‘ആരും രാജാവാണെന്ന് കരുതരുത്, വിധി പ്രസ്താവങ്ങൾ മൂല്യങ്ങൾ മുൻ നിർത്തി’; മുഖ്യമന്ത്രിക്ക് മറുപടിയുമായി ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

തന്റെ വിധികൾ മൂല്യങ്ങൾ മുൻനിർത്തിയാണെന്നും ആരെന്ത്‌ വിചാരിച്ചാലും പറയാൻ ഉള്ളത് താൻ പറയുമെന്നും ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. ആരും രാജാവാണെന്ന് കരുതരുതെന്നും ദേവൻ രാമചന്ദ്രൻ പറഞ്ഞു. ഹൈക്കോടതി അവർക്ക് തോന്നിയത് പറയുമെന്ന് മുഖ്യമന്ത്രി പറഞ്ഞതിന് പിന്നാലെയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിലപട് വ്യക്തമാക്കിയത്. അടിമാലിയിലെ മറിയക്കുട്ടിക്ക് പെൻഷൻ ലഭിക്കാത്തതുമായി ബന്ധപ്പെട്ടായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. ഹൈക്കോടതി തോന്നുന്നത് പറയുമെന്നും അതിൽ നടപ്പാക്കാൻ കഴിയുന്നത് നടപ്പാക്കുമെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. മറിയക്കുട്ടിയുടെ കേസിൽ സർക്കാരിനെതിരെ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ…

Read More