ശബരിമലയിലെ ഭസ്മ കുളത്തിന്റെ നിർമ്മാണം; ഹൈക്കോടതി താൽക്കാലികമായി തടഞ്ഞു

ശബരിമലയിലെ ഭസ്മ കുളത്തിന്റെ നിർമ്മാണം താൽക്കാലികമായി തടഞ്ഞ് ഹൈക്കോടതി. രണ്ടാഴ്ച്ചത്തേക്കാണ് ഇടക്കാല ഉത്തരവ്. തുടർ നിർമ്മാണ പ്രവർത്തനങ്ങൾക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. സത്യവാങ്മൂലം സമർപ്പിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് കോടതിയോട് സാവകാശം തേടി. രണ്ടാഴ്ച്ച കഴിഞ്ഞ് കേസ് വീണ്ടും പരിഗണിക്കും. ശബരിമലയിൽ പുതിയതായി പണി കഴിപ്പക്കുന്ന ഭസ്മ കുളത്തിന് കഴിഞ്ഞ ദിവസമാണ് തറക്കല്ലിട്ടത്. മകര ജ്യോതി, ശബരി ഗസ്റ്റ് ഹൗസുകൾക്ക് സമീപമാണ് പുതിയ ഭസ്മകുളം നിർമ്മിക്കുന്നത്. പൂർണ്ണമായും ആധുനിക ശുദ്ധീകരണ സംവിധാനങ്ങളോട് കൂടിയാണ് ഭസ്മ കുളം സമർപ്പിക്കുന്നത്. തിരുവനന്തപുരം…

Read More

കെഎസ്ആർടിസി പെൻഷൻ കുടിശിക ഉടൻ നൽകണം ; ഇടപെടലുമായി ഹൈക്കോടതി

കെ.എസ്.ആർ.ടിസി പെൻഷൻ കുടിശിക നൽകാത്തതിനെതിരെ നൽകിയ കോടതിയലക്ഷ്യ ഹർജിയിൽ ഇടപെട്ട് ഹൈക്കോടതി. രണ്ട് മാസത്തെ പെൻഷൻ ഈമാസം 29 നകം നൽകണമെന്ന് കോടതി നിർദേശിച്ചു. കോടതിയിൽ നേരിട്ട് ഹാജരാവാൻ ചീഫ് സെക്രട്ടറിക്കും ഗതാഗത സെക്രട്ടറിക്കും കോടതി നിർദേശം നൽകി. കേസ് അടുത്ത ആഴ്ച വീണ്ടും പരിഗണിക്കും.

Read More

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാം: നിർമാതാവ് സജിമോൻ പാറയിലിന്റെ ഹർജി തള്ളി ഹൈക്കോടതി

സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങൾ പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തുവിടാമെന്ന് ഹൈക്കോടതി. റിപ്പോർട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ട് ചലച്ചിത്ര നിർമാതാവ് സജിമോൻ പാറയിൽ നൽകിയ ഹർജി തള്ളി. ജസ്റ്റിസ് വി.ജി.അരുണിന്റെ ബെഞ്ചിന്റേതാണ് വിധി. റിപ്പോർട്ട് പുറത്ത് വിടാനുള്ള സമയപരിധി ഒരാഴ്ച കൂടി നീട്ടിക്കൊണ്ടാണ് ഉത്തരവ്. റിപ്പോർട്ടിലെ വിവരങ്ങൾ വ്യക്തികളുടെ സ്വകാര്യതയെ ലംഘിക്കുന്നതാണെന്നും മൊഴി നൽകിയവരുടെ ജീവനു തന്നെ ഭീഷണിയാകുമെന്നും ചൂണ്ടിക്കാട്ടിയാണ് കൊച്ചി സ്വദേശിയായ സിനിമ നിർമാതാവ് സജിമോൻ പാറയിൽ ഹൈക്കോടതിയിൽ ഹർജി നൽകിയത്. റിപ്പോർട്ടിന്റെ…

Read More

പെരിന്തൽമണ്ണ നിയമസഭാ തെരഞ്ഞെടുപ്പ് കേസ് ; നജീബ് കാന്തപുരത്തിന്റെ വിജയം ആറ് വോട്ടിന് , മാറ്റി വെച്ച വോട്ടുകൾ എണ്ണേണ്ടതില്ല , ഹൈക്കോടതി

പെരിന്തൽമണ്ണ നിയമസഭാ തെരഞ്ഞെടുപ്പ് കേസിൽ യു.ഡി.എഫ് സ്ഥാനാർഥി നജീബ് കാന്തപുരത്തിന്റെ വിജയം ആറു വോട്ടുകൾക്കെന്ന് ഹൈക്കോടതി. എൽ.ഡി.എഫ് തർക്കമുന്നയിച്ച 348 വോട്ടുകളിൽ സാധുവായത് 32 എണ്ണം മാത്രമാണ്. സാധുവായ വോട്ട് എൽ.ഡി.എഫിനെന്ന് കണക്കാക്കിയാലും യു.ഡി.എഫ് ആറു വോട്ടിന് ജയിക്കുമെന്നും കോടതി വ്യക്തമാക്കി. ഇത്തരമൊരു സാഹചര്യത്തിൽ മാറ്റിവച്ച വോട്ടുകൾ എണ്ണേണ്ടതില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. നജീബിന്റെ വിജയം ചോദ്യംചെയ്തു കൊണ്ട് എൽ.ഡി.എഫ് നൽകിയ ഹർജി തള്ളിയ വിധിയിലാണു കോടതിയുടെ നിരീക്ഷണം. ആഗസ്റ്റ് എട്ടിനാണ് നജീബ് കാന്തപുരത്തിന്റെ വിജയം ഹൈക്കോടതി ശരിവച്ചത്….

Read More

വയനാട് ദുരന്തത്തിന്റെ ഫണ്ട് ശേഖരണ നിയന്ത്രണം: ഹർജി തള്ളി ഹൈക്കോടതി, ഹർജിക്കാരൻ ദുരിതാശ്വാസ നിധിയിലേക്ക് പിഴയടക്കണം

വയനാട് ദുരന്തത്തിന്റെ പേരിലുള്ള പണപ്പിരിവ് നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടുളള പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി. സിനിമാ നടനും കാസർകോട്ടെ അഭിഭാഷകനുമായി സി ഷുക്കൂർ സമർപ്പിച്ച ഹർജിയാണ് പിഴയോടെ നിരസിച്ചത്. ഹർജിക്കാരനോട് 25000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കൊടുക്കാൻ കോടതി നിർദേശിച്ചു. ഹർജിയിൽ എന്ത് പൊതുതാൽപര്യമെന്ന് ചോദിച്ച കോടതി, സംഭാവന നൽകുന്ന ജനങ്ങളുടെ ഉദ്ദേശ ശുദ്ധിയെ എന്തിന് സംശയിക്കുന്നെന്നും ഹർജിക്കാരനോട് ആരാഞ്ഞു. വയനാട് ദുരന്തത്തിൻറെ പേരിൽ നടത്തുന്ന പണപ്പിരിവും പുനരധിവാസും പൂർണമായി സർക്കാർ മേൽനോട്ടത്തിൽ വേണമെന്നാവശ്യപ്പെട്ടാണ് സി ഷുക്കൂർ ഹൈക്കോടതിയെ സമീപിച്ചത്….

Read More

സംസ്ഥാനത്ത് പരിസ്ഥിതി ഓഡിറ്റ് നടത്തിയിട്ടുണ്ടോയെന്ന് ഹൈക്കോടതി; ഓരോ ജില്ലയിലും പഠനം വേണം

സംസ്ഥാനത്ത് പരിസ്ഥിതി ഓഡിറ്റ് നടത്തിയിട്ടുണ്ടോയെന്ന് ഹൈക്കോടതി. വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് പരിഗണിക്കുന്നതിനിടെയാണു കോടതിയുടെ ചോദ്യം. ഓരോ ജില്ലയിലും പാരിസ്ഥിതിക പഠനം വേണമെന്നും ക്വാറികൾക്കും മറ്റും അനുമതി നൽകേണ്ടത് ഇതിന്റെ അടിസ്ഥാനത്തിൽ വേണമെന്നും കോടതി നിർദേശിച്ചു. ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, വി.എം.ശ്യാം കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സംസ്ഥാന സർക്കാർ, കേന്ദ്ര സർക്കാർ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി തുടങ്ങിയവരെ കേസിൽ കക്ഷി ചേർത്തു….

Read More

വയനാട് ഉരുൾപൊട്ടൽ ദുരന്തം: സ്വമേധയാ കേസെടുക്കാൻ റജിസ്ട്രാർക്ക് നിർദേശം നൽകി ഹൈക്കോടതി

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ സ്വമേധയാ കേസെടുക്കാൻ റജിസ്ട്രാർക്ക് ഹൈക്കോടതി നിർദേശം നൽകി. മാധ്യമ വാർത്തകളുടെയും ഹൈക്കോടതിക്ക് ലഭിച്ച കത്തിന്റെയും അടിസ്ഥാനത്തിലാണ് കേസെടുക്കുന്നത്. കേസ് നാളെ രാവിലെ ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, വി.എം.ശ്യാംകുമാർ എന്നിവരുടെ ഡിവിഷൻ ബെഞ്ച് പരിഗണിക്കും. ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകളും കോടതിയുടെ പരിഗണന വിഷയങ്ങളിൽ ഉൾപ്പെടും. വയനാട് ദുരന്തമുണ്ടായതിനു പിന്നാലെ സ്ഥിതിഗതികളെക്കുറിച്ചു ഹൈക്കോടതി ആരാഞ്ഞിരുന്നു. ഇതിനു പിന്നാലെയാണു സ്വമേധയാ കേസെടുക്കാൻ തീരുമാനമായത്. നേരത്തെ ദേശീയ ഹരിത ട്രിബ്യൂണലും വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ റിപ്പോർട്ട് തേടിയിരുന്നു.

Read More

വയനാട് ദുരന്തം ; ഫണ്ട് ശേഖരണത്തിനെതിരെ ഹൈക്കോടതിയിൽ ഹർജി , അനുമതി വാങ്ങാതെയുള്ള ശേഖരണം നിയന്ത്രിക്കണെമെന്ന് ആവശ്യം

വയനാട് ദുരന്തത്തിൻ്റെ അടിസ്ഥാനത്തിലുള്ള ഫണ്ട് ശേഖരണം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതു താൽപര്യഹർജി.സർക്കാരിൽ നിന്നും മുൻകൂട്ടി അനുമതി വാങ്ങാതെയുള്ള ഫണ്ട് ശേഖരണം തടയണമെന്നാവശ്യപ്പെട്ട് കാസർകോട് സ്വദേശിയും ചലച്ചിത്ര നടനുമായ അഡ്വ.സി ഷുക്കൂറാണ് ഹർജി നൽകിയത്.നിരവധി സംഘടനകൾ അവരുടെ അക്കൗണ്ട് വഴി വിവിധ തലങ്ങളിൽ നിന്നും ഫണ്ട് ശേഖരിക്കുകയാണ്.ഈ ഫണ്ടുകൾ ശേഖരിക്കുന്നതും വിനിയോഗിക്കുന്നതും നിരീക്ഷിക്കുന്നതിനോ മേൽനോട്ടം വഹിക്കുന്നതിനോ ഒരു സംവിധാനവും നിലവിലില്ലെന്നും ഹർജിയിൽ പറയുന്നു. 

Read More

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ പ്രചാരണം ; മുൻകൂർ ജാമ്യം തേടി അഖിൽ മാരാർ ഹൈക്കോടതിയിൽ

സംവിധായകന്‍ അഖില്‍ മാരാര്‍ സമർപിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ പ്രചാരണത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നൽകിയത്. കൊല്ലം സിറ്റി സൈബര്‍ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. കേസെടുത്തത് രാഷ്ട്രീയ വൈരാഗ്യം മൂലമെന്നും സിഎംഡിആര്‍എഫിനെതിരെ പ്രചാരണം നടത്തിയിട്ടില്ലെന്നും അഖില്‍ മാരാര്‍ കോടതിയെ അറിയിച്ചു. വയനാട് ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം കൊടുക്കാൻ താത്പര്യമില്ലെന്നാണ് അഖില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചത്. ഇതിനെ തുടർന്നാണ് കേസെടുത്തത്. 

Read More

അച്ചടക്കത്തി​ന്‍റെയോ വിദ്യാഭ്യാസത്തി​ന്‍റെയോ പേരിൽ കുട്ടികളെ ശിക്ഷിക്കുന്നത് ക്രൂരമെന്ന് ഛത്തീസ്ഗഢ് ഹൈകോടതി

അച്ചടക്കത്തി​ൻറെയോ വിദ്യാഭ്യാസത്തി​ൻറെയോ പേരിൽ കുട്ടിയെ സ്‌കൂളിൽ ശാരീരിക പീഡനത്തിന് വിധേയമാക്കുന്നത് ക്രൂരമാണെന്ന് വ്യക്തമാക്കി ഛത്തീസ്ഗഢ് ഹൈകോടതി. കുട്ടിയെ നന്നാക്കാനെന്ന പേരിലുള്ള ശാരീരിക ശിക്ഷ വിദ്യാഭ്യാസത്തി​ൻറെ ഭാഗമാകില്ലെന്ന് കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് രമേഷ് സിൻഹയും ജസ്റ്റിസ് രവീന്ദ്ര കുമാർ അഗർവാളും അടങ്ങുന്ന ഡിവിഷൻ ബെഞ്ചണ് ജൂലൈ 29ന് പുറപ്പെടുവിച്ച ഉത്തരവിൽ ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21 ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവ​ൻറെ/ അവളുടെ അവകാശവുമായി പൊരുത്തപ്പെടുന്നതല്ല ശാരീരിക ശിക്ഷ ചുമത്തുന്നത്. കൂടാതെ ചെറുതായിരിക്കുക എന്നത് ഒരു…

Read More