. കസ്റ്റംസ്, സെൻട്രൽ എക്‌സൈസ്, ആദായനികുതി ഉദ്യോഗസ്ഥരൊക്കെ ഇത്തരത്തിൽ അനധികൃതമായി ബോർഡുകൾ വച്ചിട്ടും എന്തുകൊണ്ടാണ് നടപടി എടുക്കാത്തതെന്നും കോടതി ആരാഞ്ഞു. വാഹനങ്ങൾ അനധികൃതമായി രൂപമാറ്റം വരുത്തുന്നതുൾപ്പെടെയുള്ള വിഷയവുമായി ബന്ധപ്പെട്ട ഹർജികളാണു പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമർശങ്ങൾ. കേസ് വീണ്ടും ഈ മാസം 23ന് പരിഗണിക്കും. എറണാകുളത്ത് ഇത്തരം സർക്കാർ മുദ്രകൾ…

Read More

നഞ്ചമ്മയുടെ കേസ് ഹൈക്കോടതി പരിഗണനയിൽ, ഭൂമി വിട്ടു നൽകാനാകില്ല; അട്ടപ്പാടി തഹസിൽദാർ

അട്ടപ്പാടിയിൽ പാരമ്പര്യ ഭൂമി തിരികെ കിട്ടാനുളള നഞ്ചമ്മയുടെ കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും അക്കാരണത്താൽ ഭൂമി വിട്ടു നൽകാൻ കഴിയില്ലെന്നും അട്ടപ്പാടി തഹസീൽദാർ ഷാനവാസ് വിശദീകരിച്ചു. നഞ്ചമ്മയ്ക്ക് അനുകൂലമായ വിധി പ്രതീക്ഷിക്കുന്നുവെന്നും തഹസിൽദാർ കൂട്ടിച്ചേർത്തു. വ്യാജ രേഖയുണ്ടാക്കി ഭ4ത്താവിന്റെ പേരിലുള്ള ഭൂമി തട്ടിയെടുത്തെന്നാണ് നഞ്ചമ്മയുടെ പരാതി. നഞ്ചമ്മയുടെ ഭർത്താവിന്റെ കുടുംബം വകയുള്ള നാലേക്കർ ഭൂമിയാണ് തർക്കത്തിന് ആധാരം. നഞ്ചമ്മയുടെ ഭർത്താവിന്റെ അച്ഛൻ നാഗമൂപ്പന്റെ കൈയിൽനിന്ന് കന്ത ബോയൻ എന്നൊരാളാണ് ഭൂമി കൈവശപ്പെടുത്തിയത്. പരാതിയെ തുടർന്ന് 2003-ൽ വിൽപ്പന റദ്ദാക്കി…

Read More

ആമയിഴഞ്ചാന്‍ തോട്ടിലെ അപകടം; സ്വമേധയാ ഹര്‍ജി സ്വീകരിച്ച് ഹൈക്കോടതി

ആമയിഴഞ്ചാന്‍ തോട്ടിലെ അപകടത്തില്‍ സ്വമേധയാ ഹര്‍ജി സ്വീകരിച്ച് ഹൈക്കോടതി. ഹര്‍ജി വൈകിട്ട് നാലിന് പ്രത്യേക ഡിവിഷന്‍ ബെഞ്ച് പരിഗണിക്കും. ജസ്റ്റിസുമാരായ ബെച്ചു കുര്യന്‍ തോമസ്, പി ഗോപിനാഥ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. 46 മണിക്കൂറിലേറെ നീണ്ട തെരച്ചില്‍ ശ്രമങ്ങള്‍ വിഫലമാക്കിയാണ് ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തിയത്. കാണാതായ സ്ഥലത്ത് നിന്ന് ഒരു മീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. കാണാതായതിന് പിന്നാലെ സമീപത്തെ തോടുകളിൽ പരിശോധനയ്ക്കായ് നഗരസഭ ജീവനക്കാരെ നിയമിച്ചിരുന്നു. ഇവരാണ് മൃതദേഹം…

Read More

ടിപി വധക്കേസ് ; ഹൈക്കോടതി വിധിക്കെതിരായ ഹർജികൾ ഇന്ന് സുപ്രീംകോടതിയുടെ പരിഗണനയിൽ

ടിപി കേസിൽ ഹൈക്കോടതി വിധിച്ച ശിക്ഷക്കെതിരെ കെ സി രാമചന്ദ്രൻ, മനോജ് എന്നിവർ നൽകിയ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. കേസിൽ പി.കെ കുഞ്ഞന്തന് ഹൈക്കോടതി വിധിച്ച പിഴ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ ശാന്ത നൽകിയ ഹർജിയും സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് എത്തുന്നുണ്ട്. ജസ്റ്റിസ് ബേല എം ത്രിവേദി അധ്യക്ഷയായ ബെഞ്ചാണ് ഹർജി പരിഗണിക്കുക. നേരത്തെ കേസിൽ മറ്റു പ്രതികൾ നൽകിയ ഹർജിയിൽ സംസ്ഥാന സർക്കാർ, കെ.കെ രമ അടക്കമുള്ള എതിർകക്ഷികൾക്ക് കോടതി നോട്ടീസ് അയച്ചിരുന്നു.

Read More

കൊലയാളി സൂപ്പർതാരത്തിന് ജയിലിലെ ഭക്ഷണം ദഹിക്കുന്നില്ല; വീട്ടിൽനിന്ന് ഭക്ഷണം കൊണ്ടുവരാനുള്ള അനുമതി വേണമെന്ന് ദർശൻ

കൊലക്കുറ്റത്തിനു ജയിലിൽ കിടക്കുന്ന കന്നഡ സൂപ്പർതാരം ദർശന് ജയിലിലെ ഭക്ഷണം പിടിക്കുന്നില്ലത്രെ! ജയിലിലെ കിടപ്പും പറ്റുന്നില്ലെന്ന്! കഷ്ടം… അല്ലാതെന്തുപറയാൻ. കൊലക്കുറ്റം ചുമത്തപ്പെട്ട പ്രതിക്ക് ഫൈവ് സ്റ്റാർ ബിരിയാണി വാങ്ങിക്കൊടുക്കാൻ നിയമത്തിൽ വകുപ്പില്ലല്ലോ. വീട്ടിൽ നിന്ന് ഭക്ഷണം, കിടക്ക, പുസ്തകം എന്നിവ ലഭിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് നടൻ ദർശൻ ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകിയിരിക്കുകയാണ്. പരപ്പന അഗ്രഹാര ജയിലിലാണു ദർശനുള്ളത്. വീട്ടിൽ നിന്നുള്ള ഭക്ഷണവും കിടക്കയും പുസ്തകങ്ങളും ജയിൽ അധികൃതർ വഴി തനിക്ക് ലഭിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയിൽ റിട്ട്…

Read More