
എംഎം ലോറൻസിന്റെ മൃതദേഹം മതാചാരപ്രകാരം സംസ്‌കരിക്കാൻ അനുമതി തേടിയുള്ള ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്
സിപിഐഎം മുതിർന്ന നേതാവ് എം എം ലോറൻസിന്റെ മൃതദേഹം മതാചാര പ്രകാരം സംസ്‌കരിക്കാൻ അനുമതി തേടി നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. എം എം ലോറൻസിന്റെ മൂന്ന് മക്കളിൽ ഒരാളായ ആശ ലോറൻസ് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് വിജി അരുൺ അധ്യക്ഷനായ സിംഗിൾ ബെഞ്ച് വിധി പറയുക. മൃതദേഹം എംബാം ചെയ്ത് സൂക്ഷിക്കാനും പഠനാവശ്യത്തിനുമായി ഏറ്റെടുക്കാനുമുള്ള കളമശ്ശേരി മെഡിക്കൽ കോളേജിന്റെ തീരുമാനം റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം. മൃതദേഹം മതാചാരപ്രകാരം സംസ്‌കരിക്കാൻ വിട്ടുനൽകിയില്ലെങ്കിൽ എറണാകുളം മെഡിക്കൽ…