സിദ്ധാർത്ഥന്റെ മരണത്തിൽ സിബിഐ അന്വേഷണം വൈകിപ്പിക്കാൻ ശ്രമിക്കുന്നു; ഹൈക്കോടതിയെ സമീപിച്ച് പിതാവ് ജയപ്രകാശ്

സിബിഐ അന്വേഷണം വൈകുന്നതിനെതിരെ പൂക്കോട് വെറ്ററിനറി കോളജില്‍ മരിച്ച സിദ്ധാര്‍ത്ഥന്റെ പിതാവ് ജയപ്രകാശ് ഹൈക്കോടതിയില്‍. കേസ് അന്വേഷണം വൈകുംതോറും തെളിവുകള്‍ ഇല്ലാതാകും. സിബിഐ അന്വേഷണം വൈകിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും. സിദ്ധാർത്ഥൻ ക്രൂരപീഡനം ഏറ്റുവാങ്ങിയ ഹോസ്റ്റലിൽ പിതാവ് ജയപ്രകാശ് കഴിഞ്ഞ ദിവസം സന്ദർശിച്ചിരുന്നു. സിദ്ധാർത്ഥന്റെ മുറിയിലെത്തിയ ജയപ്രകാശ്, മകന്റെ ഓർമ്മകളിൽ, മരവിച്ച മനസ്സോടെ ജയപ്രകാശ് കുറെനേരം നിശ്ശബ്ദം ഇരുന്നു. കല്പറ്റയിൽ രാഹുൽ ഗാന്ധിയെ കണ്ടശേഷമായിരുന്നു ജയപ്രകാശ് പൂക്കോട് വെറ്ററിനറി…

Read More

റിയാസ് മൗലവി വധക്കേസ് ; വിചാരണ കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി

വിവാദമായ റിയാസ് മൗലവി വധക്കേസിൽ വിചാരണ കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. വിചാരണ കോടതി ഉത്തരവ് നിയമവിരുദ്ധമെന്ന് സർക്കാർ അപ്പീലിൽ വിമർശിക്കുന്നു. പ്രോസിക്യൂഷൻ ശക്തമായ തെളിവുകൾ ഹാജരാക്കിയിട്ടും പ്രതികളെ വെറുതെ വിടാൻ ദുർബലമായ കാരണങ്ങൾ വിചാരണ കോടതി കണ്ടെത്തി. വിചാരണ കോടതി ഉത്തരവ് ഞെട്ടിക്കുന്നതെന്നും സർക്കാർ ഹർജിയിൽ ആരോപിച്ചു. ശാസ്ത്രീയ തെളിവുകൾ വിചാരണ കോടതി അവഗണിച്ചു എന്നും അപ്പീലിൽ ആരോപിക്കുന്നു.

Read More

സിബിഐ അന്വേഷണം അട്ടിമറിക്കാൻ സർക്കാരിന്റെ ഭാഗത്ത് നിന്നും ശ്രമം’; സിദ്ധാർത്ഥന്റെ അച്ഛൻ ഹൈക്കോടതിയിൽ

പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ച സിബിഐ അന്വേഷണം വൈകുന്നതിനെതിരെ അച്ഛൻ ജയപ്രകാശ് ഹൈക്കോടതിയിൽ. അന്വേഷണം വേഗത്തിൽ ഏറ്റെടുക്കാൻ നിർദേശം നൽകണമെന്നാണ് കോടതിയിൽ നൽകിയ ഹര്‍ജിയിലെ ആവശ്യം. സിബിഐ അന്വേഷണം അട്ടിമറിക്കാൻ സർക്കാരിന്റെ ഭാഗത്ത് നിന്നും ബോധപൂർവ്വം ശ്രമമുണ്ടെന്നും ജയപ്രകാശ് ആരോപിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സിബിഐ എന്നിവരാണ് ഹര്‍ജിയിലെ എതിർ കക്ഷികൾ. ഹർജി നാളെ പരിഗണിക്കും.  അതേസമയം, സിദ്ധാര്‍ത്ഥന്റെ മരണം അന്വേഷിക്കുന്ന ഗവര്‍ണര്‍ നിയോഗിച്ച അന്വേഷണ കമ്മീഷനില്‍ വിശ്വാസമെന്ന് അച്ഛൻ ജയപ്രകാശ് വിശദീകരിച്ചു….

Read More

‘മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറണോ എന്നത് കേജ്രിവാൾ തീരുമാനിക്കട്ടെ’: ഹർജിയിൽ ഇടപെടാതെ ഹൈക്കോടതി

മദ്യനയക്കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്ത എഎപി നേതാവ് അരവിന്ദ് കേജ്‌രിവാളിനെ ഡൽഹി മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജിയിൽ ഇടപെടാതെ ഡൽഹി ഹൈക്കോടതി. ജനാധിപത്യം അതിന്റെ വഴിക്കു നീങ്ങട്ടെയെന്നു വ്യക്തമാക്കിയാണ് ഹൈക്കോടതി ഹർജിയിൽ ഇടപെടാൻ വിസമ്മതിച്ചത്. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറണോ എന്നത് കേജ്‌രിവാൾ തന്നെ തീരുമാനിക്കേണ്ട കാര്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. അതേസമയം, വ്യക്തിപരമായ താൽപര്യങ്ങൾ ദേശീയ താൽപര്യത്തിനു കീഴിലായിരിക്കണമെന്ന് കോടതി ഓർമിപ്പിച്ചു. ഇ.ഡി കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത കേജ്‌രിവാൾ നിലവിൽ…

Read More

ബലാത്സംഗ കേസില്‍ വ്യാജ രേഖയുണ്ടാക്കി ജാമ്യം നേടി; മുൻ എസ്എച്ച്ഒയുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

ബലാത്സംഗ കേസിൽ  വ്യാജ രേഖ ഹാജരാക്കി മുൻകൂർ ജാമ്യം നേടിയ മലയൻകീഴ് മുൻ എസ് എച്ച് ഒ,  എവി  സൈജുവിന്‍റെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. ജസ്റ്റിസ് പി ഗോപിനാഥ് ആണ് ജാമ്യം റദ്ദാക്കിയത്. ബലാത്സംഗ കേസിലെ പരാതിക്കാരിയായ ഡോക്ടറുടെ ഹർജിയിലാണ് നടപടി. സൈജു  ജിഡി രജിസ്റ്ററിൽ തിരുത്തൽ വരുത്തിയെന്ന് ക്രൈം ബ്രാ‌ഞ്ചും കോടതിയെ അറിയിച്ചിരുന്നു. ഡോക്ടർക്കെതിരെ താൻ നേരത്തെ പരാതി നൽകിയെന്നതിന്‍റെ രേഖയാണ് സ്റ്റേഷനിൽ വ്യാജമായി തിരുകി കയ്റ്റിയത്.  മുൻ വൈരാഗ്യമാണ് ബലാത്സംഗ പരാതിക്ക് പിന്നിൽ എന്ന്…

Read More

മസാല ബോണ്ട് കേസ് തോമസ് ഐസക്കിന് ആശ്വാസം ; വെളളിയാഴ്ച വരെ തൽസ്ഥിതി തുടരാൻ ഹൈക്കോടതി നിർദേശം

മസാലബോണ്ട് കേസിൽ തോമസ് ഐസക്കിന് ഇഡി നൽകിയ പുതിയ സമൻസിൽ വെള്ളിയാഴ്ചവരെ കടുത്ത നടപടികൾ പാടില്ലെന്നും തൽസ്ഥിതി തുടരണമെന്നും ഹൈകോടതി. സമൻസ് ചോദ്യം ചെയ്ത് തോമസ് ഐസക് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ടി.ആർ രവിയുടെ നിർദ്ദേശം. തെരഞ്ഞെടുപ്പ് കഴിയും വരെ സമൻസിന് സ്റ്റേ വേണമെന്നും ഒരു വർഷം മുൻപ് തന്നെ ഇഡി സമൻസ് കോടതി സ്റ്റേ ചെയ്തിരുന്നതായി തോമസ് ഐസക് വാദിച്ചു. എന്നാൽ സമൻസ് സ്റ്റേ അനുവദിക്കരുതെന്ന് ഇഡി കോടതിയെ അറിയിച്ചു. ഹർജിയിൽ ഇഡിയുടെ വിശദീകരണം തേടിയ…

Read More

മസാല ബോണ്ട് കേസ്: ഇഡി സമൻസിന് എതിരെ ഹൈക്കോടതിയെ സമീപിച്ച് തോമസ് ഐസക്

മസാല ബോണ്ട് കേസിൽ ഇ.ഡി അയച്ച സമൻസ് ചോദ്യം ചെയ്ത് മുൻ ധനമന്ത്രി തോമസ് ഐസക് ഹൈക്കോടതിയെ സമീപിച്ചു. ഏപ്രിൽ 26ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇന്നലെയാണ് ഐസക്കിന് ഇ.ഡി വീണ്ടും സമൻസ് അയച്ചത്. മസാലബോണ്ട്–കിഫ്ബി കേസിൽ ഏഴാം തവണയാണ് ഇ.ഡി ഐസക്കിന് സമൻസ് അയയ്ക്കുന്നത്. ഇ.ഡിയുടെ നടപടി കോടതിയോടുള്ള അനാദരവാണെന്നു ചൂണ്ടിക്കാട്ടിയാണ് ഐസക് ഹർജി സമർപ്പിച്ചിട്ടുള്ളത്. ഇത് തിങ്കളാഴ്ച കോടതി പരിഗണിച്ചേക്കും. മസാല ബോണ്ട് കേസിൽ ഇ.ഡി ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നതിനെതിരെ ഐസക് നല്‍കിയിട്ടുള്ള…

Read More

മസാലബോണ്ട് കേസ്: ഇഡി സമന്‍സില്‍ തോമസ് ഐസകിന്റേയും കിഫ്ബിയുടേയും ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതിയില്‍

മസാല ബോണ്ട് കേസില്‍ ഇ ഡി സമന്‍സ് ചോദ്യം ചെയ്തുള്ള തോമസ് ഐസകിന്റെയും കിഫ്ബിയുടെയും ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന് പകരം ജസ്റ്റിസ് ടി ആര്‍ രവിയുടെ ബെഞ്ചാവും കേസ് പരിഗണിക്കുക.സമന്‍സ് ചോദ്യംചെയ്തുള്ള ഐസകിന്റെ ഹര്‍ജി കോടതിയുടെ പരിഗണനയിലിരിക്കെ വീണ്ടും സമന്‍സ് അയച്ചത് എന്തിനാണെുള്ള ചോദ്യത്തിന് ഇഡി ഇന്ന് മറുപടി നല്‍കിയേക്കും. കഴിഞ്ഞ തവണ ഐസകിന്റെ ഹര്‍ജി പരിഗണിച്ചപ്പോള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ സാവകാശം വേണമെന്ന് ഇഡി ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ കിഫ്ബി സമര്‍പ്പിച്ച രേഖകള്‍…

Read More

മസാലബോണ്ട് കേസ്: ഇഡി സമന്‍സില്‍ തോമസ് ഐസകിന്റേയും കിഫ്ബിയുടേയും ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതിയില്‍

മസാല ബോണ്ട് കേസില്‍ ഇ ഡി സമന്‍സ് ചോദ്യം ചെയ്തുള്ള തോമസ് ഐസകിന്റെയും കിഫ്ബിയുടെയും ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന് പകരം ജസ്റ്റിസ് ടി ആര്‍ രവിയുടെ ബെഞ്ചാവും കേസ് പരിഗണിക്കുക.സമന്‍സ് ചോദ്യംചെയ്തുള്ള ഐസകിന്റെ ഹര്‍ജി കോടതിയുടെ പരിഗണനയിലിരിക്കെ വീണ്ടും സമന്‍സ് അയച്ചത് എന്തിനാണെുള്ള ചോദ്യത്തിന് ഇഡി ഇന്ന് മറുപടി നല്‍കിയേക്കും. കഴിഞ്ഞ തവണ ഐസകിന്റെ ഹര്‍ജി പരിഗണിച്ചപ്പോള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ സാവകാശം വേണമെന്ന് ഇഡി ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ കിഫ്ബി സമര്‍പ്പിച്ച രേഖകള്‍…

Read More

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; രേഖകൾ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് ഹൈക്കോടതിയിൽ

കരുവന്നൂർ കേസിൽ ഇഡി പിടിച്ചെടുത്ത രേഖകൾ വിട്ട് നൽകണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചു. രേഖകളുടെ ഒറിജിനൽ വേണമെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ ആവശ്യം. ക്രൈംബ്രാഞ്ച് ഹർജി നേരത്തെ പിഎംഎല്‍എ കോടതി തള്ളിയിരുന്നു. കേസിലെ ഇഡി അന്വേഷണം അനിശ്ചിതമായി തുടരാൻ അനുവദിക്കില്ലെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കരുവന്നൂരിലെ ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഒട്ടേറെ ചോദ്യങ്ങൾ ഉയർത്തുന്നു. ഇത് ഗൗരവത്തോടെ പരിഗണിക്കേണ്ട കാര്യമാണ്. സഹകരണ സംഘങ്ങൾ കോടീശ്വരന്‍മാർക്കുള്ളതല്ല. സാധാരണക്കാർക്ക് വേണ്ടിയുള്ളതാണെന്നും ഹൈക്കോടതി പറഞ്ഞു. പാവപ്പെട്ട ജനങ്ങൾ ജീവിതാധ്വാനം ചെയ്തുണ്ടാക്കിയ പണമാണ്…

Read More