
ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ബഞ്ചിൽ നിന്നും കെഎസ്ആർടിസി, സർവകലാശാല വിഷയങ്ങൾ മാറ്റി
ഹൈക്കോടതി ജഡ്ജിമാരുടെ പരിഗണനാ വിഷയങ്ങളിൽ മാറ്റം. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ബഞ്ചിൽ നിന്നും കെഎസ്ആർടിസി, സർവകലാശാല വിഷയങ്ങൾ എടുത്തുമാറ്റി. ജസ്റ്റിസ് സതീഷ് നൈനാൻ ആണ് ഈ വിഷയങ്ങൾ ഇനി പരിഗണിക്കുക. ജസ്റ്റിസ് ദേവൻ രാമചന്ദ്രന് അപ്പീൽ, കമ്പനി കേസുകളുടെ ചുമതലയില നൽകി. നേരത്തെ പൊലീസ് അതിക്രമം സംബന്ധിച്ച കേസുകൾ പരിഗണിക്കുന്നതിൽ നിന്നും അദ്ദേഹത്തെ മാറ്റിയിരുന്നു. ജസ്റ്റിസ് എൻ നഗരേഷ് പൊലീസ് അതിക്രമം, പൊലീസ് സംരക്ഷണം സംബന്ധിച്ച വിഷയങ്ങളും, ജസ്റ്റിസ് സിയാദ് റഹ്മാൻ, ജസ്റ്റിസ് കെ ബാബു തുടങ്ങിയവർ…