ശബരിമല മേൽശാന്തിയായി അബ്രാഹ്മണരെ നിയമിക്കണമെന്ന ഹർജി തള്ളി ഹൈക്കോടതി; ഇടപെടാൻ കാരണങ്ങളില്ലെന്നും കോടതി

ശബരിമല മേൽശാന്തി, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിന് അബ്രാഹ്മണരെയും പരിഗണിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. ഹർജിയിൽ ഇടപെടാൻ കരണങ്ങളില്ലെന്ന് ഹൈക്കോടതി. മലയാളി ബ്രാഹ്മണരെ മാത്രം നിയമിച്ചാൽ മതിയെന്ന വിജ്ഞാപനം ശരിവച്ച് ഹൈക്കോടതി. ദേവസ്വം ബോർഡിന് കാര്യങ്ങൾ തീരുമാനിക്കാം. കീഴ്വഴക്കമനുസരിച്ച് തീരുമാനമെടുക്കാം. ദേവസ്വം ബോ‍ഡിന്‍റെ നിയമന വിജ്ഞാപനം മൗലികാവകാശത്തിന്റെ ലംഘനമാണെന്നും പൂജാകർമ്മങ്ങൾ അറിയുന്ന ഹിന്ദു സമൂഹത്തിലെ ആർക്കും നിയമനത്തിന് യോഗ്യതയുണ്ടെന്നുമാണ് ഹർജിക്കാരുടെ വാദം. ശബരിമല മേല്‍ശാന്തി നിയമനത്തിനായി അപേക്ഷ നല്‍കിയിരുന്ന ശാന്തിക്കാരായ സി വി വിഷ്ണുനാരായണന്‍, ടി എല്‍ സിജിത്ത്,…

Read More

ടിപി കേസ്: പ്രതികൾക്ക് വധശിക്ഷ വേണമെന്ന് ആവശ്യപ്പെടുന്നത് എന്തിനെന്ന് ഹൈക്കോടതി

ടിപി വധക്കേസുമായി ബന്ധപ്പെട്ട് പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന പ്രോസിക്യൂഷൻ ആവശ്യം എന്തിനെന്ന് കോടതി. കുറ്റക്കാരെന്ന് കണ്ടെത്തിയ കെ കെ കൃഷ്ണനും ജ്യോതിബാബുവും നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരാണ്. എന്തുകൊണ്ടാണ് പ്രായമുള്ള പ്രതികൾക്ക് വധശിക്ഷ വേണമെന്ന് ആവശ്യപ്പെടുന്നത്? സുപ്രിം കോടതി ഇക്കാര്യങ്ങൾ പരിഗണിക്കണമെന്നാണ് പറഞ്ഞിട്ടുള്ളത്. അപൂർവങ്ങളിൽ അപൂർവമായ കേസുകൾക്ക് മാത്രം വധശിക്ഷ നൽകാനാണ് സുപ്രിംകോടതി മാർഗനിർദേശം. പ്രതികളുടെ ശിക്ഷ ജീവപര്യന്തത്തിൽ നിന്ന് പരമാവധി ശിക്ഷയായ വധശിക്ഷയായി ഉയർത്താൻ സാഹചര്യം ഉണ്ടോയെന്നും കോടതി ചോദിച്ചു. പ്രതികളുടെ ശിക്ഷ വര്‍ധിപ്പിക്കണമെന്ന പ്രോസിക്യൂഷൻ വാദം…

Read More

ഗ്യാന്‍വാപിയില്‍ ഹിന്ദുക്കള്‍ക്ക് പൂജ തുടരാമെന്ന് അലഹബാദ് ഹൈക്കോടതി

ഉത്തര്‍പ്രദേശിലെ കാശി വിശ്വനാഥക്ഷേത്രത്തോടു ചേര്‍ന്നുള്ള ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തിലെ നിലവറയില്‍ ആരാധന നടത്താന്‍ ഹിന്ദുവിഭാഗത്തിന് അനുമതി നല്‍കിയ വാരാണസി ജില്ലാക്കോടതിയുടെ ഉത്തരവ് അലഹബാദ് ഹൈക്കോടതി ശരിവെച്ചു. നിലവറയിലെ പൂജ 1993-ൽ തടഞ്ഞ ഉത്തർപ്രദേശ് സർക്കാരിന്റെ നടപടി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടികൊണ്ടായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ വിധി. പൂജ അനുവദിച്ചതിനെ ചോദ്യംചെയ്തുള്ള മസ്ജിദ് കമ്മിറ്റിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് രോഹിത് രജ്ജന്‍ അഗര്‍വാളിന്റെ ബെഞ്ചാണ് മസ്ജിദ് കമ്മിറ്റി നല്‍കിയ ഹര്‍ജി തള്ളികൊണ്ട് മസ്ജിദിലെ സോമനാഥ് വ്യാസ് നിലവറയില്‍ നടത്തുന്ന പൂജ…

Read More

ഗ്യാൻവാപി മസ്ജിദിൽ പൂജക്ക് അനുമതി നൽകിയതിനെതിരെ സമർപ്പിച്ച അപ്പീലിൽ അലഹബാദ് ഹൈക്കോടതിയുടെ വിധി ഇന്ന്

ഗ്യാൻവാപി മസ്ജിദിൽ പൂജക്ക് അനുമതി നൽകിയതിനെതിരെ സമർപ്പിച്ച അപ്പീലിൽ അലഹബാദ് ഹൈക്കോടതി ഇന്ന് വിധി പറയും. മസ്ജിദിൽ പൂജക്ക് അനുമതി നൽകിയ വരാണസി ജില്ലാ കോടതിയുടെ ഉത്തരവിനെതിരെ അൻജുമൻ ഇൻതിസാമിയ മസ്ജിദ് കമ്മിറ്റിയാണ് അപ്പീൽ നൽകിയത്. മസ്ജിദ് കമ്മിറ്റി ഫെബ്രുവരി 15ന് നൽകിയ രണ്ട് ഹർജികളിലാണ് ഇന്ന് വിധി പറയുന്നത്. ജനുവരി 31നാണ് ഗ്യാൻവാപി മസ്ജിദിൽ പൂജ നടത്തുന്നതിനായി വരാണസി ജില്ലാ കോടതി അനുമതി നൽകിയത്. തുടർന്ന് ഫെബ്രുവരി ഒന്നിന് തന്നെ പള്ളിയുടെ തെക്കുഭാഗത്ത് പൂജ ആരംഭിക്കുകയും…

Read More

‘പട്ടിക്കും പൂച്ചയ്ക്കും ദൈവങ്ങളുടെ പേരാണോ ഇടുന്നത്?’: സിംഹങ്ങളുടെ പേരുകളിൽ വിയോജിച്ച് കോടതി

സിംഹങ്ങൾക്കു സീത, അക്ബർ എന്നു പേരിട്ടതിൽ വിയോജിപ്പ് അറിയിച്ച് കൽക്കട്ട ഹൈക്കോടതി. പേരിട്ടതു ത്രിപുര സർക്കാരാണെന്നും മാറ്റാമെന്നും ബംഗാൾ സർക്കാർ അറിയിച്ചു. ഇതിന്റെ രേഖകൾ കോടതിയിൽ ഹാജരാക്കി. പട്ടിക്കും പൂച്ചയ്ക്കും ദൈവങ്ങളുടെ പേരാണോ ഇടുന്നതെന്നു കോടതി ചോദിച്ചു. അക്ബർ പ്രഗത്ഭനായ മുഗൾ ചക്രവർത്തിയാണ്. അദ്ദേഹത്തിന്റെ പേര് സിംഹത്തിന് ഇട്ടതു ശരിയായില്ല. സിംഹത്തിനു ടഗോർ എന്നു പേരിടുമോ എന്നും കോടതി ചോദിച്ചു. ‘അക്ബർ’ എന്ന ആൺ സിംഹത്തെയും ‘സീത’ എന്ന പെൺസിംഹത്തെയും മൃഗശാലയിൽ ഒന്നിച്ചു പാർപ്പിക്കുന്നതിനെതിരെ വിശ്വഹിന്ദു പരിഷത്താണു…

Read More

സതിയമ്മയെ പുറത്താക്കിയതിൽ പ്രതിഷേധം; പ്രതിപക്ഷ നേതാവിനെതിരായ കേസ് സ്റ്റേ ചെയ്തു

പ്രതിപക്ഷനേതാവ് വി.ഡി സതീശനെതിരായ കേസ് നടപടികൾക്ക് ഹൈക്കോടതി സ്റ്റേ. പുതുപ്പള്ളിയിൽ മൃഗാശുപത്രി താൽക്കാലിക ജീവനക്കാരി സതിയമ്മയെ പുറത്താക്കിയ സംഭവവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവടക്കം 17 പേർക്കെതിരെ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. കോട്ടയം ഈസ്റ്റ് പൊലീസെടുത്ത കേസാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. ഈ മാസം 29 വരെയാണ് സ്റ്റേ. എഫ്.ഐ.ആർ പരിശോധിക്കുമ്പോൾ കുറ്റം ചെയ്യണമെന്ന ഉദ്ദേശം കാണാനാകുന്നില്ലെന്ന് കോടതി പറഞ്ഞു. സതിയമ്മ ഉമ്മൻ ചാണ്ടിയെ പുകഴ്ത്തി മാധ്യമങ്ങളോട് സംസാരിച്ചതിനാൽ പുറത്താക്കിയെന്നായിരുന്നു യു.ഡി.എഫ് ആരോപണം. 13 വർഷമായി വെറ്ററിനറി…

Read More

ബേലൂർ മഖ്ന: കേരളം, കർണാടക, തമിഴ്നാടും ചേർന്ന് സംയുക്ത പദ്ധതി വേണമെന്ന് ഹൈക്കോടതി

ജനവാസ മേഖലയിലേക്കു കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ ഇറങ്ങുന്നത് നേരിടാനായി കേരളം, കർണാടക, തമിഴ്നാട് അഡീഷനൽ ചീഫ് സെക്രട്ടറിമാരുടെ തലത്തിൽ സംയുക്ത കർമപദ്ധതി തയാറാക്കണമെന്നു ഹൈക്കോടതി. വയനാട്ടിൽ ആക്രമണം അഴിച്ചുവിട്ട ബേലൂർ മഖ്നയെ മയക്കുവെടി വയ്ക്കാൻ കേരള വനം പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഉത്തരവിട്ടിട്ടുണ്ടെങ്കിലും ആന കർണാടക വനാതിർത്തിയിലേക്കു കടന്നാൽ ഉണ്ടാകുന്ന നിയമാധികാര പ്രശ്നത്തിന്റെ പശ്ചാത്തലത്തിലാണു ജസ്റ്റിസ് എ.കെ.ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി.ഗോപിനാഥ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശം നൽകിയത്.  വയനാട് കലക്ടർ, ജില്ല പൊലീസ് മേധാവി, എഡിജിപി, അഡീഷനൽ…

Read More

പ്രൊഫസർ പ്രിയ വർഗീസിന്റെ നിയമനം; ഹൈക്കോടതി ഉത്തരവിൽ യുജിസി ചട്ടം തെറ്റായി വ്യാഖ്യാനിച്ചതായി സംശയം, സുപ്രീംകോടതി

കണ്ണൂര്‍ സര്‍വ്വകലാശാലയിൽ അസ്സോസിയേറ്റ് പ്രൊഫസറായി പ്രിയ വര്‍ഗീസിനെ നിയമിച്ചത് ശരിവെച്ച ഹൈക്കോടതി ഉത്തരവിൽ യുജിസി ചട്ടം തെറ്റായി വ്യാഖ്യാനിച്ചതായി തോന്നുന്നുവെന്ന് സുപ്രീംകോടതിയുടെ വാക്കാൽ പരാമർശം. യുജിസി ചട്ടത്തിലെ 3 (11) വകുപ്പ് തെറ്റായി വ്യാഖ്യാനിച്ചാണ് ഹൈക്കോടതി ഉത്തരവിറക്കിയത് എന്നാണ് വാദം കേട്ട ബെഞ്ചിലെ അംഗമായ ജസ്റ്റിസ് സഞ്ജയ് കരോൾ വാക്കാൽ നീരീക്ഷിച്ചത്. ജസ്റ്റിസുമാരായ ജെകെ മഹേശ്വരി, സഞ്ജയ് കരോള്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. എന്നാൽ ഇതിന് വിശദമായ മറുപടി സമർപ്പിക്കാനുണ്ടെന്ന് പ്രിയ വര്‍ഗീസിനുവേണ്ടി ഹാജരായ മുതിർന്ന…

Read More

ടി.പി വധത്തില്‍ പ്രതികളുടെ അപ്പീല്‍ തള്ളി ഹൈക്കോടതി; ശിക്ഷ ശരിവച്ചു

ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ പ്രതികളുടെ അപ്പീൽ തള്ളി ഹൈക്കോടതി. ഒന്നു മുതൽ എട്ടുവരെയുള്ള പ്രതികളുടെ ശിക്ഷ കോടതി ശരിവച്ചു. കേസിൽ സി.പി.എം ഒഞ്ചിയം ഏരിയ കമ്മിറ്റി അംഗമായിരുന്ന കെ.കെ കൃഷ്ണൻ, 11-ാം പ്രതി ജ്യോതി ബാബു എന്നിവരെ വെറുതെവിട്ടത് റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, സി.പി.എം കോഴിക്കോട് പി. മോഹനന്‍ ഉള്‍പ്പെടെ 22 പേരെ വെറുതെവിട്ട വിചാരണാ കോടതി ഉത്തരവ് ശരിവയ്ക്കുകയും ചെയ്തിട്ടുണ്ട്. പ്രതികൾ, സർക്കാർ, കെ.കെ രമ എന്നിവർ നൽകിയ ഹരജികളിലാണ് ഇപ്പോൾ ഹൈക്കോടതി ഉത്തരവ് വരുന്നത്….

Read More

‘ഇടത് സംഘടനകളിൽ നിന്ന് ഭീഷണിയുണ്ട്’ ; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നോമിനേറ്റ് ചെയ്ത സെനറ്റ് അംഗങ്ങൾ ഹൈക്കോടതയിൽ, പൊലീസ് സുരക്ഷ വേണമെന്ന് ആവശ്യം

കേരള സർവകലാശാല സെനറ്റിലേക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നാമനിർദ്ദേശം ചെയ്ത 7 അംഗങ്ങൾ പൊലീസ് സുരക്ഷ ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹര്‍ജി നല്‍കി. സിപിഐഎം, എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകരിൽ നിന്ന് ഭീഷണിയുണ്ടെന്നും ചുമതല നിർവഹിക്കാൻ പൊലീസ് സുരക്ഷ വേണെന്നുമാണ് ഹർജിക്കാരുടെ ആവശ്യം. വെള്ളിയാഴ്ച സെനറ്റ് യോഗം ചേരാനിരിക്കെയാണ് സെനറ്റ് അംഗങ്ങളായ അഡ്വ. കെവി മ‌ഞ്ജു, പി.എസ് ഗോപകുമാർ അടക്കമുള്ളവർ ഹൈക്കോടതിയെ സമീപിച്ചത്. ഭരണപരമായ ചുമതല നിർവഹിക്കാൻ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് കത്ത് നൽകിയിട്ടും പൊലീസ് നിഷ്ക്രിയരാണെന്നും ഹർജിയിൽ ആരോപിക്കുന്നു. കാലിക്കറ്റ്…

Read More