
തേജ് ചുഴലിക്കാറ്റ് കൂടുതൽ ശക്തി പ്രാപിക്കുന്നു; ഒമാനിൽ കനത്ത ജാഗ്രത നിർദേശം
തേജ് ചുഴലിക്കാറ്റ് തീരത്തേക്ക് നീങ്ങിയതോടെ മുന്നൊരുക്കം ശക്തമാക്കി ഒമാന്‍. രണ്ടു പ്രവിശ്യകളില്‍ ഇന്നും നാളെയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ദോഫാര്‍ ഗവര്‍ണറേറ്റിലും അല്‍ വുസ്ത ഗവര്‍ണറേറ്റിലെ അല്‍ ജസാര്‍ വിലായത്തിലും ആണ് അവധി. 200 കിലോമീറ്റര്‍ വേഗതയുള്ള ചുഴലിക്കാറ്റ് നിലവില്‍ ഒമാന്‍ തീരത്തേക്ക് അടുത്ത് കൊണ്ടിരിക്കുകയാണ്. കനത്ത കാറ്റും മഴയുമാണ് വിവിധ പ്രദേശങ്ങളിൽ അനുഭവപ്പെടുന്നത്. സദാ, മിർബാത്ത്, ഹദ്ബീൻ, ഹാസിക്, ജൗഫ, സൗബ്, റഖ്യുത്, സലാല തുടങ്ങിയ പ്രദേശങ്ങളിൽ ഭേദപ്പെട്ട മഴയാണ് ലഭിച്ചത്. നേരീയതോതിൽ തുടങ്ങിയ മഴ അർധ…