വിഴിഞ്ഞം സമരം; ക്രമസമാധാനത്തിന് ഭീഷണിയാകരുതെന്ന് ഹൈക്കോടതി

വിഴിഞ്ഞം തുറമുഖ സമരം ക്രമസമാധാനത്തിന് ഭീഷണിയാകരുതെന്ന് ഹൈക്കോടതി. റോഡിലെ തടസങ്ങൾ നീക്കിയേ പറ്റൂവെന്ന് നിർദ്ദേശിച്ച ഹൈക്കോടതി, കർശന നടപടിയിലേക്ക് കടക്കാൻ കോടതിയെ നിർബന്ധിതമാക്കരുതെന്നും സമരക്കാരോട് പറഞ്ഞു. അദാനി നൽകിയ കോടതിയലക്ഷ്യഹർജിയിലായിരുന്നു കോടതിയുടെ പരാമർശം. ഹർജി തിങ്കളാഴ്ച്ച വീണ്ടും പരിഗണിക്കും. സമരം കാരണം തുറമുഖ നിർമ്മാണ പ്രവർത്തനങ്ങൾ പൂർണ്ണമായും തടസപ്പെടുത്തുന്നുവെന്നാണ് അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. സമരം അക്രമാസക്തമാകുന്ന സാഹചര്യമാണ് ഉള്ളതെന്നും ഹർജിക്കാർ ആരോപിക്കുന്നു. റോഡിലെ തടസങ്ങൾ നീക്കിയേ പറ്റൂ എന്ന് അറിയിച്ച കോടതി, സമരം ക്രമസമാധാനത്തിന് ഭീഷണിയാകരുതെന്നും…

Read More

പ്രിയ വർഗീസിന്‍റെ നിയമന നടപടികള്‍ക്കുള്ള സ്റ്റേ നീട്ടി ഹൈക്കോടതി

പ്രിയ വർഗീസിന്‍റെ നിയമന നടപടി തടഞ്ഞുള്ള ഇടക്കാല ഉത്തരവ് നീട്ടി. കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തിലാണ് നിര്‍ദേശം.  പ്രിയ വർഗീസിന്  മതിയായ യോഗ്യതയില്ലെന്ന് യുജിസി വ്യക്തമാക്കി. ഹർജി ബുധനാഴ്ച വീണ്ടും കോടതി പരിഗണിക്കും. അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് ആറ് പേരാണ് അഭിമുഖത്തിനെത്തിയത്. ഇതിൽ ഗവേഷണ പ്രബന്ധങ്ങൾക്ക് അടക്കമുള്ള റിസർച്ച് സ്കോർ ഏറ്റവും കുറവ് കിട്ടിയത് പ്രിയ വർഗ്ഗീസിനാണ്. 156 മാര്‍ക്കാണ് പ്രിയക്ക് ലഭിച്ചത്. പക്ഷെ അഭിമുഖത്തിൽ പ്രിയക്ക് കിട്ടിയത് ഏറ്റവും ഉയർന്ന് മാർക്കാണ്. അഭിമുഖത്തില്‍ മാത്രം…

Read More

ഗവര്‍ണറുടെ നിര്‍ദേശത്തിനെതിരെ വിസിമാര്‍ ഹൈക്കോടതിയില്‍

രാജിവെക്കണമെന്ന ചാന്‍സലറായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിര്‍ദേശത്തിനെതിരെ വൈസ് ചാന്‍സലര്‍മാര്‍ നിയമപോരാട്ടത്തിന്. ചാന്‍സലറുടെ നിര്‍ദേശത്തിനെതിരെ വി സിമാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഹര്‍ജി ഹൈക്കോടതി നാലു മണിക്ക് പരിഗണിക്കും. ഹര്‍ജിയുടെ അടിയന്തര സ്വഭാവം പരിഗണിച്ച് ദീപാവലി അവധി ദിനമായ ഇന്നുതന്നെ പ്രത്യേക സിറ്റിങ്ങ് നടത്താന്‍ ഹൈക്കോടതി തീരുമാനിച്ചത്. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് ഹര്‍ജി പരിഗണിക്കുക. വിസിമാരുടെ ആവശ്യം പരിഗണിച്ചാണ് പ്രത്യേക സിറ്റിങ്ങ് നടത്താന്‍ കോടതി തീരുമാനിച്ചത്. സംസ്ഥാനത്തെ ഒമ്പതു സര്‍വകലാശാല വിസിമാരോട് ഇന്ന് രാവിലെ 11.30…

Read More

ഇലന്തൂർ നരബലി കേസ്: പ്രതികളുടെ റിവിഷൻ ഹർജി ഹൈക്കോടതി തള്ളി

പൊലീസ് കസ്റ്റഡിയിൽ 12 ദിവസം വിടാനുള്ള മജിസ്‌ട്രേട്ട് കോടതി ഉത്തരവ് ചോദ്യം ചെയ്ത് ഇരട്ടനരബലി കേസിലെ പ്രതികളായ മുഹമ്മദ് ഷാഫി, ഭഗവൽ സിങ്, ലൈല എന്നിവർ നൽകിയ റിവിഷൻ ഹർജി ഹൈക്കോടതി തള്ളി. പ്രതികൾക്ക് ഇന്നും മറ്റന്നാളും വൈകിട്ട് 5 മുതൽ 5.15 വരെ അന്വേഷണ ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിൽ അഭിഭാഷകനെ കാണാം. ചോദ്യം ചെയ്യുമ്പോൾ അഭിഭാഷകന്റെ സാന്നിധ്യം പാടില്ലെന്നും ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഉത്തരവിട്ടു. കൊച്ചി പൊന്നുരുന്നി പഞ്ചവടി കോളനിയിലെ പത്മ (50), കാലടി മറ്റൂരിൽ വാടകയ്ക്കു…

Read More

രഹ്ന ഫാത്തിമക്കെതിരായ കേസ് സ്റ്റേ ചെയ്യില്ലെന്ന് ഹൈക്കോടതി

ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമക്കെതിരായ കേസ് സ്റ്റേ ചെയ്യില്ലെന്ന് ഹൈക്കോടതി. മതവികാരം വ്രണപ്പെടുത്തിയെന്ന കേസ് സ്റ്റേ ചെയ്യണമെന്ന ആവശ്യമാണ് ഹൈക്കോടതി നിരസിച്ചത്. കേസ് റദ്ദാക്കണമെന്ന രഹന ഫാത്തിമയുടെ ഹർജിയിലാണ് ജസ്റ്റിസ് സിയാദ് റഹ്‌മാൻ സ്റ്റേ ആവശ്യം തള്ളിയത്.  കുക്കറി ഷോയിലൂടെ മതവികാരം വൃണപ്പെടുത്തി എന്നായിരുന്നു രഹ്നക്കെതിരായ കേസ്. സമൂഹ മാധ്യമങ്ങളിൽ ‘ഗോമാതാ ഉലർത്ത്’ എന്ന പേരിൽ ബീഫ് പാചകം ചെയ്യുന്ന കുക്കറി വീഡിയോ പോസ്റ്റ് ചെയ്തതിനാണ് രഹന ഫാത്തിമക്കെതിരെ കേസെടുത്തത്. യൂട്യൂബ് ചാനൽ വഴി വർഗീയ സംഘർഷമുണ്ടാക്കാനായി പാചക…

Read More

സിവിക് ചന്ദ്രൻറെ മുൻകൂർ ജാമ്യം ഹൈക്കോടതി റദ്ദാക്കി

ദളിത് യുവതിക്കെതിരായ ലൈംഗിക പീഡന കേസിൽ എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനുമായ സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യം ഹൈക്കോടതി റദ്ദാക്കി. സർക്കാരും, പരാതിക്കാരിയും നൽകിയ അപ്പീൽ ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. ജസ്റ്റിസ് എ ബദ്‌റുദ്ദീന്റെ താണ് ഉത്തരവ്. അറസ്റ്റ് ചെയ്യുകയാണെങ്കിൽ ഉടൻ പ്രത്യേക കോടതിയിൽ ഹാജറാക്കണമെന്നും അന്ന് തന്നെ കോടതി ജാമ്യ ഹർജി പരിഗണിക്കണമെന്നും കോടതി നിർദ്ദേശിച്ചു.

Read More

‘മന്ത്രവാദവും ആഭിചാരവും’; പൊതുതാല്പര്യ ഹർജി ഹൈക്കോടതി ഇന്ന് പരി​ഗണിക്കും

ഇലന്തൂർ നരബലിയുടെ  പശ്ചാത്തലത്തിൽ, മന്ത്രവാദവും ആഭിചാരവും തടയാൻ നിയമ നിർമ്മാണം ആവശ്യപ്പെട്ടുള്ള പൊതുതാൽപ്പര്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നിയമനിർമ്മാണം നടത്താൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകണമെന്നാണാവശ്യം. കേരള യുക്തിവാദി സംഘമാണ് ഹർജി നൽകിയത്. മഹാരാഷ്ട്ര ,കർണ്ണാടക സംസ്ഥാനങ്ങളിൽ ഇത്തരം നിയമം നടപ്പിലാക്കിയിട്ടുണ്ട്. സമാനമായ കൊലപാതകങ്ങൾ കേരളത്തിൽ ഇതിനു മുൻപും നടന്നിരുന്നുവെന്നും ഈ സാഹചര്യത്തിൽ അടിയന്തരമായി ഇത്തരം അനാചാരങ്ങൾ തടയാൻ നിയമനിർമ്മാണം ആവശ്യമാണെന്നും ഹർജിയിൽ പറയുന്നു. അനാചാരങ്ങൾ തടയാനായി ജസ്റ്റിസ് കെ ടി തോമസ് അധ്യക്ഷനായ…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

ബലാത്സംഗ കേസിൽ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഈ മാസം 20ന് വിധി പറയും. അധ്യാപികയുടെ പരാതിയിൽ എംഎൽഎ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂത്തിയായി. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചത്. പരാതിക്കാരിയെ എംഎൽഎ, പലസ്ഥലങ്ങളിൽ കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചെന്നും ദേഹോപദ്രവം ഏൽപ്പിച്ചെന്നുമായിരുന്നു കേസ്. കോവളം പൊലീസ് കേസെടുത്തതിന് പിന്നാലെ എംഎൽഎ ഒളിവിൽ പോയിരിക്കുകയാണ്. മുൻകൂർ ജാമ്യാപേക്ഷ തള്ളിയാൽ എംഎൽഎയെ അറസ്റ്റ് ചെയ്യാനായിരുന്നു അന്വേഷണ സംഘത്തിന്റെ നീക്കം. ………………………………. ചരിത്രത്തിലാദ്യമായി…

Read More

‘ഇതര സംസ്ഥാന ബസുകളിലും പരസ്യമില്ലേ’; പരസ്യം പതിക്കരുതെന്ന ഹൈക്കോടതി ഉത്തരവിനെതിരെ മന്ത്രി

കെഎസ്ആർടിസി ബസുകളിൽ പരസ്യം പതിക്കരുതെന്ന ഹൈക്കോടതി ഉത്തരവ് കോർപ്പറേഷന് വൻ ബാധ്യത ഉണ്ടാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ബസുകളിൽ പരസ്യം പതിക്കാൻ അനുവദിക്കുന്നതിലൂടെ വർഷം, 1 കോടി 80 ലക്ഷം രൂപ കെഎസ്ആർടിസിക്ക് ലഭിക്കുന്നുണ്ട്. ഉത്തരവ് നടപ്പാക്കുന്നത് നഷ്ടമുണ്ടാക്കുമെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി. നമ്മൾ മാത്രമല്ല, ഇതര സംസ്ഥാനങ്ങളും സർക്കാർ ബസുകളിൽ പരസ്യം നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഹൈക്കോടതി ഉത്തരവിന്റെ പകർപ്പ് കിട്ടിയ ശേഷം നിയമവശം പരിശോധിക്കുമെന്നും ആന്റണി രാജു കൂട്ടിച്ചേർത്തു. അതേസമയം, ടൂറിസ്റ്റ്…

Read More

ശ്രീനാഥ് ഭാസിക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി

അവതാരകയെ നടൻ ശ്രീനാഥ് ഭാസി അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി റദ്ദാക്കി. പരാതിക്കാരിയുമായി ഒത്തുതീർപ്പ് ഉണ്ടായതിനെ തുടർന്നാണ് നടപടി. ശ്രീനാഥ് ഭാസി മാപ്പുപറഞ്ഞ സാഹചര്യത്തിൽ കേസുമായി മുന്നോട്ടുപോകാൻ താത്പര്യമില്ലെന്ന് അവതാരക വ്യക്തമാക്കിയിരുന്നു. തുടർന്ന് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീനാഥ് ഭാസി ഹൈക്കോടതിയിൽ അപേക്ഷ നൽകുകയായിരുന്നു. നേരത്തെ കേസിലെ തുടർ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. കേസ് റദ്ദാക്കാൻ ശ്രീനാഥ് ഭാസി നൽകിയ ഹർജിയിൽ ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്താണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. സംഭവത്തിൽ ശ്രീനാഥ് ഭാസി…

Read More