ജസ്റ്റിസ് നിതിൻ ജാംദാർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസാകും

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിതിൻ എസ് ജാംദാറിനെ നിയമിക്കാനുള്ള നിർദ്ദേശം ആവർത്തിച്ച് സുപ്രീംകോടതി കൊളീജിയം. ചീഫ് ജസ്റ്റിസുമാരുടെ നിയമനത്തിൽ കേന്ദ്രം നേരത്തെ എതിർപ്പറിയിച്ചിരുന്നു. ഇതേ തുടർന്ന് 3 നിയമനങ്ങളിൽ കൊളീജിയം മാറ്റം വരുത്തി. കേരളത്തിലേക്കുള്ള നിയമനത്തിൽ മാറ്റം വേണ്ടെന്നാണ് തീരുമാനം. ജമ്മു കശ്മീർ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എൻ.കെ സിംഗ്, മദ്രാസ് ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് ആർ. മഹാദേവൻ എന്നിവരെ സുപ്രീം കോടതി ജഡ്ജിമാരാക്കി ഉയർത്താനും കൊളീജിയം ശുപാർശ ചെയ്തിട്ടുണ്ട്. മണിപ്പൂർ സ്വദേശിയായ ജസ്റ്റിസ്…

Read More

കോഴിക്കോട് ഫറൂഖ് കോളേജിലെ അതിരുവിട്ട ഓണാഘോഷം; ഹൈക്കോടതി സ്വമേധയാ കേസെടുത്തു

കോഴിക്കോട് ഫറൂഖ് കോളേജിൽ ഓണാഘോഷത്തിനിടെ അപകടകരമായ രീതിയിൽ വാഹനങ്ങളോടിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. വാർത്ത കണ്ടതിനെ തുടർന്നാണ് കോടതി സ്വമേധയാ കേസെടുത്തത്. പൊലീസും മോട്ടോർ വാഹന വകുപ്പും 8 വണ്ടികൾ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വാഹനം ഓടിച്ചവരുടെ ലൈസൻസ് റദ്ദാക്കും. വാഹന ഉടമകൾക്കെതിരെ ഇന്നലെ കേസ് എടുത്തിരുന്നു. ഓണാഘോഷത്തിനിടെ വാഹനങ്ങൾക്ക് മുകളിലും ഡോറിലും ഇരുന്നാണ് വിദ്യാർത്ഥികൾ അപകട യാത്ര നടത്തിയത്. സംഭവത്തിൽ പൊലീസും മോട്ടോർ വാഹന വകുപ്പും കേസെടുത്തിട്ടുണ്ട്. ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് മോട്ടോർ വാഹന വകുപ്പ് നടപടി…

Read More

മിഷേൽ ഷാജിയുടെ മരണം; സിബിഐ അന്വേഷണമെന്ന ആവശ്യം തള്ളി കോടതി

മിഷേൽ ഷാജിയുടെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. അന്വേഷണം എത്രയും വേഗം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ ക്രൈംബ്രാഞ്ചിന് നിർദ്ദേശം നൽകി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മിഷേലിൻറെ പിതാവാണ് ഹൈക്കോടതിയെ സമീപിച്ചത്. 2017 മാർച്ച് അഞ്ചിനാണ് മിഷേൽ ഷാജിയെ കാണാതാകുന്നത്. മൃതദേഹം തൊട്ടടുത്ത ദിവസം കൊച്ചിക്കായലിൽ നിന്നും കണ്ടെത്തുകയായിരുന്നു. കൊച്ചിയിൽ സിഎ വിദ്യാർത്ഥിനിയായിരുന്നു പിറവം സ്വദേശിനി മിഷേൽ ഷാജി. കാണാതായ ദിവസം വൈകുന്നേരം മിഷേൽ കലൂരിലെ പള്ളിയിലെത്തി മടങ്ങുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു….

Read More

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഹൈക്കോടതി സർക്കാരിനെ വിമർശിച്ചില്ല; മാധ്യമങ്ങളുടെ വ്യാഖ്യാനമെന്ന് സജി ചെറിയാൻ

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കേരള ഹൈക്കോടതി സർക്കാരിനെ വിമർശിച്ചുവെന്നത് മാധ്യമങ്ങളുടെ വ്യാഖ്യാനമെന്ന് മന്ത്രി സജി ചെറിയാൻ. കോടതിയുടേത് ഉചിതമായ നിലപാടാണെന്നും അതിനെ സംസ്ഥാന സർക്കാർ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാരിന് മറച്ച് വയ്‌ക്കേണ്ട കാര്യമില്ലെന്നും അതുകൊണ്ടാണ് പറഞ്ഞതിലും നേരത്തെ തന്നെ ഹൈക്കോടതിയിൽ സമർപ്പിച്ചതെന്നും മന്ത്രി പറഞ്ഞു. ഏറ്റവും വേഗത്തിൽ തന്നെ എസ്‌ഐടിക്ക് പൂർണമായി റിപ്പോർട്ട് കൈമാറും. സ്ത്രീകൾക്ക് സുരക്ഷ ഉറപ്പാക്കാൻ കഴിയുന്ന നിലപാടാണ് സർക്കാരിന്. ഷൂട്ടിംഗ് സെറ്റിൽ പരാതി ഉയർന്നാൽ പരിശോധിക്കാനുള്ള…

Read More

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ്

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഹൈകോടതി വിധി സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. യു.എ.ഇയിൽ സന്ദർശനത്തിനെത്തിയ അദ്ദേഹം അജ്മാനിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. കുറ്റകൃത്യങ്ങളുടെ പരമ്പര തന്നെ നടന്ന സംഭവത്തിന്‍റെ ഇരകളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഹേമ കമ്മറ്റി റിപ്പോർട്ട് തയാറാക്കിയത് എന്നിരിക്കെ നടപടിയെടുക്കാതിരിക്കുന്നത് സർക്കാരിന്‍റെ വലിയ വീഴ്ച്ചയാണെന്നും വി ഡി സതീശൻ പറഞ്ഞു. ഇത്തരം കേസുകളിൽ ഇരകൾ പരാതിപ്പെട്ടാൽ ഉടൻ തന്നെ കേസെടുക്കണമെന്നിരിക്കെ സർക്കാർ നടത്തുന്ന ഒളിച്ചുകളി എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നും പരാതി ലഭിച്ചിട്ട് കേസ് ഒളിപ്പിച്ചുവെക്കുക…

Read More

ഹേമാ കമ്മിറ്റി റിപ്പോർട്ട്: വാദം കേൾക്കാൻ വനിതാ ജഡ്ജി അടങ്ങുന്ന പ്രത്യേക ബെഞ്ച് ഹൈക്കോടതി രൂപീകരിച്ചു

ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട ഹർജികൾ കേൾക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിച്ച് ഹൈക്കോടതി. വനിതാ ജഡ്ജി അടങ്ങുന്ന വിശാല ബെഞ്ചായിരിക്കും ഇനിമുതൽ ഈ കേസുകൾ പരിഗണിക്കുക. ഹേമാകമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നത് സംബന്ധിച്ച് സജിമോൻ പാറയിലിന്റെ ഹർജി പരിഗണിക്കവേയാണ് പ്രത്യേക ബെഞ്ച് രൂപീകരിക്കാമെന്ന് കോടതി അറിയിച്ചത്. ഹേമാകമ്മിറ്റിയുമായി ബന്ധപ്പെട്ട് നിരവധി ഹർജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.

Read More

പരാതി തന്നെ അപമാനിക്കാൻ, നടിയുടെ ആരോപണം അടിസ്ഥാനരഹിതം; മുൻകൂർ ജാമ്യപേക്ഷയിൽ സിദ്ദിഖ്

പീഡനക്കേസിൽ യുവ നടിയുടെ ആരോപണം അടിസ്ഥാനരഹിതമെന്ന് നടൻ സിദ്ദിഖ്. 5 വർഷം മുൻപ് സോഷ്യൽ മീഡിയയിൽ ഉന്നയിച്ച ആരോപണമാണ് വീണ്ടും ഉന്നയിക്കുന്നത്. അന്ന് ബലാത്സംഗം ചെയ്‌തെന്ന് പറഞ്ഞിരുന്നില്ല. ബലാത്സംഗ പരാതി ഇപ്പോൾ മാത്രമാണ് ഉന്നയിക്കുന്നത്. പരാതി തന്നെ അപമാനിക്കാനാണെന്നും സിദ്ദിഖ് ഹൈക്കോടതിയിൽ നൽകുന്ന മുൻകൂർ ജാമ്യപേക്ഷയിലാണ് വാദിക്കുന്നു. ലൈംഗിക പീഡനക്കേസിൽ മുൻകൂർ ജാമ്യ ഹർജിയിൽ തീർപ്പാകും വരെ അറസ്റ്റ് തടയണമെന്നാണ് സിദ്ദിഖിൻറെ ആവശ്യം. അതേസമയം, മാസ്‌ക്കറ്റ് ഹോട്ടലിൽ തനിക്കൊപ്പമെത്തിയിരുന്നു എന്ന് പരാതിക്കാരി പറയുന്ന സുഹൃത്തിൻറെ മൊഴി ഇന്ന്…

Read More

കാഫിർ സ്ക്രീൻഷോട്ട് വിവാദം ; ഉറവിടം കണ്ടെത്തണം , സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

കാഫിർ സ്‌ക്രീൻഷോട്ട് വിവാദത്തിൽ സർക്കാരിനോട് വിശിദീകരണം തേടി ഹൈക്കോടതി. കേസിൽ 153 എ വകുപ്പ്(മതസ്പർധ) ചുമത്താത്തത് എന്തുകൊണ്ടാണെന്ന് കോടതി സർക്കാരിനോട് ചോദിച്ചു. സ്‌ക്രീൻഷോട്ടിന്റെ ഉറവിടം കണ്ടെത്തണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. പ്രതി നാടിന്റെയും സമൂഹത്തിന്റെയും സമാധാനത്തിന് വിഘ്‌നം വരുത്താൻ മനപ്പൂർവം വ്യാജ തെളിവുണ്ടാക്കിയെന്നാണ് കേസുള്ളത്. അപ്പോൾ എന്തുകൊണ്ട് 153 എ ചുമത്തുന്നില്ലെന്ന് കോടതി ചോദിച്ചു. മറ്റു പല കേസുകളിലും മതസ്പർധാ വകുപ്പ് ചുമത്തുന്ന കാര്യവും കോടതി ചൂണ്ടിക്കാട്ടി. കേസിൽ ഒരാളെ ചോദ്യംചെയ്താൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നു സാക്ഷികളിൽ ഒരാൾ…

Read More

ലൈംഗികാതിക്രമം നടത്തിയെന്ന യുവ തിരക്കഥാകൃത്തിന്റെ പരാതി; മുൻകൂർ ജാമ്യം തേടി വി.കെ.പ്രകാശ് കോടതിയിൽ

ലൈംഗികാതിക്രമം നടത്തിയെന്ന യുവ തിരക്കഥാകൃത്തിന്റെ പരാതിയിൽ മുൻകൂർ ജാമ്യം തേടി സംവിധായകൻ വി.കെ.പ്രകാശ് സമർപ്പിച്ച മുൻകൂർ ജാമ്യഹർജി ഹൈക്കോടതി പരിഗണിക്കും. നിലവിലെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ കോടതിയിൽ എത്തുന്ന ആദ്യ മുൻകൂർ ജാമ്യാപേക്ഷയാണിത്. വികെ പ്രകാശിനെതിരെ യുവ തിരക്കഥാകൃത്ത് കഴിഞ്ഞ ദിവസം ആരോപണം ഉന്നയിച്ചിരുന്നു. ഇതിൽ കേസ് എടുക്കും മുമ്പേ തന്നെയാണ് വികെ പ്രകാശ് കോടതിയെ സമീപിച്ചിരിക്കുന്നത്. പരാതിക്കാരിക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും ഹണിട്രാപ്പ് കേസിലെ പ്രതിയാണെന്നും ഡിജിപിക്കും, പ്രത്യേക അന്വേഷണ സംഘത്തിനും പരാതി നൽകിയിട്ടുണ്ടെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ ഉണ്ട്.

Read More

‘ബാങ്കുകൾ മൗലികമായ കടമ മറക്കരുത്’; ദുരന്ത ബാധിതരോട് അനുകമ്പ കാട്ടണമെന്ന് ഹൈക്കോടതി

വയനാട് ഉരുൾ പൊട്ടൽ ദുരന്ത ബാധിതരോട് ബാങ്കുകൾ അനുകമ്പ കാട്ടണമെന്ന് കേരള ഹൈക്കോടതി. സർക്കാർ സഹായത്തിൽ നിന്ന് ഇഎംഐ പിടിക്കരുതെന്നും ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ ബാങ്കുകൾക്ക് നിർദ്ദേശം നൽകണമെന്നും കോടതി നിർദ്ദേശിച്ചു. ബാങ്കുകൾ മൗലികമായ കടമ മറക്കരുതെന്നും കോടതി പറഞ്ഞു. ബാങ്കേഴ്‌സ് സമിതി യോഗത്തിലെ വിശദാംശങ്ങൾ സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലായിരുന്നു കോടതിയുടെ വാക്കാലുള്ള നിർദേശം. വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് സർക്കാർ അനുവദിച്ച അടിയന്തര ധനസഹായമായ 10,000…

Read More