നടിയെ ആക്രമിച്ച കേസിൽ അമിക്കസ് ക്യൂരിയെ ഒഴിവാക്കും; രഞ്ജിത്ത് മാരാർക്ക് ദിലീപുമായി ബന്ധമെന്ന് പ്രോസിക്യൂഷൻ

നടിയെ ആക്രമിച്ച കേസിൽ അമിക്കസ് ക്യൂരിയെ ഹൈക്കോടതി ഒഴിവാക്കും. അഡ്വ. രഞ്ജിത്ത് മാരാറെ ഒഴിവാക്കാനാണ് ഹൈക്കോടതിയുടെ തീരുമാനം. രഞ്ജിത്ത് മാരാർക്ക് ദിലീപുമായി അടുത്ത ബന്ധമുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയിൽ അറിയിക്കുകയായിരുന്നു.  ദിലീപുമായുള്ള സാമ്പത്തിക ഇടപാടുകളുടെ രേഖകളും പ്രോസിക്യൂഷൻ കോടതിക്ക് കൈമാറി. തുടർന്നാണ് കോടതി ഒഴിവാക്കാൻ തീരുമാനമെടുത്തത്. അതേസമയം, തന്നെ ഒഴിവക്കണമെന്ന് രഞ്ജിത്ത് മാരാറും അവശ്യപ്പെട്ടു. ദിലീപുമായി ബന്ധമുണ്ടെന്ന ആരോപണം ഉയരുന്നതിനാൽ തന്നെ ഒഴിവാക്കണമെന്നാണ് രഞ്ജിത്ത് മാരാർ കത്ത് നൽകിയത്.

Read More

പുരാവസ്തു തട്ടിപ്പ് കേസ്; ഐ ജി ലക്ഷ്മണയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

മോണ്‍സണ്‍ മാവുങ്കലിന്റെ സാമ്പത്തിക തട്ടിപ്പ് കേസില്‍ ഐ ജി ജി ലക്ഷ്മണിന്റെ മുന്‍കൂര്‍ ജാമ്യം നീട്ടി നൽകി.ഓഗസ്റ്റ് 24വരെയാണ് മുന്‍കൂര്‍ ജാമ്യം നീട്ടിയത്.സിംഗിള്‍ ബെഞ്ച് ജഡ്ജി ജസ്റ്റിസ് കെ ബാബുവിന്റേതാണ് ഇടക്കാല ഉത്തരവ്.വ്യാഴാഴ്ച വരെ അറസ്റ്റ് പാടില്ലെന്നും ഹൈക്കോടതി പറഞ്ഞു. ആരോഗ്യകാരണങ്ങളാലാണ് ചോദ്യം ചെയ്യാൻ ഹാജരാകാതിരുന്നതെന്നും അടുത്ത ദിവസം തന്നെ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകുമെന്നും ജി ലക്ഷ്മണിന്റെ അഭിഭാഷകന്‍ ഉറപ്പ് നല്‍കി.മുന്‍പ് രണ്ട് തവണ ഹാജരാകാന്‍ നേരത്തെ ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നു.എന്നാല്‍ ജി ലക്ഷ്മൺ ഹാജരായിരുന്നില്ല.ഇതേത്തുടര്‍ന്നാണ് മുന്‍കൂര്‍…

Read More

കെഎസ്ആർടിസി ശമ്പള പ്രതിസന്ധിയിൽ ഇടപെട്ട് ഹൈക്കോടതി; ഓണത്തിന് ജീവനക്കാർ വിശന്നിരിക്കരുത്

കെഎസ്ആർടിസി ജീവനക്കാർ ഓണത്തിന് പട്ടിണി കിടക്കാൻ ഇടവരരുതെന്ന് ഹൈക്കോടതി. ജൂലൈ മാസത്തെ ശമ്പളം പൂർണമായും ഓണത്തിനു മുൻപ് കൊടുക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. ജൂലൈയിലെ പെൻഷനും ഉടൻ വിതരണം ചെയ്യണം. ജൂലൈയിലെ ശമ്പളം ആദ്യ ഗഡു നൽകേണ്ട ഉത്തരവാദിത്തം കെഎസ്ആർടിസിക്കാണെന്നും ഹൈക്കോടതി പരാമർശിച്ചു. 130 കോടി രൂപ സർക്കാർ നൽകിയാൽ രണ്ടുമാസത്തെ മൊത്തം ശമ്പളവും നൽകാനാകുമെന്ന് കെഎസ്ആർടിസി മാനേജ്മെന്റ് കോടതിയെ അറിയിച്ചു. ജൂണിലെ ശമ്പളം നൽകിയെന്ന് കെഎസ്ആർടിസി അറിയിച്ചിരുന്നു. അതേസമയം, കെഎസ്ആർടിസി ശമ്പള വിഷയം ഹൈക്കോടതി ഈ മാസം…

Read More

ചലച്ചിത്ര പുരസ്‌കാര നിര്‍ണ്ണയ വിവാദം; സംവിധായകന്‍ നല്കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണ്ണയം ചോദ്യം ചെയ്ത് നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും.സ്വജനപക്ഷപാതത്തില്‍ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി നേരത്തെ സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു. ഈ വിധി ചോദ്യം ചെയ്താണ് ആകാശത്തിന് താഴെ ചിത്രത്തിന്റെ സംവിധായകന്‍ ലിജീഷ് മുള്ളേഴത്ത് ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. സ്വജനപക്ഷപാതത്തിന്റെ ഇരയാണ് താന്‍.വസ്തുത പരിശോധിക്കാതെയാണ് സിംഗിള്‍ ബെഞ്ച് വിധി.സാഹചര്യവും നിയമവും സിംഗിള്‍ ബെഞ്ച് പരിഗണിച്ചില്ല. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിന് എതിരെ അന്വേഷണം വേണം. സിംഗിള്‍ ബെഞ്ച് വിധി റദ്ദാക്കണമെന്നുമാണ്…

Read More

ചലച്ചിത്ര പുരസ്‌കാര നിർണയത്തിൽ രഞ്ജിത്ത് ഇടപെട്ടെന്നതിന് തെളിവില്ല; ഹർജി തള്ളി

ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി. സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്ത് പുരസ്‌കാര നിർണയത്തിൽ ഇടപെട്ടിട്ടില്ലെന്ന് നിരീക്ഷിച്ചുകൊണ്ടാണ് കോടതിയുടെ നടപടി. ‘ആകാശത്തിന് താഴെ’ എന്ന സിനിമയുടെ സംവിധായകൻ ലിജീഷ് മുല്ലേഴത്താണ് ഹർജി നൽകിയത്. അവാർഡ് നിർണയത്തിൽ രഞ്ജിത്ത് ഇടപെട്ടെന്നും, അർഹതയുള്ളവരെ തഴഞ്ഞെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി.  രഞ്ജിത്തിനെ സ്ഥാനത്തുനിന്ന് നീക്കണമെന്നും ഇതിലുണ്ടായിരുന്നു. ഹർജിയിൽ നേരത്തെ കോടതി സർക്കാരിനോട് വിശദീകരണം തേടിയിരുന്നു. ‘പത്തൊമ്പതാം നൂറ്റാണ്ട്’ എന്ന തന്റെ ചിത്രത്തിന് അവാർഡ് ലഭിക്കാതിരിക്കാൻ രഞ്ജിത്ത്…

Read More

എൻഎസ്എസ് നാമജപയാത്ര; അന്വേഷണത്തിന് ഹൈക്കോടതി സ്റ്റേ

എൻഎസ്എസ് നാമജപ ഘോഷയാത്ര അന്വേഷണത്തിന് ഹൈക്കോടതി സ്റ്റേ നൽകി.4 ആഴ്ച്ചത്തേക്കാണ് തുടർ നടപടികൾ ഹൈക്കോടതി തടഞ്ഞത്. എൻഎസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാർ നൽകിയ ഹർജിയിൽ ആണ് നടപടി. മിത്ത് പരാമർശത്തിൽ സ്പീക്കർ എ എന്‍ ഷംസീറിനെതിരെ എൻഎസ്എസ് തിരുവനന്തപുരത്ത് നടത്തിയ നാമജപയാത്രക്കെതിരെ കേസെടുത്ത സംഭവത്തില്‍ എന്‍എസ്എസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. തിരുവനന്തപുരത്ത് പാളയം ഗണപതിക്ഷേത്രം മുതൽ പഴവങ്ങാടിവരെ നടത്തിയ യാത്രക്കെതിരെ കൻറോൺമെന്റ് പൊലീസാണ് കേസെടുത്തത്.പൊലീസ് മുന്നറിയിപ്പ് അവഗണിച്ച് അന്യായമായി സംഘടിച്ചതിനും ഗതാഗതതടസ്സം ഉണ്ടാക്കിയതിനുമാണ് കേസ്.യാത്രക്ക് നേതൃത്വം നൽകിയ…

Read More

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണ്ണയം; സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ക്ക് ഹൈക്കോടതി നോട്ടീസ്

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണ്ണയവുമായി ബന്ധപ്പെട്ട പരാതിയിൽ സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു.നാല് ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് നോട്ടീസ്.സംവിധായകന്‍ ലിജീഷ് മുള്ളേഴത്തിന്റെ ഹര്‍ജിയിലാണ് നടപടി. പുരസ്‌കാര നിര്‍ണ്ണയത്തില്‍ സ്വജനപക്ഷപാതമുണ്ടെന്നായിരുന്നു പ്രധാന ആക്ഷേപം.പുരസ്‌കാര നിര്‍ണ്ണയത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ഇടപെട്ടുവെന്നും ലിജീഷ് മുള്ളേഴത്ത് ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. വിഷയത്തിൽ ലിജീഷ് മുള്ളേഴത്ത് അന്വേഷണം ആവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയെടുത്തിയിരുന്നില്ല. പരാതിയിന്മേല്‍ അന്വേഷണം നടത്താന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കണമെന്നും ലിജീഷ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.ജസ്റ്റിസ്…

Read More

സംസ്ഥാന ചലച്ചിത്ര അവാർ‍‍ഡ് വിവാദം; പ്രഖ്യാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

2022 ലെ സംസ്ഥാന ചലച്ചിത്ര അവാർ‍‍ഡ് പ്രഖ്യാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ‘ആകാശത്തിന് താഴെ’ എന്ന സിനിമയുടെ സംവിധായകൻ ലിജീഷ് മുല്ലേഴത്താണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. പുരസ്കാര നിർണ്ണയത്തിൽ സ്വജനപക്ഷപാതം ഉണ്ടായെന്നും ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് നിയമവിരുദ്ധമായി ഇടപെട്ടുവെന്നുമാണ് ഹർജിയിലെ ആരോപണം. സംവിധായകൻ രഞ്ജിത്തിന് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥനത്ത് തുടരാൻ അർഹനല്ലെന്നും ഹർജിക്കാരൻ ആരോപിക്കുന്നു. ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിനെതിരെ നേരത്തെ സംവിധായകൻ വിനയനും രംഗത്ത് വന്നിരുന്നു. രംഞ്ജിത്തിനെതിരായ പരാതി അന്വേഷിക്കാൻ മുഖ്യമന്ത്രി ഉത്തരവ് ഇട്ടിരുന്നു

Read More

സംസ്ഥാന സർക്കാരിന് തിരിച്ചടി; 25 സെന്റ് വരെയുള്ള ഭൂമി തരംമാറ്റം സൗജന്യമാക്കണമെന്ന് ഹൈക്കോടതി ഉത്തരവ്

ഭൂമി തരംമാറ്റൽ വിഷയവുമായി ബന്ധപ്പെട്ട് നിർണായക ഉത്തരവ് പുറത്തിറക്കി കേരള ഹൈക്കോടതി. 25 സെന്റ് വരെയുള്ള ഭൂമിക്ക് ഫീസ് ഈടാക്കരുതെന്ന് ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കി. ആദ്യ 25 സെന്റ് ഭൂമി സൗജന്യമായി തരം മാറ്റാം. അധിക ഭൂമിക്ക് മാത്രമേ ഫീസ് ഈടാക്കാൻ പാടുള്ളൂ. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ സർക്കാരിന്റെ അപ്പീൽ ഡിവിഷൻ ബെഞ്ച് തള്ളി. ഇടുക്കി സ്വദേശി ആണ് സർക്കാർ നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചത്. നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം വിജ്ഞാപനം ചെയ്‌തിട്ടില്ലാത്ത ഭൂമി…

Read More

സർക്കാർ ഡോക്ടർമാരുടെ യോഗ്യതാ സർട്ടിഫിക്കറ്റുകൾ ആവശ്യമെങ്കിൽ പരിശോധിക്കണമെന്ന് ഹൈക്കോടതി, കുറ്റവാളികളെ ഒഴിവാക്കുക ലക്ഷ്യം

സർക്കാർ സർവീസിലുള്ള ഡോക്ടർമാരുടെ യോഗ്യതാ സർട്ടിഫിക്കറ്റുകൾ ആവശ്യമെങ്കിൽ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ഹൈക്കോടതി. ഇക്കാര്യത്തിൽ നിലപാടറിയിക്കാൻ സർക്കാറിന് നിർദേശം നൽകി. കഠിനാധ്വാനം ചെയ്യുന്ന ഡോക്ടർമാരുടെ മനോവീര്യം തകർക്കാനല്ല ഉത്തരവെന്നും കുറ്റവാളികളെ സർവീസിൽ നിന്നും ഒഴിവാക്കുകയാണ് ലക്ഷ്യമെന്നും കോടതി വ്യക്തമാക്കി. 2019ൽ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ഗർഭസ്ഥശിശു ചികിത്സ വൈകിയതിനെ തുടർന്ന് മരിച്ചിരുന്നു. കുട്ടിയുടെ രക്ഷിതാക്കൾ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. ഗർഭിണിയെ ചികിത്സിക്കേണ്ടിയിരുന്ന ഡോക്ടറുടെ യോഗ്യതാ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. തുടർന്നാണ് ഡോക്ടർമാരുടെ സർട്ടിഫിക്കറ്റ് ആവശ്യമെങ്കിൽ പരിശോധിക്കണമെന്ന് കോടതി…

Read More