സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടത്തി വ്യക്തിഹത്യ ചെയ്തു ; മറിയക്കുട്ടി ഹൈക്കോടതിയിലേക്ക്

സമൂഹമാധ്യമങ്ങളില്‍ ഭൂമിയും വീടുമുണ്ടെന്ന വ്യാജ പ്രചാരണം നടക്കുന്നതിനെതിരെ പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ഭിക്ഷ യാചിച്ച മറിയകുട്ടി ഹൈക്കോടതിയെ സമീപിച്ചേക്കും. ഭൂമിയില്ലെന്ന് വില്ലേജ് ഓഫീസര്‍ സാക്ഷ്യപത്രം നല്‍കിയതോടെയാണ് തീരുമാനം. കോടതി ഇടപെട്ട് ഇത്തരം പ്രചാരണങ്ങള്‍ തടയണമെന്നും കൃത്യമായി പെന്‍ഷന്‍ നല്‍കാന്‍ നടപടിയുണ്ടാകണമെന്നുമാണ് മറിയക്കുട്ടിയുടെ ആവശ്യം. വ്യാജ പ്രചാരണത്തിലെ നിയമനടപടിയിൽ പിന്നോട്ടില്ലെന്നാണ് മറിയക്കുട്ടിയുടെ വിശദീകരണം. സിപിഎം വ്യാപകമായി വ്യക്തിഹത്യ ചെയ്തു എന്ന് മറിയക്കുട്ടി വ്യക്തമാക്കുന്നു. പാർട്ടി മുഖപത്രത്തിൽ മാപ്പ് പറഞ്ഞതൊന്നും അം​ഗീകരിക്കാനാകില്ലെന്നും മറിയക്കുട്ടി പറഞ്ഞു.  ചില സാങ്കേതിക പ്രശ്നങ്ങൾ മൂലമാണ് ഇന്നല ഹൈക്കോടതിയെ…

Read More

അട്ടപ്പാടി മധു വധക്കേസിൽ ഒന്നാം പ്രതിയുടെ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി മരവിപ്പിച്ചു

അട്ടപ്പാടി മധു വധക്കേസിലെ ഒന്നാം പ്രതി ഹുസൈന്റെ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി മരവിപ്പിച്ചു. കേസിലെ മറ്റ് 12 പ്രതികളുടെ ഇടക്കാല ഹർജി കോടതി തള്ളി. മണ്ണാർക്കാട് എസ്‌സി – എസ്‌ടി കോടതി വിധിക്കെതിരെ പ്രതികൾ നൽകിയ അപ്പീലിലാണ് നടപടി. ശിക്ഷ മരവിപ്പിച്ചതിനാൽ അപ്പീലിൽ വിധി പറയുന്നത് വരെ ഒന്നാം പ്രതിക്ക് ജാമ്യത്തിൽ പുറത്തിറങ്ങാൻ കഴിയും. അപ്പീൽ ഹർജിയിൽ കോടതി പിന്നീട് വാദം കേൾക്കും. പ്രതികളെ 7 വർഷം തടവിനാണ് വിചാരണ കോടതി ശിക്ഷിച്ചത്. അപ്പീലിൽ വിധി വരുന്നത്…

Read More

ടൈറ്റാനിയം അഴിമതി കേസ്; സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

ടൈറ്റാനിയം അഴിമതി കേസിൽ  സിബിഐ അന്വേഷണതിന് ഹൈക്കോടതി ഉത്തരവ്. മുൻ ജീവനക്കാരൻ ജയൻ നൽകിയ ഹർജിയിൽ ആണ് ജസ്റ്റിസ് കെ ബാബുവിന്‍റെ ഉത്തരവ്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 120 കോടിയോളം രൂപയുടെ അഴിമതി നടന്നുവെന്ന് ആരോപിച്ചാണ് എസ്. ജയൻ  ഹർജി സമർപ്പിച്ചത്. സംസ്ഥാന സർക്കാർ സിബിഐ അന്വേഷണത്തിന് നിർദേശിച്ചെങ്കിലും സിബിഐ കേസ് ഏറ്റെടുക്കാൻ തയ്യാറായിരുന്നില്ല. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എം.എല്‍.എ, വികെ ഇബ്രാഹിം കുഞ്ഞ് എന്നിവര്‍ അടക്കമുള്ള യുഡിഎഫ് നേതാക്കളാണ് കേസിൽ ആരോപണം…

Read More

കേരളവര്‍മ്മയിലെ തെരഞ്ഞെടുപ്പ് വിവാദം; ശ്രീക്കുട്ടന്‍ നല്‍കിയ ഹര്‍ജി ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കും

തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജിലെ യൂണിയൻ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെഎസ്‍യു ചെയര്‍മാൻ സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടൻ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാൻ റിട്ടേണിംഗ് ഓഫീസര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ചെയര്‍മാൻ സ്ഥാനത്തേക്ക് ആകെ എത്രവോട്ട് പോള്‍ ചെയ്തു എന്നതില്‍ വ്യക്തതയില്ലാതെ കേസില്‍ ഉത്തരവിറക്കാനാകില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. എസ്‌എഫ് ഐ സ്ഥാനാര്‍ത്ഥി ചെയര്‍മാനായി ചുമതലയേല്‍ക്കുന്നത് തടയാൻ നേരത്തെ വിസമ്മതിച്ച കോടതി ചുമതല താല്‍ക്കാലികവും അന്തിമ വിധിയ്ക്ക് വിധേയവുമായിരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. വോട്ടെണ്ണിയപ്പോള്‍ ആദ്യം…

Read More

ആരാധനാലയങ്ങളിൽ വെടിക്കെട്ട് നിരോധിച്ച ഹൈക്കോടതി ഉത്തരവ്; അപ്പീൽ നൽകുമെന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ

ആരാധനാലയങ്ങളിൽ അസമയത്ത് വെടിക്കെട്ട് നിരോധിച്ച ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാറും ദേവസ്വം ബോർഡുകളും അപ്പീൽ നൽകുമെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ. ക്ഷേത്രങ്ങളിൽ വെടിക്കെട്ട് പൂർണമായി ഒഴിവാക്കുന്നത് വിഷമകരമായ കാര്യമാണ്. ഹൈക്കോടതി അസമയമെന്നേ പറഞ്ഞിട്ടുള്ളൂ, സമയം പറഞ്ഞിട്ടില്ലെന്നും ദേവസ്വം മന്ത്രി കൂട്ടിച്ചേർത്തു. ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ പോകുമെന്ന് ദേവസ്വം ബോർഡ് പ്രതിനിധികൾ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ആരാധനാലയങ്ങളിൽ അസമയത്ത് നടക്കുന്ന വെടിക്കെട്ടിനാണ് ഹൈക്കോടതി നിരോധനം ഏർപ്പെടുത്തിയത്. ദൈവത്തെ പ്രീതിപ്പെടുത്താൻ പടക്കം പൊട്ടിക്കണമെന്ന് ഒരു വിശുദ്ധ ഗ്രന്ഥത്തിലും പറയുന്നില്ലെന്ന് ഹൈക്കോടതി…

Read More

കൈക്കരുത്ത് കാണിക്കാനുള്ള സ്ഥലമല്ല ജയില്‍; ഉദ്യോഗസ്ഥരെ വിമര്‍ശിച്ച്‌ ഹൈക്കോടതി

തടവുകാരുടെ പരാതിയില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ജയില്‍ ഉദ്യോഗസ്ഥരുടെ കൈക്കരുത്ത് കാണിക്കാനുള്ള സ്ഥലമല്ലെന്നും കോടതി പറഞ്ഞു. തടവുകാര്‍ക്കെതിരായ ശാരീരിക അതിക്രമങ്ങള്‍ വച്ചുപൊറുപ്പിക്കാനാകില്ലെന്നും ജയിലില്‍ അച്ചടക്കം പാലിക്കേണ്ടത് അത്യാവശ്യമാണെന്നും കോടതി പറഞ്ഞു. തടവുകാര്‍ക്കെതിരെ മൂന്നാം മുറ പോലുള്ള രീതികള്‍ ഉപയോഗിക്കരുതെന്നും തടവുകാരെ തടവിലാക്കുന്നത്, അവരെ നവീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണെന്നും കോടതി പറഞ്ഞു.  വിയ്യൂര്‍ ജയിലില്‍ ഉദ്യോഗ്സ്ഥര്‍ തങ്ങളെ ക്രൂരമായി മര്‍ദിച്ചുവെന്ന് ആരോപിച്ച്‌ തടവുകാരനായ കോട്ടയം തെള്ളകം സ്വദേശി ജോസ്, തൃശൂര്‍ പഴയ്യന്നൂര്‍ സ്വദേശി മനീഷ് എന്നിവര്‍ നല്‍കിയ…

Read More

സിനിമ റിവ്യൂ കേസിൽ ഹൈക്കോടതിക്ക് നന്ദി പറഞ്ഞ് നിർമാതാക്കൾ

തിയറ്ററുകളിലുള്ള സിനിമകളെ മോശമാക്കാൻ ശ്രമിക്കുന്നുവെന്ന പരാതിയിൽ ആദ്യ കേസെടുത്തതിന് പിന്നാലെ ഹൈക്കോടതിയോട് നന്ദി പറഞ്ഞ് നിർമാതാക്കൾ. തോന്നിയത് പോലെ റിവ്യു നടത്തുന്നവർ സിനിമ വ്യവസായത്തെ തകർക്കുന്നുവെന്ന് നിർമാതാവ് ജി.സുരേഷ് കുമാർ പറഞ്ഞു.  ഭാര്യയുടെ കെട്ടുതാലി പണയം വച്ചുവരെ സിനിമ എടുത്തവർ ഉണ്ട്‌. എന്ത് തോന്നിവാസവും വിളിച്ചു പറയണമെങ്കിൽ വേറെ വല്ല പണിക്കും പോയാൽ പോരെ എന്നും ജി.സുരേഷ് കുമാർ ചോദിക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യം എന്നാൽ തോന്നിവാസം പറയലാണോ എന്നും സുരേഷ് കുമാർ ചോദിച്ചു. ഇത്തരത്തിൽ മോശം റിവ്യു…

Read More

അജ്ഞാത കേന്ദ്രത്തിൽനിന്നുള്ള സിനിമാ റിവ്യൂയാണ് പ്രശ്‌നം; ഹൈക്കോടതി

അജ്ഞാതകേന്ദ്രത്തിൽനിന്നുള്ള സിനിമ റിവ്യൂയാണ് തടയേണ്ടതെന്നും ഇക്കാര്യത്തിൽ എന്തുചെയ്യാനാകുമെന്ന് അറിയിക്കണമെന്നും ഹൈക്കോടതി. ഐ.ടി. നിയമപ്രകാരം നടപടി സ്വീകരിക്കാനാകുമോയെന്ന് അറിയിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളോടാണ് നിർദേശിച്ചിരിക്കുന്നത്. ‘ആരോമലിന്റെ ആദ്യത്തെ പ്രണയം’ എന്ന സിനിമയുടെ സംവിധായകൻ മുബീൻ റൗഫ് അടക്കം നൽകിയ ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. അജ്ഞാതമായി നിൽക്കുന്നത് തെറ്റായ ഉദ്ദേശ്യത്തോടെ റിവ്യൂ നടത്താനാകും. ആരാണ് നടത്തുന്നതെന്നത് വ്യക്തമാക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. വ്യാജ ഐഡിയിൽനിന്നാണ് അപകീർത്തികരമായ റിവ്യൂ ഉണ്ടാകുന്നതെന്ന് അമിക്കസ് ക്യൂറി ശ്യാം പത്മൻ പറഞ്ഞു. ഇത്തരം മോശം വിലയിരുത്തലുകളാണ്…

Read More

വിവാഹമോചന കേസില്‍ കുടുംബ കോടതി നടത്തിയ പുരുഷാധിപത്യ നിരീക്ഷണങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് കേരള ഹൈക്കോടതി

സ്ത്രീകള്‍ അവരുടെ അമ്മയുടെയോ അമ്മായിയമ്മയുടെയോ അടിമകളല്ലെന്ന് കേരള ഹൈക്കോടതി. വിവാഹമോചന കേസില്‍ കുടുംബ കോടതി നടത്തിയ പുരുഷാധിപത്യ നിരീക്ഷണങ്ങളെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു കേരള ഹൈക്കോടതിയുടെ പരാമര്‍ശം. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റേതായിരുന്നു പരാമര്‍ശം. വിവാഹമോചനത്തിനായി ഭാര്യ നല്‍കിയ പരാതിയെ കാലങ്ങള്‍ കൊണ്ട് സംഭവിക്കുന്ന സാധാരണ വിരക്തിയാണെന്നായിരുന്നു കുടുംബ കോടതി പരാമര്‍ശിച്ചത്. വിവാഹ ജീവിതത്തിന്‍റെ വിശുദ്ധി സംരക്ഷിച്ചുകൊണ്ട് ഇരുവരും അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവെക്കണമെന്നും തൃശൂരിലെ കുടുംബകോടതി ചൂണ്ടിക്കാട്ടിയിരുന്നു.  കുടുംബകോടതിയുടെ നിരീക്ഷണങ്ങള്‍ അങ്ങേയറ്റം പുരുഷാധിപത്യപരമാണെന്നും നിലവിലെ സാഹചര്യങ്ങള്‍ ഇപ്രകാരമല്ല മുന്നോട്ടുപോകുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കി….

Read More

‘രണ്ട് മിനിറ്റ് നേരത്തെ സുഖത്തിന് വേണ്ടി വഴങ്ങുന്നതിന് പകരം അവരുടെ ലൈംഗിക പ്രേരണകളെ നിയന്ത്രിക്കണം’: ഹൈക്കോടതി

കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ അവരുടെ ലൈംഗിക പ്രേരണകളെ നിയന്ത്രിക്കുകയും കൗമാരപ്രായക്കാരായ ആണ്‍കുട്ടികള്‍ പെണ്‍കുട്ടികളെ ബഹുമാനിക്കുകയും വേണമെന്ന് ഹൈക്കോടതി. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അവരുടെ ലൈംഗിക പ്രേരണകള്‍ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത ഹൈക്കോടതി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. കഴിഞ്ഞ വര്‍ഷം പോക്‌സോ കേസില്‍ 20 വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട യുവാവ് തന്നെ ശിക്ഷയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ പ്രതികരണം. 18 വയസ് തികയാത്ത കാമുകിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതിനെ തുടര്‍ന്നാണ് യുവാവിനെ തടവിന് ശിക്ഷിച്ചത്. ‘രണ്ട് മിനിറ്റ് നേരത്തെ…

Read More