കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ് ; രാഷ്ട്രീയക്കാരും , പൊലീസും ബാങ്ക് ജീവനക്കാരും ചേർന്ന് നടത്തിയ തട്ടിപ്പെന്ന് ഇഡി , ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി

തൃശൂർ കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ് ഏറ്റവും വലിയ ബാങ്ക് കൊള്ളയാണെന്ന് ഇഡി ഹൈക്കോടതിയിൽ. രാഷ്ട്രീയക്കാരും പൊലീസും ബാങ്ക് ജീവനക്കാരും കൈകോർത്ത് നടത്തിയ തട്ടിപ്പാണെന്നും ഇഡി പറയുന്നു. അസി ഡയറക്ടർ സുരേന്ദ്ര ജി കാവിത്കർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. ഇഡി പിടിച്ചെടുത്ത രേഖകൾ വിട്ടു കിട്ടാൻ ക്രൈംബ്രാഞ്ച് നൽകിയ ഹർജിയിലാണ് വിശദീകരണം. 2012 മുതൽ 2019 വരെ ഒട്ടേറെ പേർക്ക് ബാങ്കിൽ നിന്ന് വായ്പ അനുവദിച്ചിരുന്നു. 51 പേർക്ക് 24.56 കോടി രൂപ നിയമ വിരുദ്ധമായി വായ്പ…

Read More

സൂര്യനെല്ലി പീഡനക്കേസിലെ അതിജീവിതയുടെ വ്യക്തിവിവരങ്ങൾ വെളിപ്പെടുത്തി; മുൻ ഡിജിപി സിബി മാത്യൂസിനെതിരെ കേസെടുക്കാൻ ഹൈക്കോടതി ഉത്തരവ്

സൂര്യനെല്ലി പീഡനക്കേസിലെ അതിജീവിതയുടെ വ്യക്തിവിവരങ്ങൾ വെളിപ്പെടുത്തിയ മുൻ ഡിജിപി സിബി മാത്യൂസിനെതിരെ കേസെടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. സിബി മാത്യൂസിന്റെ ‘നിര്‍ഭയം-ഒരു ഐപിഎസ്. ഓഫീസറുടെ അനുഭവക്കുറിപ്പുകള്‍’ എന്ന പുസ്തകത്തിലാണ് ഇരയുടെ വിവരങ്ങൾ പരാമർശിച്ചിട്ടുള്ളത്. പുസ്തകത്തിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളിൽനിന്നും അതിജീവിത ആരാണെന്ന് വ്യക്തമാകുമെന്നു ചൂണ്ടിക്കാട്ടിയാണു ജസ്റ്റിസ് എ.ബദറുദീൻ ഐപിസി 228എ പ്രകാരം സിബി മാത്യൂസിനെതിരെ കേസെടുക്കാൻ ഉത്തരവിട്ടത്. ‘‘അതിജീവിതയുടെ പേര് നേരിട്ടു പറഞ്ഞിട്ടില്ലെങ്കിലും മാതാപിതാക്കളുടെ പേരും അവർ താമസിക്കുന്ന സ്ഥലവും അതിജീവിത പഠിച്ച സ്കൂളിന്റെ പേരുമെല്ലാം വിശദമായി പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്….

Read More

ഹയർസെക്കന്ററി അധ്യാപക സ്ഥലംമാറ്റം ഹൈക്കോടതി ശരിവച്ചു; അഡ്മിനിസ്‌ടേറ്റീവ് ട്രിബ്യൂണൽ ഉത്തരവ് റദ്ദാക്കി

ഹയർ സെക്കൻഡറി അധ്യാപക സ്ഥലം മാറ്റം ഹൈക്കോടതി ശരിവെച്ചു. സ്ഥലംമാറ്റ ഉത്തരവ് തടഞ്ഞ കേരള അഡ്മിനിസ്‌ടേറ്റീവ് ട്രിബ്യൂണൽ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സ്വന്തം ജില്ലയിൽ ഒഴിവുണ്ടെങ്കിൽ സീനിയോറിറ്റി അടിസ്ഥാനത്തിൽ പരിഗണിക്കാമെന്നും ഉത്തരവിലുണ്ട്. സർക്കാരിൻറെയും ഏതാനും അധ്യാപകരുടെയും അപ്പീൽ പരിഗണിച്ചാണ് ഡിവിഷൻ ബഞ്ച് വിധി. കഴിഞ്ഞ ഫെബ്രുവരി 12 നാണ് അധ്യാപക സ്ഥലംമാറ്റ ഉത്തരവ് സർക്കാർ പുറത്തിറക്കിയത്. ഇത് ചോദ്യം ചെയ്ത് ഒരു കൂട്ടം അധ്യാപകർ ട്രിബ്യൂണലിനെ സമീപിക്കുകയും അനുകൂല ഉത്തരവ് നേടുകയുമായിരുന്നു. അധ്യായന വർഷം തുടങ്ങിയതും ട്രിബ്യൂണൽ…

Read More

ഡോ. വന്ദനദാസ് കൊലപാതകം; വിചാരണയ്ക്ക് ഹൈക്കോടതിയുടെ താൽക്കാലിക വിലക്ക്

കൊട്ടാരക്കര ആശുപത്രിയിൽ ഡോക്ടർ വന്ദനദാസ് കൊല്ലപ്പെട്ട കേസിൽ വിചാരണയ്ക്ക് താൽക്കാലിക വിലക്കുമായി ഹൈക്കോടതി. പ്രതിക്ക് നാളെ കുറ്റപത്രം വായിച്ചുകേൾപ്പിക്കുന്നത് കോടതി തടഞ്ഞു. കേസ് ഡയറി ഹാജരാക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. വിടുതൽ ഹർജി തള്ളിയതിനെതിരെ പ്രതി നൽകിയ അപ്പീലിലാണ് ഹൈക്കോടതിയുടെ താൽക്കാലിക ഉത്തരവ്. പ്രതി സന്ദീപിൻറെ വിടുതൽ ഹർജി വിചാരണക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്താണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്. മെയ് 10 നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജൻസിക്കിടെ വന്ദന ദാസ്…

Read More

പെരിയാറിൽ മത്സ്യങ്ങൾ ചത്തുപൊങ്ങിയ സംഭവം ; ഇടപെട്ട് ഹൈക്കോടതി

പെരിയാറിലെ മത്സ്യക്കുരുതിയില്‍ കേരള ഹൈക്കോടതിയുടെ ഇടപെടൽ. പരിശോധനയ്ക്കായി ഹൈക്കോടതി കമ്മിറ്റിയെ നിയോഗിച്ചു. സംസ്ഥാന പരിസ്ഥിതി വകുപ്പ് സെക്രട്ടറി, കേരള മലിനീകരണ നിയന്ത്രണ ബോർഡ്, ഹൈക്കോടതിയെ സഹായിക്കുന്ന അമിക്കസ് ക്യൂരി, ഹർജിക്കാർ എന്നിവരെ ഉൾപ്പെടുത്തിയാണ് കമ്മിറ്റി. ഇവർ സംഭവം ഉണ്ടായ സ്ഥലങ്ങൾ സന്ദർശിച്ച് പരിശോധിച്ച ശേഷം ഹൈക്കോടതിക്ക് റിപ്പോ‍ർട് നൽകണമെന്നാണ് ഉത്തരവ്. പെരിയാറിൽ രാസമാലിന്യം ഒഴുക്കിയതിനെ തുടർന്ന് മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയ സംഭവത്തിൽ കോടികളുടെ നഷ്ടമാണ് മത്സ്യക്കർഷകർക്കുണ്ടായത്. വരാപ്പുഴ, ചേരാനെല്ലൂർ, കടമക്കുടി എന്നീ പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതൽ നഷ്ടമുണ്ടായിരിക്കുന്നത്….

Read More

സിഎംആർഎൽ- എക്സാലോജിക് ഇടപാട്; ചോദ്യം ചെയ്തതിന്റെ സിസിടിവി ദൃശ്യങ്ങൾ സൂക്ഷിച്ചുവയ്ക്കണമെന്ന് ഹൈക്കോടതി

സിഎംആർഎൽ- എക്‌സാലോജിക് ദുരൂഹ ഇടപാടിലെ ചോദ്യം ചെയ്യലിന്റെ സിസിടിവി ദൃശ്യങ്ങൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സൂക്ഷിച്ചുവയ്ക്കണമെന്ന് കേരളാ ഹൈക്കോടതി. സിഎംആർഎൽ ജീവനക്കാരെ ചോദ്യം ചെയ്തതിന്റെ സിസിടിവി ദൃശ്യങ്ങൾ സൂക്ഷിക്കണമെന്നാണ് ഇടക്കാല ഉത്തരവ്. ഇ.ഡി സമൻസിനെതിരായ സിഎംആർഎൽ ജീവനക്കാരുടെ ഹർജി ജൂൺ 21ന് കോടതി വീണ്ടും പരിഗണിക്കും. ഹർജിയിൽ തീരുമാനമുണ്ടാകും വരെ ഹർജിക്കാരെ ചോദ്യം ചെയ്യാൻ വിളിപ്പിക്കില്ലെന്ന് ഇ.ഡി അറിയിച്ചു. തുടർച്ചയായി സമൻസുകളയച്ചും ചോദ്യംചെയ്തും ഇ.ഡി ബുദ്ധിമുട്ടിക്കുന്നു എന്നാണ് ഹർജിയിലെ പ്രധാന ആരോപണം. തുടർച്ചയായി സമൻസ് അയച്ചു വിളിപ്പിക്കുന്നത്…

Read More

‘അവസാന നിമിഷമാണോ കാര്യങ്ങൾ ചെയ്യുന്നത്?’; കൊച്ചിയിലെ കാനകളുടെ ശുചീകരണം, സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി

കൊച്ചിയിലെ കാനകളുടെ ശുചീകരണത്തിൽ സർക്കാരിനെതിരെ വിമർശനവുമായി ഹൈക്കോടതി. കാനകൾ ശുചീകരിക്കുന്നതിൽ പറഞ്ഞു മടുത്തുവെന്നും അവസാന നിമിഷമാണോ കാര്യങ്ങൾ ചെയ്യുന്നതെന്നും ഒരു മാസ്റ്റർ പ്ലാൻ വേണ്ടെയെന്നും ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശിച്ചു.ഇടപ്പള്ളി തോടിൻറെ ശുചീകരണം കോർപ്പറേഷന്റെ സഹായത്തോടെ നടത്തുകയാണെന്ന് സർക്കാർ കുറച്ച് മണിക്കൂറുകൾ മഴ പെയ്താൽ തന്നെ ജനങ്ങൾ ദുരിതത്തിലാകുന്നുവെന്ന് കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശിച്ചു. കാനകളുടെ ശുചീകരണം വൈകുന്നതിൽ ലോക്‌സഭ തെരഞ്ഞെടുപ്പ് ഒരു കാരണമല്ലെന്നും കോടതി നിരീക്ഷിച്ചു. അതേസമയം, ഇടപ്പള്ളി തോടിൻറെ ശുചീകരണം…

Read More

മാസപ്പടി ആരോപണ കേസ് ; മാത്യുകുഴൽനാടന്റെ ഹർജി ഹൈക്കോടതി മാറ്റി വച്ചു

മാസപ്പടി ആരോപണ കേസിൽ മാത്യു കുഴൽനാടന്റെ ഹർജി ഹൈക്കോടതി ഈ മാസം 18ന് പരി​ഗണിക്കും. ഹർജിയിൽ സർക്കാരിനെ കക്ഷി ചേർത്തില്ല. കേസിൽ മുഖ്യമന്ത്രിയെ എതിർകക്ഷിയാക്കിയത് അനാവശ്യ നടപടിയെന്ന് സർക്കാർ അറിയിച്ചു. സി.എം.ആർ.എൽ – എക്സലോജിക് ഇടപാടിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി വിജിലൻസ് കോടതി തള്ളിയതിനെതിരെ സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി ഇന്ന് മാറ്റിവെച്ചത്. മുഖ്യമന്ത്രിയുൾപ്പെടെയുള്ളവർക്കെതിരെ അന്വേഷണം നിരസിച്ച വിജിലൻസ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം. തെളിവുകൾ വിശദമായി പരിശോധിക്കാതെയാണ് വിജിലൻസ് കോടതി ഹർജി തള്ളിയതെന്നും മുഖ്യമന്ത്രിക്കെതിരെ ആരോപണം…

Read More

കാറിനുള്ളിലെ സ്വിമ്മിംഗ് പൂൾ ; യൂട്യൂബർ സഞ്ജു ടെക്കിക്കെതിരെ കടുത്ത നടപടി വേണമെന്ന് ഹൈക്കോടതി, സർക്കാരിന് നിർദേശം നൽകി

പ്രമുഖ യൂട്യൂബർ സ‍ഞ്ജു ടെക്കി കാറിനുള്ളിൽ സ്വിമ്മിം​ഗ് പൂൾ ഒരുക്കിയ സംഭവത്തിൽ നേരിട്ട് ഇടപെട്ട് ഹൈക്കോടതി. സംഭവത്തിൽ കർശന നടപടി വേണമെന്ന് ഹൈക്കോടതി സർക്കാരിന് നിർദ്ദേശം നൽകി. ചട്ടവിരുദ്ധമായി വാഹനങ്ങളിൽ മാറ്റങ്ങൾ വരുത്തുന്ന വ്ലോഗർമാർ അടക്കമുളളവർക്കെതിരെ നടപടിയെടുക്കണം. സഞ്ജു ടെക്കിയുടെ കാര്യത്തിൽ സ്വീകരിച്ച നടപടികൾ മോട്ടോർ വാഹനവകുപ്പ് അറിയിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. മോട്ടോർ വാഹനവകുപ്പിന്റെ റിപ്പോർട്ട് അടുത്ത വെള്ളിയാഴ്ച പരി​ഗണിക്കും. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് ജസ്റ്റീസ് അനിൽ കെ നരേന്ദ്രൻ, പിബി അജിത് കുമാർ, ഹരിശങ്കർ വി…

Read More

വടകരയിലെ ഇടത് സ്ഥാനാർത്ഥിക്കെതിരായ’കാഫിർ’ പ്രയോഗം; പൊലീസ് സ്വീകരിച്ച നടപടികൾ അറിയിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം

കോഴിക്കോട് വടകരയിലെ ഇടത് സ്ഥാനാർത്ഥിക്കെതിരായ’കാഫിർ’ പ്രയോഗമുളള സ്‌ക്രീൻ ഷോട്ട് കേസിൽ പി.കെ കാസിം നൽകിയ ഹർജിയിൽ പൊലീസിന് ഹൈക്കോടതിയുടെ നോട്ടീസ്. പൊലീസ് സ്വീകരിച്ച നടപടികൾ അറിയിക്കണമെന്ന് നിർദ്ദേശം. രണ്ടാഴ്ചയ്ക്കകം അറിയിക്കാൻ കോഴിക്കോട് റൂറൽ എസ്പിക്ക് നിർദ്ദേശം നൽകി. വോട്ടെടുപ്പിൻറെ തലേന്നായിരുന്നു വിവാദ വാട്‌സ്ആപ്പ് സന്ദേശം പുറത്തുവന്നത്. ഷാഫി പറമ്പിലിനെ ദീനിയായ മുസ്ലിമായും ഇടതു സ്ഥാനാർത്ഥിയായിരുന്ന കെ കെ ശൈലജയെ കാഫിറായും ചിത്രീകരിച്ചായിരുന്നു സന്ദേശം. യൂത്ത് ലീഗ് നേതാവ് പി കെ കാസിമിൻറെ പേരിലായിരുന്നു സന്ദേശം. എന്നാൽ, ഇത്…

Read More