ഇ ഡിക്ക് തന്നിഷ്ടപ്രകാരം അറസ്റ്റ് ചെയ്യാനാകില്ല: ദില്ലി ഹൈക്കോടതി

കള്ളപ്പണം വെളുപ്പിക്കല്‍ നിയമം ചൂണ്ടിക്കാട്ടി തന്നിഷ്ടപ്രകാരം എൻഫോ‍‍ഴ്‌സ്മെന്‍റ് ഡയറക്ടറേറ്റിന് ഒരാളെ അറസ്റ്റ് ചെയ്യാൻ ക‍ഴിയില്ലെന്ന് ദില്ലി ഹൈക്കോടതി. പി എം എല്‍ എ നിയമം ( പ്രിവെന്‍ഷന്‍ ഓഫ് മണി ലോണ്‍ഡറിങ് ആക്റ്റ്) അനിയന്ത്രിതമായി അധികാരം ഇ ഡിക്ക് നല്‍കുന്നില്ലെന്നും ജസ്റ്റിസ് അനൂപ് ജയറാം ബാംബാനി ചൂണ്ടിക്കാട്ടി. പി എം എല്‍ എ നിയമത്തിലെ 50 ാം വകുപ്പ് പ്രകാരം ഹാജരാകാൻ ആവശ്യപ്പെടാം, എന്നാല്‍ ഇതില്‍ അറസ്റ്റിനുള്ള അധികാരം ഉള്‍പ്പെടുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പി എം എല്‍…

Read More

ഡോക്ടർ വന്ദനയുടെ കൊലപാതകക്കേസ്; വിചാരണ കോടതിയിൽ കുറ്റപത്രം വായിച്ച് കേൾപ്പിക്കുന്നത് ഹൈക്കോടതി തടഞ്ഞു

കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ഡോക്ടർ വന്ദന കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയെ കുറ്റപത്രം വായിച്ചുകേൾപ്പിക്കുന്ന നടപടി ഹൈക്കോടതി തടഞ്ഞു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതിയിലുള്ള സാഹചര്യത്തിലാണ് നടപടി. എന്തുകൊണ്ടാണ് അന്വേഷണം സിബിഐക്ക് കൈമാറാൻ സർക്കാർ മടിക്കുന്നതെന്ന് വന്ദനയുടെ മാതാപിതാക്കൾ ഹൈക്കോടതിയിൽ സംശയം പ്രകടിപ്പിച്ചു. അന്വേഷണത്തെ കുറിച്ചുള്ള മാതാപിതാക്കളുടെ പരാതി പരിശോധിക്കുകയാണെന്നും ഇതിന് കൂടുതൽ സമയം വേണ്ടിവരുമെന്നും സംസ്ഥാന പൊലീസ് മേധാവി കോടതിയെ അറിയിച്ചു. മെയ് 10 നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജൻസിക്കിടെ വന്ദന ദാസ് കൊല്ലപ്പെട്ടത്….

Read More

സോളാർ കേസ്: 10 ദിവസത്തേക്ക് ഗണേഷ് കുമാർ നേരിട്ട് ഹാജരാകേണ്ടെന്ന് കോടതി

സോളാർ കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസിൽ കൊട്ടാരക്കര കോടതിയിലെ തുടർ നടപടികൾക്കുള്ള സ്റ്റേ ഹൈക്കോടതി നീക്കി. കേസിൽ ഗണേഷ് കുമാർ ഉടൻ നേരിട്ട് കോടതിയിൽ ഹാജരാകേണ്ടതില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. പത്ത് ദിവസം വരെ നേരിട്ട് ഹാജരാകേണ്ടെന്നാണ് ഹൈക്കോടതി നിർദ്ദേശിച്ചിരിക്കുന്നത്. പരാതിക്കാരിയുടെ കത്ത് വ്യാജമല്ലെന്ന് കെബി ഗണേഷ് കുമാർ എംഎൽഎ ഹൈക്കോടതിയിൽ വാദിച്ചു. തനിക്കെതിരായ ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന ഗണേഷ് കുമാർ എംഎൽഎയുടെ ഹർജി വിധി പറയാൻ മാറ്റി.

Read More

സോളാർ കേസ്‍ ഗൂഢാലോചന; കെ ബി ഗണേഷ് കുമാർ എം എൽ എ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

സോളാർ കേസിലെ ഗൂഢാലോചനയിൽ കൊട്ടാരക്കര മജിസ്‌ട്രേറ്റ് കോടതിയിൽ നേരിട്ട് ഹാജരാകാനുള്ള സമൻസിനെതിരെയാണ് കെബി ഗണേഷ് കുമാർ ഹർജി നൽകിയത്. ഇന്ന് വരെയാണ് മജിസ്ട്രേറ്റ് കോടതിയിലെ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നത്. സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേര് ഉൾപ്പെടുത്തിയത് ഗൂഢാലോചനയുടെ ഭാഗമാണെന്നും ഗണേശ് കുമാറിന് ഇതിൽ പങ്കുണ്ടെന്നുമാണ് പരാതിക്കാർ കീഴ്കോടതിയെ അറിയിച്ചത്. അഡ്വ. സുധീർ ജേക്കബാണ് മുൻമന്ത്രി കെ.ബി. ഗണേഷ് കുമാറിനെയും സോളർ കേസിലെ പരാതിക്കാരിയെയും എതിർകക്ഷികളാക്കികൊണ്ട് പരാതി നൽകിയത്. കത്തിൽ തിരുത്തൽ വരുത്താൻ ഗൂഢാലോചന…

Read More

കേരള ഹൈക്കോടതിക്ക് പുതിയ അഞ്ച് ജഡ്ജിമാർ

കേരള ഹൈക്കോടതി ജഡ്ജിമാരായി അഞ്ച് ജുഡീഷ്യൽ ഓഫീസർമാരെ നിയമിക്കാൻ സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്തു. കൊല്ലം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് എം. ബി സ്നേഹലത ഉൾപ്പടെ അഞ്ച് പേരെ നിയമിക്കാനാണ് ശുപാർശ. എം.ബി സ്നേഹലതയ്ക്ക് പുറമെ ജോണ്‍സണ്‍ ജോണ്‍ (പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജ്, കല്‍പ്പറ്റ), ജി. ഗിരീഷ് (പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജ്, തൃശൂർ), സി. പ്രതീപ്കുമാര്‍ (അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ്, എറണാകുളം), പി. കൃഷ്ണകുമാര്‍ (രജിസ്ട്രാര്‍ ജനറല്‍, ഹൈക്കോടതി) എന്നിവരെയും…

Read More

അരിക്കൊമ്പനെ നിരീക്ഷിക്കാൻ സമിതി വേണം; ഹർജി മദ്രാസ് ഹൈക്കോടതി തളളി 

അരിക്കൊമ്പൻ ആനയുടെ നീക്കം നിരീക്ഷിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കാൻ തമിഴ്നാട് സർക്കാരിനോട് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ സ്വദേശി സമർപ്പിച്ച ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. കേരളത്തിൽ നിന്നു തമിഴ്‌നാട്ടിലെത്തിയ ആനയുടെ നീക്കങ്ങൾ സംസ്ഥാനം വേണ്ടതു പോലെ നിരീക്ഷിച്ചിട്ടില്ലെന്ന് ഹർജിക്കാരനായ പ്രവീൺ കുമാർ ആരോപിച്ചു. ഒരു വിദഗ്ധ സംഘത്തെ നിയോഗിക്കുന്നതിനും സാറ്റലൈറ്റ് റേഡിയോ കോളറിന്റെ സഹായത്തോടെ ആനയുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും വേണ്ട ഉത്തരവു പുറപ്പെടുവിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.  എന്നാൽ, ഇക്കാര്യത്തിൽ അധികൃതർ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും കോടതിക്ക് വിഷയത്തിൽ…

Read More

കൊച്ചിയിൽ ജ‍ഡ്ജിക്ക് നൽകാനെന്ന പേരിൽ അഭിഭാഷകൻ കോഴ വാങ്ങിയ കേസ്; അന്തിമ റിപ്പോർട്ട് നവംബർ 10 ന്

ജ‍ഡ്ജിക്ക് നൽകാനെന്ന പേരിൽ കക്ഷികളിൽ നിന്ന് അഭിഭാഷകൻ സൈബി ജോസ് പണം വാങ്ങിയെന്ന കേസിൽ അന്തിമ റിപ്പോർട്ട് നവംബർ 10 ന് നൽകുമെന്ന് അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട ചില സാക്ഷികളിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കേണ്ടതുണ്ടെന്നാണ് അന്വേഷണ സംഘം കോടതിയെ അറിയിച്ചു. കൂടാതെ ഫോറൻസിക് രേഖകളുടെ പരിശോധന പൂർത്തിയായി വരുന്നതായും കോടതിയെ അറിയിക്കുകയുണ്ടായി. ഈമാസം 13 ന് കോടതി ഹർ‍ജി വീണ്ടും പരിഗണിക്കും. കേസിൽ അനുകൂല വിധി വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്ത്…

Read More

നടിയെ ആക്രമിച്ച കേസ്; നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ക്രൈം ബ്രാഞ്ച് , അപ്പീൽ ഇന്ന് ഹൈക്കോടതി പരിഗണിക്കും

നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടൻ ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്ന ക്രൈം ബ്രാഞ്ച് അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ദിലീപ് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചുവെന്നും സാക്ഷികളെ സ്വാധീനിച്ചുവെന്നുമാണ് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചത്. കൂടാതെ തെളിവുകള്‍ പരിശോധിക്കാതെയാണ് ക്രൈംബ്രാഞ്ചിൻ്റെ അപേക്ഷയില്‍ വിചാരണ കോടതി തീരുമാനമെടുത്തത്. ശബ്ദ സന്ദേശങ്ങള്‍ കോടതി പരിഗണിച്ചില്ല.ഹര്‍ജി തള്ളിയ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി വിധി നിയമ വിരുദ്ധമാണെന്നുമാണ് സര്‍ക്കാരിൻ്റെ നിലപാട്. പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകള്‍ക്ക് ആധികാരികത ഇല്ലെന്നായിരുന്നു വിചാരണ കോടതിയുടെ കണ്ടെത്തൽ. ഈ സാഹചര്യത്തിലാണ്…

Read More

‘റിവ്യൂ പാടില്ലെന്ന് പറഞ്ഞില്ല’; നെഗറ്റീവ് റിവ്യൂ വിഷയത്തിൽ ഹൈക്കോടതി

സിനിമ റിലീസ് ചെയ്ത് ഏഴ് ദിവസം വരെ റിവ്യൂ ചെയ്യാൻ പാടില്ലെന്ന് ഉത്തരവിട്ടില്ലെന്ന് ഹൈക്കോടതി. സിനിമ റിവ്യൂവിന് കോടതി വിലക്കേർപ്പെടുത്തിയില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. സിനിമാ വ്യവസായത്തെ നശിപ്പിക്കരുതെന്നും കോടതി ആവശ്യപ്പെട്ടു. എന്നാൽ വ്യക്തികൾ സിനിമ കണ്ട് അത് ഇഷ്ടമായെന്നും ഇല്ലെന്നുമുള്ള പ്രതികരണങ്ങൾ നടത്തുന്നത് തടയാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ബ്ലാക്മെയിൽ ചെയ്യുന്നതിനും ബോധപൂർവ്വം സിനിമയെ നശിപ്പിക്കാനും വേണ്ടി റിവ്യൂ നടത്തുന്നവർക്കെതിരെ സംസ്ഥാന പൊലീസ് മേധാവി നടപടി സ്വീകരിക്കണെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. ഫോൺ കൈയിൽ ഉണ്ടെങ്കിൽ എന്തും…

Read More

ന്യൂസ്‌ക്ലിക്ക് അറസ്റ്റ് സുതാര്യമല്ലെന്ന് ഡൽഹി ഹൈക്കോടതി

ചൈനാ അനുകൂല പ്രചാരണത്തിന് വിദേശസഹായംതേടിയെന്ന കേസിൽ ന്യൂസ്‌ക്ലിക്ക് പോർട്ടൽ അധികൃതരെ അറസ്റ്റുചെയ്യാനുള്ള കാരണങ്ങൾ പോലീസിന്റെ റിമാൻഡ്  റിപ്പോർട്ടിലില്ലെന്ന് ചൂണ്ടികാട്ടി ഡൽഹി ഹൈക്കോടതി. കേസിൽ അറസ്റ്റിലായ സ്ഥാപനത്തിന്റെ സ്ഥാപകനെയും എച്ച്. ആർ മേധാവിയെയും റിമന്റെ ചെയ്യാൻ ഡൽഹി പോലീസ് സമർപ്പിച്ച അപേക്ഷയിലാണ് ഡൽഹി ഹൈക്കോടിയുടെ നിരീക്ഷണം.  അറസ്റ്റിന്റെ സുതാര്യതയെ തുഷാർ റാവു ഗാഡേല ചോദ്യം ചെയ്തു.  എഫ്.ഐ ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേസിൽ അറസ്റ്റിലായ ഇരുവരും കോടതിയെ സമീപിച്ചിരുന്നു. ഈ കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റുന്നതിനിടയായിരുന്നു കോടതി പരാമർശം.

Read More