കെഎസ്ആർടിസിയിലെ പെൻഷൻ കുടിശ്ശിഖ; രണ്ടാഴ്ചയ്ക്കകം നൽകുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു

കെഎസ്ആർടിസിയിലെ പെൻഷൻ കുടിശിക രണ്ടാഴ്ചക്കകം നൽകുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. 3 മാസത്തെ പെൻഷൻ കുടിശികയാണ് നൽകാനുള്ളത്. സഹകരണ സംഘങ്ങളുടെ കൺസോർഷ്യം വഴിയാകും തുക കണ്ടെത്തുകയെന്നും സർക്കാർ അറിയിച്ചു. കൺസോർഷ്യവുമായി എംഒയു ഉടൻ ഒപ്പ് വയ്ക്കുമെന്നും സർക്കാർ വ്യക്തമാക്കി. ചീഫ് സെക്രട്ടറി ഓൺലൈനിൽ ഹാജരായാണ് ഹൈക്കോടതിയിൽ ഇക്കാര്യം അറിയിച്ചത്.

Read More

മാസപ്പടി കേസിൽ കൂടുതൽ അന്വേഷണം വേണമെന്ന് എസ്എഫ്‌ഐഒ; അന്വേഷണം നടക്കുന്നതാണ് നല്ലതെന്ന് കോടതി

മാസപ്പടി കേസിൽ കൂടുതൽ അന്വേഷണം ആവശ്യമുണ്ടെന്ന് എസ്എഫ്‌ഐഒ ഹൈക്കോടതിയിൽ അറിയിച്ചു. രേഖകളിൽ വിശദമായ പരിശോധന നടത്തേണ്ടതുണ്ട്. അന്വേഷണത്തെ എതിർത്ത കെഎസ്‌ഐഡിസി നിലപാടിനെ കോടതി വിമർശിച്ചു. എക്‌സാലോജിക് കരാറിൽ സിഎംആർഎല്ലിനോട് വിശദീകരണം തേടിയതിന്റെ പകർപ്പ് ഹാജരാക്കാൻ കെഎസ്‌ഐഡിസിയോട് കോടതി ആവശ്യപ്പെടുകയും ചെയ്തു. അന്വേഷണം തടയാൻ ശ്രമിക്കുന്നത് എന്തിനാണെന്നായിരുന്നു കെഎസ്‌ഐഡിസിയോട് ഹൈക്കോടതിയുടെ ചോദ്യം. വിശ്വാസ്യതയെ സമൻസ് ബാധിക്കുമെന്ന് വ്യക്തമാക്കിയ കെഎസ്‌ഐഡിസി തങ്ങൾക്ക് പണമൊന്നും കിട്ടിയിട്ടില്ലെന്നും വിശദമാക്കി. കെഎസ്‌ഐഡിസിയുടെയും ഷോൺ ജോർജിന്റെയും ഹർജികളിലാണ് കോടതി ഇന്ന് വാദം കേൾക്കുന്നത്. സിഎംആർഎല്ലിനോട് വിശദീകരണം…

Read More

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആനയെ പാപ്പാന്മാര്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവം; ഹൈക്കോടതി സ്വമേധയാ കേസെടുത്തു

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആനയെ പാപ്പാന്മാര്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. മനുഷ്യ- മൃഗ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുന്ന ഹൈക്കോടതിയിലെ പ്രത്യേക ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ശീവേലിക്ക് കൊണ്ടുവന്ന ആനയ്ക്ക് ക്രൂരമായ മര്‍ദനമേറ്റ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കൃഷ്ണ എന്ന ആനയേയും ജൂനിയര്‍ കേശവനെയും പാപ്പാന്മാര്‍ അതിക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളായിരുന്നു പുറത്തു വന്നത്. പല ദിവസങ്ങളിലായി മര്‍ദ്ദിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ഇതിന് പിന്നാലെ മൃഗസ്‌നേഹികളുടെയടക്കം ഭാഗത്തുനിന്ന്…

Read More

വണ്ടിപ്പെരിയാർ കേസ് ; പുനരന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിയെ സമീപിച്ച് പെൺകുട്ടിയുടെ അമ്മ

വണ്ടിപ്പെരിയാർ കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് കുട്ടിയുടെ അമ്മ. ഹൈക്കോടതി മേൽനോട്ടത്തിൽ ഐപിഎസ് റാങ്കിലുള്ള ഉദ്യോഗസ്ഥനെ നേതൃത്വത്തിൽ അന്വേഷണം വേണമെന്നാണ് ആവശ്യം. കേസിൽ കുറ്റവാളികളെ രക്ഷിക്കാൻ അന്വേഷണ ഏജൻസിയുടെ ഭാഗത്ത് നിന്ന് ശ്രമം ഉണ്ടായെന്നും തെളിവുകളുടെ അഭാവത്തിലാണ് പ്രതിയെ വെറുതെ വിട്ടതെന്നും റിട്ട് ഹർ‍ജിയിൽ അമ്മ ആരോപിക്കുന്നു. സംഭവം നടന്ന് മൂന്ന് ദിവസത്തിനു ശേഷം മാത്രമാണ് തെളിവുകൾ ശേഖരിച്ചത്. ഇത് കോടതിയിൽ ഹാജരാക്കിയത് ഏഴു ദിവസങ്ങൾക്ക് ശേഷമാണ്. ഡിഎൻഎ പരിശോധന നടത്തുന്നതിന് സാധിച്ചില്ലെന്നും ഹർജിയിൽ പറയുന്നു….

Read More

നടിയെ ആക്രമിച്ച കേസ് ; ഹർജിയുമായി അതിജീവിത വീണ്ടും ഹൈക്കോടതിയിൽ

നടിയെ ആക്രമിച്ച കേസിൽ കോടതി കസ്റ്റഡിയിലുള്ള മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ച സംഭവത്തിൽ അന്വേഷണ റിപ്പോർട്ടിന്‍റെ പകർപ്പ് ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെ സമീപിച്ചു. വിചാരണ കോടതി അന്വേഷണം പൂർത്തിയാക്കിയിട്ടും റിപ്പോർട്ടിലെ കണ്ടെത്തൽ എന്തെന്ന് അറിയിച്ചില്ലെന്നും പകർപ്പ് കൈമാറിയില്ലെന്നുമാണ് ഹർജിയിൽ പറയുന്നത്. തന്‍റെ ഹ‍ർജിയിലാണ് ഹൈക്കോടതി അന്വേഷണം നടത്താൻ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിനോട് ആവശ്യപ്പെട്ടത്. അന്വേഷണത്തിൽ പരാതിയുണ്ടെങ്കിൽ വീണ്ടും കോടതിയെ സമീപിക്കാമെന്ന് ഹർജിക്കാരിയായ അതിജീവിതയോട് കോടതി നിർദ്ദേശിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഹർജി. വിചാരണ കോടതിയുടെ കസ്റ്റഡിയിലിരിക്കെ അപകീർത്തികരമായ…

Read More

‘ഒളിക്കാനില്ലെങ്കിൽ എന്തിന് ഭയക്കണം’;കെഎസ്ഐഡിസിയുടെ ആവശ്യം തള്ളി ഹൈക്കോടതി

വീണ വിജയന്റെ കമ്പനിക്കെതിരായ എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരെ കെഎസ്‌ഐഡിസി ഹൈക്കോടതിയിൽ. കെഎസ്‌ഐഡിസിയിലെ എസ്എഫ്‌ഐഒ അന്വേഷണ നടപടികൾ സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം. എന്നാൽ ഹർജി  ഹൈക്കോടതി തള്ളുകയായിരുന്നു. കേസ് 12ന് വീണ്ടും പരിഗണിക്കും. ഓർഡർ തരാതെയാണ് പരിശോധന നടത്തുന്നതെന്നായിരുന്നു ഹർജിയിൽ ഉന്നയിച്ചിരുന്നത്.  കെഎസ്‌ഐഡിസി എന്തിനാണ് അന്വേഷണത്തെ ഭയക്കുന്നതെന്ന് കോടതി ചോദിച്ചു. രേഖകൾ കൊടുക്കാനും കൊടുക്കാതിരിക്കാനും സ്വാതന്ത്ര്യമില്ലേ എന്ന് ചോദിച്ച കോടതി എന്താണ് ഒളിച്ചു വെക്കാനുള്ളതെന്നും കെഎസ്‌ഐഡിസിയോട് ചോദിച്ചു. എന്തിനാണ് ഒരുപാട് ആശങ്കപ്പെടുന്നത്. ഒന്നും ഒളിയ്ക്കാനില്ലെങ്കിൽ പിന്നെന്തിന് ഭയക്കണമെന്ന് കെ.എസ്.ഐ.ഡി സിയോട്…

Read More

ഡോ. വന്ദനാ ദാസിന്റെ കൊലപാതകം; സിബിഐ ഉത്തരവ് വേണ്ടന്ന ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ പോകുമെന്ന് കുടുംബം

ഡോ,വന്ദനദാസിന്‍റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന ഹൈക്കോടതി ഉത്തരവിനെതിരെ ഡിവിഷന്‍ ബഞ്ചില്‍ അപ്പീല്‍ നല്‍കുമെന്ന് പിതാവ് മോഹന്‍ദാസ് അറിയിച്ചു.കൃത്യമായ അന്വേഷണത്തിന് കേരളത്തിന് പുറത്തുള്ള ഏജൻസി വേണമെന്നായിരുന്നു ആഗ്രഹം.ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകി.ഇതിൽ തീരുമാനം ആകാത്തത് കൊണ്ടാണ് ഹൈക്കോടതിയെ സമീപിച്ചത്.20 തവണയാണ് ഹർജി മാറ്റിവച്ചത്.6 ജഡ്ജിമാർ മാറി വന്നു.അതിനൊടുവിലാണ് സിബിഐ അന്വേഷണം വേണ്ടെന്ന വിധി വന്നത്. ഇതുവരെ സർക്കാരിനെതിരെ ഞങ്ങൾ ഒന്നും പറഞ്ഞിട്ടില്ല. കോടതിയിൽ അതി ശക്തമായാണ് സിബിഐ അന്വേഷണത്തെ സര്‍ക്കാര്‍ എതിർത്തത്.അത് എന്തിനെന്ന് മനസിലാകുന്നില്ല. എഡിജിപി…

Read More

എസ്ഡിപിഐ നേതാവിനെ കൊലപ്പെടുത്തിയ കേസ്; ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും

ആലപ്പുഴയിൽ എസ്ഡിപിഐ നേതാവായിരുന്ന അഡ്വ. കെഎസ് ഷാനെ കൊലപ്പെടുത്തിയ കേസ് ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. ബിജെപി-ആർഎസ്എസ് പ്രവർത്തകരായ 11 പേരാണ് ഈ കേസിലെ പ്രതികൾ. കൈംബ്രാഞ്ച് ഡിവൈഎസ്പിയായിരുന്ന കെ വി ബെന്നിയാണ് കുറ്റപത്രം സമർപ്പിച്ചത്. എന്നാൽ സ്റ്റേഷൻ ഹൗസ് ഓഫീസറാണ് കുറ്റപത്രം സമർപ്പിക്കേണ്ടതെന്നും അതിനാല്‍ കുറ്റപത്രം മടക്കണം എന്നും വാദം ഉന്നയിച്ചുകൊണ്ടാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. അതേസമയം സര്‍ക്കാർ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥന്‍ തന്നെയാണ് കുറ്റപത്രം നല്‍കിയതെന്നും അതിനാല്‍ ഹർജി നിലനില്‍ക്കില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു….

Read More

മസാല ബോണ്ട് കേസ് ; മുൻ ധനമന്ത്രി തോമസ് ഐസക് നൽകിയ ഹർജിയിൽ ഇഡിക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി

മസാല ബോണ്ട് കേസിൽ ഇഡി സമൻസിനെ ചോദ്യം ചെയ്ത് മുൻ ധനമന്ത്രി തോമസ് ഐസക് നൽകിയ ഹർജിയില്‍ ഇഡിക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. അടുത്ത വെള്ളിയാഴ്ചയ്ക്കുള്ളില്‍ നോട്ടീസിന് മറുപടി നില്‍കണമെന്നാണ് നിര്‍ദ്ദേശം. ഹർജി അടുത്ത വെള്ളിയാഴ്ച കോടതി വീണ്ടും പരിഗണിക്കും. മസാല ബോണ്ട് കേസിൽ ഇഡി നടപടിക്കെതിരെ മന്ത്രി തോമസ് ഐസകും കിഫ്ബി സിഇഒ കെ.എം എബ്രഹാമുമമാണ് ഹൈക്കോടതിയെ സമീപിച്ചത്. നിയമവിരുദ്ധവും ഏകപക്ഷീയവുമായ സമൻസ് അയച്ച് ഇഡി വേട്ടയാടുകയാണെന്നും സിംഗിൾ ബ‌ഞ്ച് നേരത്തെ ഇറക്കിയ ഉത്തരവിന് വിരുദ്ധമാണ്…

Read More

കൂടത്തായി കേസ് ; പ്രതി ജോളിയുടെ ജാമ്യാപേക്ഷ തളളി ഹൈക്കോടതി

കൂടത്തായി കേസിൽ പ്രതി ജോളിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജസ്റ്റിസ് സി.എസ് ഡയസിന്റേതാണ് നടപടി. കേസിൽ ശാസ്ത്രീയ തെളിവുകളുടെ അഭാവമുള്ളതിനാൽ തനിക്കെതിരായ ആരോപണങ്ങൾ നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജോളി ഹൈക്കോടതിയെ സമീപിച്ചത്. ജോളിയുടെ വാദങ്ങൾ തള്ളിയ ഹൈക്കോടതി, പുറത്തിറങ്ങിയാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി. പൊതുജനങ്ങളുടെ വികാരം കണക്കിലെടുക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു. നേരത്തെ ഹൈക്കോടതി നൽകിയ ജാമ്യം സുപ്രിംകോടതി റദ്ദാക്കിയിരുന്നു. സുപ്രിംകോടതി ഉത്തരവ് മറികടക്കാനാവില്ലെന്നും ജസ്റ്റിസ് സി.എസ് ഡയസിന്റെ ബെഞ്ച് വ്യക്തമാക്കി. കേസിന്റെ വിചാരണാ നടപടികൾ ആരംഭിക്കുന്ന വേളയിൽ…

Read More