ഭാര്യയോടുള്ള ലൈംഗികത വൈകൃതം ക്രൂരത; വിവാഹമോചനത്തിനുള്ള കാരണമായി കണക്കാക്കാമെന്ന് ഹൈക്കോടതി

ഭാര്യയോടുള്ള ലൈംഗികത വൈകൃതം ക്രൂരതയെന്ന് ഹൈക്കോടതി. വിവാഹമോചനത്തിനുള്ള കാരണമായി ഇത് കണക്കാക്കാം. ജസ്റ്റിസുമാരായ അമിത് റാവൽ, സിഎസ് സുധ എന്നിവരങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ്‌ ഉത്തരവ്. ഭാര്യയെ ലൈംഗിക വൈകൃതങ്ങൾക്ക് വിധേയയാക്കുന്നത് മാനസികവും ശാരീരികവുമായ ക്രൂരതയുടെ പരിധിയിൽ വരുമെന്ന് കോടതി പറഞ്ഞു. എറണാകുളം സ്വദേശിനിയായ സ്ത്രീ നൽകിയ ഹർജിയിലാണ് ഉത്തരവ്. ഭർത്താവ് തന്നെ അശ്ലീല സിനിമകളിലെ രംഗങ്ങൾ അനുകരിക്കാൻ നിർബന്ധിച്ചെന്നും എതിർത്തപ്പോൾ ശാരീരികമായി ഉപദ്രവിച്ചെന്നുമാണ് പരാതി.

Read More

മാധ്യമ പ്രവർത്തകയെ അപമാനിച്ച കേസ് ; മുൻകൂർ ജാമ്യം തേടി സുരേഷ് ഗോപി ഹൈക്കോടതിയിൽ

ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി മാധ്യമപ്രവർത്തകയെ അപമാനിച്ച കേസിൽ സർക്കാരിന്റെ നിലപാട് തേടി ഹൈക്കോടതി. സുരേഷ് ഗോപിയുടെ മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതിയുടെ നടപടി. ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഐപിസി 354 പ്രകാരമുള്ള സ്ത്രീത്വത്തെ അപമാനിക്കുക എന്ന ഗുരുതര വകുപ്പാണ് സുരേഷ് ഗോപിക്കെതിരെ ചുമത്തിയിരിക്കുന്നത്. അതിനാൽ, അറസ്റ്റ് മുന്നിൽ കണ്ടാണ് സുരേഷ് ഗോപി അടിയന്തരമായി ഹൈക്കോടതിയെ സമീപിച്ചത്. കരുവന്നൂരിൽ പ്രതിഷേധ ജാഥ നയിച്ചതിൻ്റെ പ്രതികാരം എന്നടക്കം നിരവധി ആരോപണങ്ങൾ മുൻ‌കൂർ ജാമ്യാപേക്ഷയിൽ സുരേഷ് ഗോപി…

Read More

1 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെടും; ഹർഷിന സമരസമിതി ഹൈക്കോടതിയിലേക്ക്

ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട്  ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി ഹർഷിന സമരസമിതി. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെടാനാണ് തീരുമാനം. കോടതി ചെലവിനുള്ള പണം നാട്ടുകാരിൽ നിന്ന് പിരിച്ചെടുക്കുമെന്നും പൊലീസ് കുറ്റപത്രം സമർപ്പിച്ച ശേഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹർജി നൽകുമെന്നും ഹർഷിന വ്യക്തമാക്കി. സംഭവത്തിൽ ഡോക്ടര്‍മാരെയും നഴ്സുമാരെയും പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി ലഭിച്ചിരുന്നു. രണ്ട് ദിവസത്തിനകം മെഡിക്കല്‍ കോളേജ് പൊലീസ് കുന്ദമംഗലം കോടതിയില്‍ കുറ്റപത്രം നല്‍കും. നടപടികള്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് ഹര്‍ഷിന സെക്രട്ടേറിയറ്റിന്…

Read More

ഷഹന മരിച്ച ദിവസം റുവൈസുമായി ബന്ധപ്പെടാൻ ശ്രമിച്ചതിന് തെളിവുണ്ടെന്ന് ഹൈക്കോടതി; ജാമ്യാപേക്ഷ മാറ്റി വെച്ചു

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പിജി വിദ്യാർത്ഥിനി ഡോക്ടർ ഷഹന ആത്മഹത്യ ചെയ്ത കേസിൽ റിമാൻഡിലുള്ള പ്രതി ഡോക്ടർ റുവൈസ് നൽകിയ ജാമ്യ ഹർ‍ജി പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചയിലേക്ക് മാറ്റിവച്ചു. ഇന്ന് ഹര്‍ജി പരിഗണിച്ചപ്പോള്‍ റുവൈസിന് ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. പഠനം പൂര്‍ത്തിയാക്കാന്‍ അനുവദിക്കണമെന്നും ജാമ്യം അനുവദിക്കണമെന്നും ഏത് വ്യവസ്ഥകളും അംഗീകരിക്കാമെന്നും റുവൈസ് കോടതിയെ അറിയിച്ചു. പിതാവിനെ ചോദ്യം ചെയ്തിട്ടും അന്വേഷണ സംഘത്തിന് ഒന്നും കണ്ടെത്താനായില്ലെന്ന് റുവൈസ് പറഞ്ഞു. എന്നാല്‍, ഷഹനയുടെ ആത്മഹത്യാക്കുറിപ്പ് വായിക്കുമ്പോള്‍ രണ്ട് കാര്യങ്ങളാണ്…

Read More

വണ്ടിപ്പെരിയാർ കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട അർജുന്റെ കുടുംബത്തിന് പൊലീസ് സംരക്ഷണം നൽകണം; ഹൈക്കോടതി

വണ്ടിപ്പെരിയാർ പോക്സോ കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട അര്‍ജുന്റെ കുടുംബത്തിന് പൊലീസ് സംരക്ഷണം നല്‍കാൻ ഹൈക്കോടതി ഉത്തരവ്. വണ്ടിപ്പെരിയാര്‍ പൊലീസിനും ജില്ലാ പോലീസ് മേധാവിക്കുമാണ് കോടതി നിർദേശം നൽകിയിരിക്കുന്നത്. അർജുന്റെ കുടുംബം നൽകിയ ഹർജിയിലാണ് ഉത്തരവ്. അർജുനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ വീട്ടിൽ പോകാൻ സാധിക്കുന്നില്ലെന്ന് അർജുന്റെ കുടുംബം ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. 

Read More

വണ്ടിപ്പെരിയാർ പോക്സോ കേസ്; സർക്കാർ നൽകുന്ന അപ്പീലിൽ പെൺകുട്ടിയുടെ കുടുംബവും കക്ഷി ചേരും

ഇടുക്കി വണ്ടിപ്പെരിയാർ പോക്സോ കേസില്‍ പ്രതിയെ വെറുതെ വിട്ട കോടതി വിധി റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ കുടുംബം ഹൈക്കോടതിയെ സമീപിക്കും. സർക്കാർ നൽകുന്ന അപ്പീലിൽ കക്ഷി ചേരുന്നതിനൊപ്പം പട്ടികജാതി പട്ടിക വർഗ്ഗ പീഡന നിരോധന നിയമത്തിലെ വകുപ്പുകൾ ചുമത്തണമെന്നാവശ്യപ്പെട്ടുള്ള ഹർജിയും നൽകും. സാക്ഷിമൊഴികളും വിധിപ്പകർപ്പും മറ്റ് തെളിവുകളും വിശകലനം ചെയ്ത് അടുത്ത ദിവസം തന്നെ ഹൈക്കോടതിയിൽ അപ്പീൽ നൽകാനാണ് നീക്കം. വിധി റദ്ദ് ചെയ്യണമെന്നും പട്ടികജാതി,പട്ടിക വർഗ്ഗ പീഡന നിരോധന നിയമത്തിലെ വകുപ്പുകൾ പ്രതിക്കെതിരെ ചുമത്തണമെന്ന ആവശ്യം…

Read More

ക്ഷേത്ര മൈതാനങ്ങളിൽ നവകേരള സദസിന് വേദി ; ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

ക്ഷേത്ര മൈതാനങ്ങളിൽ നവ കേരള സദസിന് വേദി ഒരുക്കുന്നത് ചോദ്യം ചെയ്തുള്ള രണ്ട് ഹർജികൾ കൂടി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കൊല്ലം കടയ്ക്കൽ ദേവീ ക്ഷേത്ര മൈതാനത്ത് ചടയമംഗലം നവകേരള സദസും, തിരുവനന്തപുരം ശാർക്കര ദേവീ ക്ഷേത്രം മൈതാനത്ത് ചിറയൻകീഴ് മണ്ഡലം നവകേരള സദസും നടത്തുന്നത് ചോദ്യം ചെയ്താണ് ഹർജികൾ. ക്ഷേത്ര പരിസരത്തെ പരിപാടി ഭക്തരുടെ സ്വാതന്ത്ര്യത്തിന് തടസമാകുമെന്നും ക്ഷേത്ര മൈതാനം ആരാധനാവശ്യങ്ങൾക്ക് മാത്രമുള്ളതാണെന്നുമാണ് ഹർജിക്കാരുടെ വാദം. നേരത്തെ ചക്കുവള്ളി ക്ഷേത്ര മൈതാനം പരിപാടിയ്ക്കായി ഉപയോഗിക്കുന്നത് ഹൈക്കോടതി…

Read More

വണ്ടിപ്പെരിയാർ കേസ്; ഹൈക്കോടതി മേൽ നോട്ടത്തിൽ സിബിഐ അന്വേഷണം വേണം വി.എം സുധീരൻ

വണ്ടിപ്പെരിയാർ കേസ് ഹൈക്കോടതി മേൽനോട്ടത്തിൽ സിബിഐ അന്വേഷിക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വിഎം സുധീരൻ. സിബിഐ അന്വേഷിച്ചിട്ടും വാളയാർ കേസിൽ നീതി ഉറപ്പായില്ലെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥരെ പിരിച്ചുവിടണമെന്നും സുധീരൻ പറഞ്ഞു. തിരുവനന്തപുരത്ത് മഹിളാ കോൺഗ്രസ് സംഘടിപ്പിച്ച ഡിജിപി ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. “വാളയാർ കേസിൽ സിബിഐ അന്വേഷിച്ചിട്ടും നീതിപൂർവമായ സമീപനമുണ്ടായില്ല. വണ്ടിപ്പെരിയാർ കേസ് സിബിഐ അന്വേഷണിക്കണമെന്നത് യുക്തിസഹമായ ആവശ്യമാണ്. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ സിബിഐ അന്വേഷണം നടക്കുന്ന സാഹചര്യമുണ്ടാകണം. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ സർവീസിൽ…

Read More

കിഫ്ബി മസാല ബോണ്ട് കേസിൽ ഇഡിക്ക് കനത്ത തിരിച്ചടി; അന്വേഷണത്തിന് തെളിവുകളില്ല, ഹൈക്കോടതി

കിഫ്ബി മസാല ബോണ്ട് കേസിൽ ഇഡിക്ക് കനത്ത തിരിച്ചടി. കേസിന് ആവശ്യമായ തെളിവുകൾ ഇല്ലെന്നും കേസുമായി മുന്നോട്ടു പോകാൻ ആവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. തോമസ് ഐസക്കിൻ്റെ ഹർജിയിലാണ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ സിംഗിൾ ബെഞ്ചിൻ്റെ വിധി. കിഫ്ബി പുറപ്പെടുവിച്ച മസാല ബോണ്ടില്‍ നിയന്ത്രണ അധികാരിയായ റിസര്‍വ് ബാങ്കിന് പരാതിയില്ല. അതിനാല്‍ അന്വേഷണം നടത്താന്‍ കഴിയില്ലെന്ന് നിരീക്ഷിച്ച് ഇ ഡി നടപടികള്‍ ഇടക്കാല ഉത്തരവിലൂടെ സിംഗിള്‍ ബെഞ്ച് ജഡ്ജി ജസ്റ്റിസ് വിജി അരുണ്‍ തടഞ്ഞിരുന്നു. മസാല ബോണ്ട് കേസിൽ…

Read More

നരഭോജിക്കടുവയെ വെടിവച്ചു കൊല്ലാനുള്ള ഉത്തരവിനെതിരെ നൽകിയ ഹർജി തള്ളി; 25,000 രൂപ പിഴയും ചുമത്തി ഹൈക്കോടതി

വയനാട് സുൽത്താൻ ബത്തേരി വാകേരി കൂടല്ലൂരിലെ ക്ഷീരകർഷകൻ പ്രജീഷിനെ കൊലപ്പെടുത്തിയ നരഭോജിക്കടുവയെ വെടിവച്ചു കൊല്ലാനുള്ള ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവിനെതിരെ നൽകിയ പൊതുതാൽപര്യ ഹർജി 25,000 രൂപ പിഴ ചുമത്തി ഹൈക്കോടതി തള്ളി. നടപടി ക്രമങ്ങൾ പാലിക്കാതെയാണ് ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഡിസംബർ 10ലെ ഉത്തരവെന്ന് ആരോപിച്ചാണ് ഹർജി നൽകിയത്. അനിമൽ ആൻഡ് നേച്ചർ എത്തിക്‌സ് കമ്യൂണിറ്റി നൽകിയ ഹർജി, ചീഫ് ജസ്റ്റിസ് ആശിഷ് കെ.ദേശായി, ജസ്റ്റിസ് വി.ജി.അരുൺ എന്നിവരടങ്ങിയ ബെഞ്ചാണ് തള്ളിയത്. നരഭോജിക്കടുവയെ…

Read More