ഹാദിയയെ കാണാനില്ലെന്ന് പിതാവിന്റെ ഹേബിയസ് കോർപസ് ഹർജി; ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

ഡോ. അഖില എന്ന ഹാദിയയെ കാണാനില്ലെന്നും മലപ്പുറം സ്വദേശിയായ സൈനബയടക്കമുള്ളവർ മകളെ തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടി ഹാദിയയുടെ അച്ഛൻ അശോകൻ നൽകിയ ഹേബിയസ് കോർപ്പസ് ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഏതാനും ആഴ്ചകളായി മകളുടെ ഫോൺ സ്വിച്ച് ഓഫ് ആണെന്നും മലപ്പുറത്തെ ക്ലിനിക് പൂട്ടിയ നിലയിലാണെന്നും ഹർജിയിൽ പറയുന്നു. ജസ്റ്റിസ് അനു ശിവരാമൻ ഉൾപ്പെടുന്ന ഡിവിഷൻ ബ‌ഞ്ചാണ് ഹർജി പരിഗണിക്കുക. തമിഴ്നാട്ടിൽ മെഡിക്കൽ വിദ്യാർത്ഥിനി ആയിരിക്കെ ഇല്സാം മതം സ്വീകരിക്കുകയും മലപ്പുറം സ്വദേശി ഷെഫിൻ ജഹാനെ വിവാഹം…

Read More

കുട്ടികളെയും സ്ത്രീകളെയും പ്രത്യേകം ശ്രദ്ധിക്കണം; ശബരിമലയിലെ തിരക്കിൽ ഹൈക്കോടതി നിർദ്ദേശം

ശബരിമലയിലെ തിരക്കിനിടയിൽ കുട്ടികളേയും സ്ത്രീകളെയും പ്രത്യേകമായി ശ്രദ്ധിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം. പോലീസിനും, ദേവസ്വം ബോർഡിനുമാണ് നിർദേശം നൽകിയത്. ക്യൂ കോംപ്ലക്‌സിലും പിൽഗ്രിം ഷെഡിലും ചുക്കുവെള്ളവും ബിസ്‌ക്കറ്റും നൽകണമെന്നും ക്യൂവിൽ കുടുങ്ങിയ തീർത്ഥാടകരെ സഹായിക്കാൻ കൂടുതൽ വളണ്ടിയർമാരെ നിയോഗിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ക്യൂ നിന്ന് തീർത്ഥാടകർ ബോധരഹിതരാകുന്ന സാഹചര്യം ശ്രദ്ധയിൽപ്പെട്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. നിലക്കലിൽ നിന്ന് പമ്പയിലേക്ക് ആവശ്യത്തിന് കെഎസ്ആർടിസി ബസ് ഉറപ്പാക്കണം. ബസുകളിൽ അനുവദനീയമായതിലും കൂടുതൽ ആളുകൾ കയറുന്നില്ലെന്നും ഉറപ്പുവരുത്തണം.  ജില്ലാ കലക്ടർക്കും ജില്ലാ പോലീസ് മേധാവിക്കുമാണ്…

Read More

മിനിറ്റിൽ 75 പേര്‍ 18ാം പടി കയറുന്നു; ശബരിമലയിൽ ദര്‍ശന സമയം കൂട്ടാനാവുമോയെന്ന് ഹൈക്കോടതി

ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ ഇടപെടൽ. ദർശന സമയം കൂട്ടാൻ കഴിയുമോ എന്ന് അറിയിക്കാൻ കോടതി നിർദ്ദേശം നൽകി. രണ്ട് മണിക്കൂർ കൂടി ദ‍ര്‍ശന സമയം കൂട്ടാൻ കഴിയുമോ എന്നാണ് ചോദ്യം. ഇക്കാര്യം ശബരിമല തന്ത്രിയുമായി ആലോചിച്ചു തീരുമാനം അറിയിക്കണമെന്ന് ദേവസ്വം ബോര്‍ഡിന് നിര്‍ദ്ദേശം നൽകി. നിലവിൽ ഒരു ലക്ഷത്തിൽ കൂടുതൽ പേര്‍ ദർശനം നടത്തുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. തിരക്ക് എങ്ങനെ നിയന്ത്രിക്കും എന്നതിൽ ക്രമസമാധാന ചുമതലയുള്ള എഡിജിപി റിപ്പോർട്ട്‌ നൽകണം. ഓൺലൈൻ ബുക്കിങ്, സ്‌പോർട്…

Read More

പെൺകുട്ടികൾ ലൈംഗിക പ്രേരണകൾ നിയന്ത്രിക്കണമെന്ന ഹൈക്കോടതി പരാമർശം; വിമർശിച്ച് സുപ്രീംകോടതി

കൗമാരക്കാരായ പെൺകുട്ടികൾ ലൈംഗിക ചോദന നിയന്ത്രിക്കണമെന്ന വിവാദ പരാമർശം നടത്തിയ കൽക്കത്ത ഹൈക്കോടതിയെ വിമർശിച്ച് സുപ്രീം കോടതി. വ്യക്തിപരമായ വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതും സദാചാരപ്രസംഗം നടത്തുന്നതുമല്ല ജഡ്ജിമാരിൽ നിന്ന് തങ്ങൾ പ്രതീക്ഷിക്കുന്നതെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കൽക്കത്ത ഹൈക്കോടതിയുടെ പരാമർശങ്ങൾ ആക്ഷേപകരവും അനാവശ്യവുമാണെന്നും ജസ്റ്റിസുമാരായ അഭയ് എസ്. ഒക, പങ്കജ് മിത്തൽ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. ‘കൽക്കത്ത ഹൈക്കോടതിയുടെ വിധിയിലെ നിരവധി പരാമർശങ്ങൾ വളരെ ആക്ഷേപകരവും തികച്ചും അനാവശ്യവുമാണ്. പ്രഥമദൃഷ്ട്യാ തന്നെ അത് കൗമാരക്കാരായ പെൺകുട്ടികൾക്ക് ഭരണഘടന ഉറപ്പുനൽകുന്ന…

Read More

നഷ്ടമായത് വിലപ്പെട്ട ജീവനുകൾ; വിദ്യാർത്ഥികളെ പഴിചാരാൻ ആഗ്രഹിക്കുന്നില്ലെന്ന് ഹൈക്കോടതി

കുസാറ്റിലെ സംഗീത പരിപാടിക്കിടെയുണ്ടായ അപകടത്തിന്റെ പേരിൽ വിദ്യാർത്ഥികളെ കുറ്റപ്പെടുത്തരുതെന്ന് ഹൈക്കോടതി. അപകടത്തിൽ വിലപ്പെട്ട ജീവനുകളാണ് നഷ്ടമായിരിക്കുന്നത്. അതിൽ ആരെയും കുറ്റപ്പെടുത്താൻ കോടതി താൽപര്യപ്പെടുന്നില്ല. വിദ്യാർത്ഥികളാണ് അവിടെത്തെ ജനങ്ങളെ നിയന്ത്രിച്ചിരുന്നതെന്നാണ് മനസിലാക്കുന്നത്. പക്ഷേ ഏതെങ്കിലും വിദ്യാർത്ഥികളെ പഴിചാരാൻ ആഗ്രഹിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കെ എസ് യു നൽകിയ ഹർജിയിലാണ് നടപടി. സർക്കാരിനോടും സർവകലാശാല അധികൃതരോടും നിലവിൽ അന്വേഷണം സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ കോടതി നിർദേശം നൽകി. ഹർജി അടുത്ത വ്യാഴാഴ്ചത്തേയ്ക്ക് മാറ്റി. അതേസമയം, കുസാറ്റ്…

Read More

നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സം​ഗം ചെയ്തു; സീനിയർ സർക്കാർ പ്ലീഡർ അഡ്വ.പി.ജി.മനു രാജിവെച്ചു

ലൈംഗിക പീഡനക്കേസിൽ സർക്കാർ പ്ലീഡർ പി.ജി മനുവിനെതിരെ നടപടി. മനുവിന്റെ രാജി അഡ്വക്കേറ്റ് ജനറൽ എഴുതിവാങ്ങി. ഇന്നലെയാണ് യുവതിയുടെ പരാതിയിൽ ഇയാൾക്കെതിരെ കേസെടുത്തത്. നിയമസഹായം വാഗ്ദാനം ചെയ്ത് ഓഫീസിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. ബലാത്സംഗം, ഐ.ടി ആക്ട് തുടങ്ങിയ വകുപ്പുകൾ ചുമത്തിയിരുന്നു. 25കാരിയുടെ പരാതിയിലാണ് മനുവിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പീഡനക്കേസിൽ ഇരയായ പെൺകുട്ടിയെ നിയമസഹായം വാഗ്ദാനം ചെയ്ത് ഓഫീസിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. ബലാത്സംഗക്കുറ്റത്തോടൊപ്പം ഐ.ടി ആക്ടും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. പെൺകുട്ടിയുടെ ചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്….

Read More

ജഡ്ജിയെ അസഭ്യം പറഞ്ഞു; കോട്ടയത്തെ അഭിഭാഷകർക്കെതിരെ കേസെടുത്ത് ഹൈക്കോടതി 

കോട്ടയത്തെ ചീഫ് ജൂഡിഷ്യൽ മജിസ്ട്രേറ്റിനെ അസഭ്യം പറയുകയും കോടതി തടസ്സപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ 29 അഭിഭാഷകർക്കെതിരെ ക്രിമിനൽ കോടതിയലക്ഷ്യ കേസ് എടുത്ത് ഹൈക്കോടതി. കോട്ടയം ബാർ അസോസിയേഷൻ പ്രസിഡന്റ് അടക്കമുള്ള അഭിഭാഷകർക്ക് എതിരെയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്വമേധയാ നടപടി തുടങ്ങിയത്. ജഡ്ജിക്കെതിരായ അഭിഭാഷക പ്രതിഷേധത്തിനെതിരെയാണ് നടപടി.  ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, ജി ഗിരീഷ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിക്കുക. മജിസ്ട്രേറ്റിനെതിരെ അസഭ്യം പറഞ്ഞ അഭിഭാഷകരുടെ നടപടി നീതിന്യായ സംവിധാനത്തിന് അവമതിപ്പുണ്ടാക്കിയെന്ന് ഡിവിഷൻ ബെഞ്ച്…

Read More

കേരളവർമ: റീകൗണ്ടിങ്ങിന് ഹൈകോടതി ഉത്തരവ്, എസ്.എഫ്.ഐയുടെ വിജയം റദ്ദാക്കി

തൃ​ശൂ​ർ കേ​ര​ള​വ​ർ​മ കോ​ള​ജ്​ യൂ​നി​യ​ൻ ചെ​യ​ർ​മാ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എസ്.എഫ്.ഐ സ്ഥാനാർഥിയെ വിജയിയായി പ്രഖ്യാപിച്ചത് ഹൈകോടതി റദ്ദാക്കി. വോട്ടുകൾ റീകൗണ്ട് ചെയ്യാനും കോടതി ഉത്തരവിട്ടു. വോ​ട്ടെ​ണ്ണ​ലി​ൽ ക്ര​മ​ക്കേ​ടു​ണ്ടെ​ന്ന് ചൂണ്ടിക്കാട്ടി ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്തേ​ക്ക് വീ​ണ്ടും തെ​ര​ഞ്ഞെ​ടു​പ്പ് ആ​വ​ശ്യ​പ്പെ​ട്ട് കെ.​എ​സ്.​യു സ്ഥാ​നാ​ർ​ഥി എ​സ്. ശ്രീ​ക്കു​ട്ട​ൻ ന​ൽ​കി​യ ഹ​ര​ജി​യാ​ണ്​ കോ​ട​തി പ​രി​ഗ​ണി​ച്ച​ത്. ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്തേ​ക്ക് ഒ​രു വോ​ട്ടി​ന് താ​ൻ ജ​യി​ച്ചി​ട്ടും കോ​ള​ജ് അ​ധി​കൃ​ത​ർ റീ​കൗ​ണ്ടി​ങ്​ ന​ട​ത്തി എ​സ്.​എ​ഫ്.​ഐ സ്ഥാ​നാ​ർ​ഥി കെ.​എ​സ്. അ​നി​രു​ദ്ധി​നെ 10 വോ​ട്ടി​ന്​ വി​ജ​യി​യാ​യി പ്ര​ഖ്യാ​പി​ച്ചെ​ന്നാ​ണ്​ ശ്രീ​ക്കു​ട്ട​ന്‍റെ പരാതി. അ​ർ​ധ​രാ​ത്രി​യാ​യി​രു​ന്നു റീ​കൗ​ണ്ടി​ങ്….

Read More

നവകേരള സദസിന് വിദ്യാർത്ഥികളെ ഉപയോഗിക്കില്ല; സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ

നവകേരള സദസിനായി ഇനി വിദ്യാർത്ഥികളെ ഉപയോഗിക്കില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കുട്ടികളെ പങ്കെടുപ്പിക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ ഇറക്കിയ എല്ലാ ഉത്തരവുകളും തിങ്കളാഴ്ചയോടെ പിൻവലിക്കും. നവകേരള സദസ്സിന് ആളുകളെ എത്തിക്കാൻ സ്കൂൾ ബസുകൾ വിട്ടു നൽകണമെന്ന് നിർദേശം നൽകിയ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവും ഉടനെ പിൻവലിക്കും. കഴിഞ്ഞ ദിവസം നവകേരള സദസ്സിനു അഭിവാദ്യമർപ്പിക്കാനായി വിദ്യാർത്ഥികളെ പൊരിവെയിലത്ത് നിറുത്തി മുദ്രാവാക്യം വിളിപ്പിച്ചതടക്കമുള പെറ്റിഷനുകൾ പരിഗണിച്ചപ്പോഴാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. സ്കൂൾ ബസുകൾ വിട്ടു നൽകണം എന്നു നിർദേശം…

Read More

കോഴ വാങ്ങിയ കേസ്; എഫ്‌ഐആർ റദ്ദാക്കണമെന്ന അഡ്വ. സൈബി ജോസിൻറെ ഹർജി തീർപ്പാക്കി ഹൈക്കോടതി

ജഡ്ജിമാരുടെ പേരിൽ കോഴ വാങ്ങിയ കേസിലെ എഫ്‌ഐആർ റദ്ദാക്കണമെന്ന അഡ്വ. സൈബി ജോസിന്റെ ഹർജി ഹൈക്കോടതി തീർപ്പാക്കി. അന്തിമ റിപ്പോർട്ട് 2 മാസത്തിനുള്ളിൽ പരിഗണിക്കാൻ വിജിലൻസ് കോടതിക്ക് ഹൈക്കോടതി നിർദേശം നൽകി. അന്തിമ റിപ്പോർട്ടിന്റെ പകർപ്പിന് അപേക്ഷ നൽകിയാൽ ഹർജിക്കാരന് പകർപ്പ് കൈമാറണമെന്നും കോടതി പറഞ്ഞു.   കൊച്ചി സെൻട്രൽ പൊലീസാണ് സൈബി ജോസിനെതിരെ കേസെടുത്തത്. ഐപിസി 420, അഴിമതി നിരോധനം സെക്ഷൻ 7 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്. ഹൈക്കോടതി രജിസ്ട്രാറർ ജനറൽ ഡിജിപിക്ക്…

Read More