കസ്റ്റഡിയിൽ എടുത്ത ആളെ മർദിക്കുന്നത് പൊലീസിൻ്റെ കൃത്യനിർവഹണത്തിൻ്റെ ഭാഗമല്ല ; കേരള ഹൈക്കോടതി

കസ്റ്റഡിയിൽ എടുത്തയാളെ മർദിക്കുന്നത് പൊലീസിന്‍റെ കൃത്യ നിർവഹണത്തിന്‍റെ ഭാഗമല്ലെന്ന് ഹൈക്കോടതി. ഇത്തരം സംഭവങ്ങളിൽ നിയമത്തിന്റെ സംരക്ഷണം പൊലീസിന് കിട്ടില്ലെന്നും കോടതി വ്യക്തമാക്കി. കസ്റ്റ‍ഡ‍ി മർദനക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എസ് ഐ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ഹർജി തളളിയ സിംഗിൾ ബെഞ്ച് കേസെടുക്കാനുളള മജിസ്ട്രേറ്റ് കോടതി ഉത്തരവ് ശരിവെച്ചു. നിലമ്പൂർ എസ് ഐ സി അലവിയാണ് ഹർജിയുമായി കോടതിയെ സമീപിച്ചിരുന്നത്.

Read More

‘ഒരു കുറ്റവും ചെയ്യാതെ ഒരു സ്ത്രീ 72 ദിവസം ജയിലിൽ കിടന്നു’; ഉത്തരവാദിത്തം ആര് ഏറ്റെടുക്കുമെന്ന് ഹൈക്കോടതി

ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീല സണ്ണിക്കെതിരായ വ്യാജ ലഹരിക്കേസിൽ ആരാണ് ഉത്തരവാദിത്തം ഏറ്റെടുക്കുക എന്ന ചോദ്യം ഉയർത്തി ഹൈക്കോടതി. ഒരു സ്ത്രീ അകാരണമായി 72 ദിവസം ജയിലിൽ കിടക്കേണ്ടി വന്നുവെന്ന് ഹൈക്കോടതി പറഞ്ഞു. മറുപടി സത്യവാങ്മൂലം ഫയൽ ചെയ്യാൻ സംസ്ഥാന സർക്കാരിന് ഹൈക്കോടതി പത്ത് ദിവസത്തെ സാവകാശം നൽകി. ഹർജി പരിഹണിക്കാനായി മാറ്റി വെച്ചു. വ്യാജ കേസിൽ കുടുക്കി തന്നെ ജയിലിലടച്ചതിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഷീല സണ്ണി ഹൈക്കോടതിയെ സമീപിച്ചത്. പൊതു സമൂഹത്തിൽ…

Read More

ടി പി ചന്ദ്രശേഖരൻ വധക്കേസ്; നിരപരാധികൾ എന്ന് പ്രതികൾ കോടതിയിൽ, വധശിക്ഷ നൽകാതിരിക്കാൻ കാരണമുണ്ടോയെന്ന് ചോദിച്ച് കോടതി

ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ നിരപരാധികളെന്ന് പ്രതികൾ ഹൈക്കോടതിയിൽ. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി കേസിൽ കുടുക്കിയതാണെന്ന് സി.കെ രാമചന്ദ്രൻ കോടതിയെ അറിയിച്ചു. പ്രതികളുടെ ശാരീരിക മാനസിക അവസ്ഥ സംബന്ധിച്ച റിപ്പോർട്ട് കോടതിയിൽ ഹാജരാക്കി. റിപ്പോർട്ടിന്റെ പകർപ്പ് പ്രതിഭാഗം അഭിഭാഷകർക്ക് നൽകാൻ കോടതി ഉത്തരവിട്ടു. കേസ് നാളെ ഹൈക്കോടതി വീണ്ടും പരിഗണിക്കും. കേസിൽ ഹൈക്കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ജ്യോതി ബാബു ഒഴികെ 11 പ്രതികളും ഇന്ന് കോടതിയിൽ നേരിട്ട് ഹാജരായി. കുറ്റകൃത്യത്തിൽ പങ്കില്ലെന്നും നിരപരാധിയാണെന്നും പ്രതികൾ കോടതിയെ അറിയിച്ചു. വധശിക്ഷയായി…

Read More

ക്രിസ്മസ് ദിനത്തിൽ ഹൈക്കോടതിയുടെ പ്രത്യേക സിറ്റിംഗ്; ശബരിമല ഭക്തർക്ക് അടിയന്തര സൗകര്യങ്ങൾ ഒരുക്കാൻ നിർദേശം

ശബരിമല ഭക്തർക്ക് അടിയന്തരമായി സൗകര്യങ്ങൾ ഒരുക്കണമെന്ന് ഹൈക്കോടതി. അവധി ദിനത്തിൽ ശബരിമലയിലെ തിരക്ക് സംബന്ധിച്ച് സ്പെഷ്യൽ സിറ്റിംഗ് നടത്തിയാണ് ഹൈക്കോടതിയുടെ നിർദ്ദേശം. കോട്ടയം, പാലാ, പൊൻകുന്നം അടക്കമുള്ള സ്ഥലങ്ങളിൽ തടഞ്ഞു വച്ചിരിക്കുന്ന ഭക്തർക്ക് അടിയന്തരമായി സൗകര്യങ്ങൾ ഒരുക്കാൻ ഹൈക്കോടതി നിർദേശം നൽകി. ഭക്ഷണവും വെള്ളവുമില്ലാത്ത സ്ഥിതിയുണ്ട്. ഇക്കാര്യങ്ങൾ പരിഹരിക്കണം. ആവശ്യമെങ്കിൽ സംസ്ഥാന പൊലീസ് മേധാവി നേരിട്ടിടപ്പെടണം. യാതൊരു ബുക്കിംഗും ഇല്ലാതെ എത്തുന്നവരെ കടത്തിവിടുന്ന കാര്യത്തിൽ കർശനമായ നിയന്ത്രണങ്ങൾ വേണം. പൊൻകുന്നത്ത് സൗകര്യങ്ങളില്ലെന്ന് പരാതികൾക്കിടയിലാണ് അവധി ദിവസം ഹൈക്കോടതി…

Read More

എൻ എസ് എസിന് തിരിച്ചടി; പാലക്കാട് ചാത്തൻകുളങ്ങര ക്ഷേത്രഭൂമി ക്ഷേത്രം ദേവസ്വത്തിന് വിട്ട് നൽകണം, ഹൈക്കോടതി

പാലക്കാട് അകത്തേത്തറ ചാത്തൻകുളങ്ങര ക്ഷേത്രഭൂമി ക്ഷേത്രം ദേവസ്വത്തിന് വിട്ട് നൽകണമെന്ന് ഹൈക്കോടതി.വർഷങ്ങളായി എൻഎസ്എസ് പാട്ടഭൂമിയായി കൈവശം വെച്ചിരിക്കുന്ന ഭൂമി ചാത്തൻകുളങ്ങര ദേവസ്വത്തിന് വിട്ട് നൽകണമെന്നാണ് ജസ്റ്റിസ് സതീഷ് നൈനാന്‍റെ ഉത്തരവ്.50 ഏക്കർ ഭൂമി 1969 മുതൽ എൻഎസ്എസ്സിന് 36 വർഷത്തേയ്ക്ക് പാട്ടത്തിന് നൽകിയിരുന്നു. പാട്ടകാലാവധി കഴിഞ്ഞിട്ടും ക്ഷേത്രഭൂമി വിട്ട് നൽകിയിരുന്നില്ല. പാലക്കാട് ജില്ല കോടതി എൻ എസ് എസ്സിന് നൽകിയ അനുകൂല ഉത്തരവ് ചോദ്യം ചെയ്താണ് ദേവസ്വം 2017ല്‍ ഹൈക്കോടതിയെ സമീപിച്ചത്. ഭൂപരിഷ്കരണ നിയമത്തിന്‍റെ വ്യവസ്ഥതകളിലെ ആനുകൂല്യം…

Read More

മറിയക്കുട്ടിയുടെ ഹർജി; സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വിധവ പെൻഷൻ കിട്ടാത്തത് ചോദ്യം ചെയ്ത് അടിമാലി സ്വദേശിനി മറിയക്കുട്ടി നൽകിയ ഹ‍ർജിയിൽ സർക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമർശനം. സർക്കാരിന്‍റെ ഉരുക്കുമുഷ്ടിയുടെ ഇരയാണ് മറിയക്കുട്ടിയെപ്പോലുള്ളവരെന്ന് സിംഗിൾ ബെഞ്ച് വിമർശിച്ചു. ഇവരെപ്പോലുളള സാധാരണക്കാർ എങ്ങനെ ജീവിക്കുമെന്നും കോടതി ചോദിച്ചു. അതേസമയം, മറിയക്കുട്ടിയുടെ ഹർജി രാഷ്ടീയ പ്രേരിതമെന്നായിരുന്നു സർക്കാരിന്‍റെ നിലപാട്. പെൻഷൻ നൽകാൻ ആവശ്യത്തിന് പണമില്ലെന്നും സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. വിധവ പെൻഷനായി നൽകുന്ന 1600 രൂപയിൽ 300 രൂപ കേന്ദ്ര വിഹിതമാണെന്നും സംസ്ഥാന സർക്കാർ നിലപാടെടുത്തു. എന്നാല്‍,…

Read More

ഇടുക്കിയിലെ സിപിഐഎം ഓഫീസുകളുടെ നിർമാണം നിർത്തിവയ്ക്കാൻ ഹൈക്കോടതി ഉത്തരവ്; കളക്ടർക്ക് ആവശ്യമെങ്കിൽ പൊലീസ് സഹായം തേടാം

നിയമങ്ങൾ കാറ്റിൽ പറത്തി ഇടുക്കി മൂന്നാറിൽ സിപിഐഎം നിർമിക്കുന്ന ഓഫീസുകളുടെ നിർമാണം അടിയന്തരമായി നിർത്തി വയ്ക്കാൻ ഹൈക്കോടതി ഉത്തരവ്. ശാന്തൻപാറ, ബൈസൺവാലി എന്നിവിടങ്ങളിലെ ബഹുനില കെട്ടിടങ്ങളുടെ നിർമ്മണത്തിനാണ് ഡിവിഷൻ ബെഞ്ച് തടയിട്ടത്.ഉത്തരവ് നടപ്പാക്കാൻ ഇടുക്കി ജില്ലാ കളക്ടർക്ക് ആവശ്യമെങ്കിൽ പോലീസ് സംരക്ഷണം നൽകണമെന്നും കോടതി വ്യക്തമാക്കി ദേവികുളം ഉടുമ്പൻചോല താലൂക്കുകളിലെ 7 വില്ലേജുകളിൽ എൻ.ഒസി ഇല്ലാതെ വീട് പോലും നിർമ്മിക്കാൻ അനുവാദമില്ല,ഈ ചട്ടം നിലനിൽക്കെയാണ് ശാന്തൻപാറയിലും, ബൈസൺവാലിയിലും സിപിഎം ഏറിയാ കമ്മിറ്റിക്കായി ബഹുനില കെട്ടിടങ്ങൾ പണിയുന്നത്. ശാന്തൻപാറയിൽ…

Read More

നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് ചോർന്ന സംഭവം; നടൻ ദിലീപിന് തിരിച്ചടി, അതിജീവിത നൽകിയ ഹർജിയിലെ വാദം മാറ്റണമെന്ന ആവശ്യം തള്ളി

നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് ചോർന്ന സംഭവത്തിൽ, അതിജീവിത നൽകിയ ഹർജിയിൽ വാദം മാറ്റി വെക്കണമെന്ന് ദിലീപിന്റെ ആവശ്യം ഹൈക്കോടതി തളളി. അന്വേഷണം വേണമെന്ന ആവശ്യത്തിൽ മറ്റാർക്കും പരാതി ഇല്ലല്ലോയെന്നും ദിലീപിന് മാത്രം ആണല്ലോ പരാതിയെന്നും ചോദ്യമുന്നയിച്ച ശേഷമാണ് ഹൈക്കോടതി ദിലീപിന്റെ ആവശ്യം തള്ളിയത്. മെമ്മറി കാർഡ് ചോർന്നതിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നായിരുന്നു അതിജീവിതയുടെ ആവശ്യം. എന്നാൽ ഈ ഹർജിയിലെ വാദം മാറ്റി വെക്കണമെന്നാണ് ദിലീപ് കോടതിയിൽ ആവശ്യപ്പെട്ടത്. കേസിൽ വാദം കേട്ട ജഡ്ജി…

Read More

എൻ എസ് എസ് ഹർജിയിൽ സർക്കാർ വിശദീകരണം തേടി ഹൈക്കോടതി

നാമജപഘോഷ യാത്രയിൽ പങ്കെടുത്തതിന്റെ പേരിൽ കേസെടുത്തതിനെതിരെ എൻ എസ് എസ് സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി, സർക്കാരിന്റെ വിശദീകരണം തേടി. കേസ് നിയമപരമായി നിലനിൽക്കില്ലെന്നും, എഫ്‌ ഐ ആർ റദ്ദാക്കണമെന്നുമാവശ്യപ്പെട്ടാണ് ഹർജി നൽകിയിരിക്കുന്നത്. എൻ എസ് എസ് വൈസ് പ്രസിഡന്റും കേസിലെ ഒന്നാം പ്രതിയുമായ സംഗീത് കുമാറാണ് മുതിർന്ന അഭിഭാഷകൻ പി. വിജയഭാനു മുഖേന ഹർജി നൽകിയത്. നിയമവിരുദ്ധമായി സംഘം ചേരൽ, ഗതാഗത തടസ്സം സൃഷ്ടിക്കൽ തുടങ്ങിയ വകുപ്പുകൾ നിലനിൽക്കില്ലെന്നാണ് ഹർജിയിലെ വാദം.സമാധാനപരമായി പ്രതിഷേധം സംഘടിപ്പിക്കുകയെന്നത് ഭരണഘടനാപരമായ അവകാശമാണെന്നും…

Read More