അധീര്‍ രഞ്ജന്‍ ചൗധരിക്ക് മുന്നറിയിപ്പുമായി ഖാർഗെ

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായുള്ള ബന്ധത്തില്‍ കോണ്‍ഗ്രസ് സംസ്ഥാന ഘടകത്തിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ രം​ഗത്ത്. ഇന്ത്യ സഖ്യത്തില്‍ മമതയെ ഉള്‍പ്പെടുത്തണോ എന്നത് തീരുമാനിക്കേണ്ടത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡാണെന്നും, കോണ്‍ഗ്രസ് ബംഗാള്‍ അധ്യക്ഷന്‍ അധീര്‍ രഞ്ജന്‍ ചൗധരിയല്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. ഇന്ത്യ സഖ്യം അധികാരത്തില്‍ വരികയാണെങ്കില്‍ മമതയുടെ പിന്തുണ സംബന്ധിച്ചുള്ള മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിനാണ് ഖാര്‍ഗെ ഇങ്ങനെ പ്രതികരിച്ചത്. ബംഗാളില്‍ തൃണമൂലും കോണ്‍ഗ്രസും സഖ്യത്തിലല്ല മത്സരിക്കുന്നത്. മാത്രമല്ല സംസ്ഥാനത്ത്…

Read More

ടി എൻ പ്രതാപന് പുതിയ ചുമതല; കെപിസിസി വർക്കിംഗ് പ്രസിഡന്റായി നിയമിച്ച് ഹൈക്കമാൻഡ്

ടിഎൻ പ്രതാപന് പുതിയ ചുമതല നൽകി കോൺ​ഗ്രസ് ഹൈക്കമാൻഡ്. പ്രതാപനെ കെപിസിസി വർക്കിങ് പ്രസിഡന്‍റായ നിയമിച്ചു. പ്രതാപന്‍റെ നിയമനത്തിന് എഐസിസി അധ്യക്ഷന്‍ അംഗീകാരം നല്‍കി. സംഘടനാ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലാണ് നിയമനം സംബന്ധിച്ച് പത്രക്കുറിപ്പ് ഇറക്കിയത്. നിലവില്‍ രണ്ട് വര്‍ക്കിങ് പ്രസിഡന്‍റുമാരാണ് കെപിസിസിക്കുള്ളത്. കൊടിക്കുന്നില്‍ സുരേഷ് എംപിയും ടി സിദ്ദിഖ് എംഎല്‍എയും. പിന്നാലെയാണ് മൂന്നാമത്തെ വര്‍ക്കിങ് പ്രസി‍ഡന്‍റായി പ്രതാപനെ നിയമിച്ചത്. തൃശൂരിലെ സിറ്റിങ് എംപിയായ പ്രതാപന് ഇത്തവണ സീറ്റ് നിഷേധിച്ചിരുന്നു. സിറ്റിങ് എംപിമാരിൽ സീറ്റില്ലാത്ത ഏക…

Read More

മുസ്ലിം ലീഗിന്റെ മൂന്നാം സീറ്റ് ആവശ്യം; ഇടപെടില്ലെന്ന് ഹൈക്കമാന്റ്, സംസ്ഥാന നേതൃത്വം പരിഹാരം കണ്ടെത്തണം

ലോക്സഭാ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീ​ഗിന് മൂന്നാം സീറ്റ് അനുവദിക്കുന്നതിൽ ഹൈക്കമാൻഡ് ഇടപെടില്ല. ഉത്തരവാദിത്തം കേരള നേതൃത്വത്തിനാണെന്നും തീരുമാനം കേരള നേതാക്കൾ എടുക്കട്ടെയെന്നും എഐസിസി വ്യക്തമാക്കി. മൂന്നാം സീറ്റ് വിഷയത്തിൽ കോൺഗ്രസുമായി മുസ്ലിം ലീ​ഗ് ചർച്ച നടത്തിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ലീ​ഗിന് മൂന്നാം സീറ്റില്ലെന്നും പകരം രാജ്യസഭാ സീറ്റ് നൽകാമെന്നുള്ള നിലപാടിലാണ് കോൺ​ഗ്രസ്. എന്നാൽ സീറ്റില്ലെങ്കിൽ ലീ​ഗ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന സൂചനകളും ഉയർന്നു. അതേസമയം ലീ​ഗ് സ്ഥാനാർഥികളെ നാളെ പ്രഖ്യാപിക്കും. പാണക്കാട്ട് നാളെ നിർണായക നേതൃയോ​ഗം ചേരും. കോൺ​ഗ്രസുമായുള്ള…

Read More

പാർട്ടി താത്പര്യം വ്യക്തി താത്പര്യത്തെക്കാൾ വലുത്, ഹൈക്കമാൻഡ് തീരുമാനത്തെ കോടതി വിധി പോലെ സ്വീകരിക്കുന്നു: ഡി.കെ ശിവകുമാർ

ഹൈക്കമാൻഡ് തീരുമാനം കോടതി ഉത്തരവ് പോലെ സ്വീകരിക്കുന്നതായി കോൺഗ്രസ് നേതാവ് ഡി.കെ ശിവകുമാർ. കർണാടക ഉപമുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘ഞങ്ങൾ തീരുമാനം ഹൈക്കമാൻഡിന് വിട്ടിരുന്നു. അവർ തീരുമാനിച്ചു. നമ്മളിൽ പലരും കോടതിയിൽ വാദിക്കും. അന്തിമമായി ജഡ്ജി പറയുന്ന വിധി അംഗീകരിക്കും. പാർട്ടിയുടെ താത്പര്യമാണ് വ്യക്തി താത്പര്യത്തെക്കാൾ വലുത്. അതു കൊണ്ട് ഹൈക്കമാൻഡ് തീരുമാനം അംഗീകരിച്ചു. ഞങ്ങൾ ജയിച്ചില്ലെങ്കിൽ സ്ഥിതി എന്താകുമായിരുന്നു. ഇപ്പോൾ ഞങ്ങൾ ജയിച്ചു. വിജയത്തിൻറെ ഫലം എനിക്ക് മാത്രം ഉള്ളതല്ല. അത് ലക്ഷക്കണക്കിന് പാർട്ടി…

Read More

‘ശശി തരൂർ’ പേടി ആർക്ക്; തരൂരിന്റെ മലബാർ യാത്രയുടെ പശ്ചാത്തലത്തിൽ ഒരു കുറിപ്പ്

ഹൂ ഈസ് അഫ്രെയ്ഡ് ഓഫ് വിർജീനിയ വൂൾഫ് എന്നതിന്റെ പാരഡിയായി വെള്ളായണി അർജുനനെ ആർക്കാണ് പേടി എന്ന് വികെഎൻ പറഞ്ഞിട്ടുണ്ട്….അതിന് ഒരു പാഠഭേദമാണ് ഇപ്പോൾ കോൺഗ്രസിലെ തരൂർ പേടി. സത്യത്തിൽ കോൺഗ്രസിൽ ശശി തരൂരിനെ ആർക്കാണ് പേടി.? നേതാക്കൾക്ക് മാത്രം എന്നതാണ് ഉത്തരം. കോൺഗ്രസിന്റെ നൻമ ആഗ്രഹിക്കുന്ന എല്ലാ പ്രവർത്തകരും മറ്റു അഭ്യുദയ കാംഷികളും ഒക്കെ തരൂർ നേതൃനിരയിലേക്കെത്തണം എന്നാഗ്രഹിക്കുന്നുണ്ട് എന്നതാണ് യാഥാർഥ്യം. പ്രത്യേകിച്ച് ചെറുപ്പക്കാർ..കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കിട്ടിയ 1700ലേറെ വോട്ടുകളും ഇതാണ് സൂചിപ്പിക്കുന്നത്….

Read More