എറണാകുളം ഉറപ്പിച്ച് സിറ്റിങ് എംപി ഹൈബി ഈഡൻ

എറണാകുളം ലോക്സഭാ മണ്ഡലത്തില്‍ ഹൈബി ഈഡന്റെ ഭൂരിപക്ഷം ഒരു ലക്ഷം കടന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച് ഹൈബിയുടെ ഭൂരിപക്ഷം 1,15,091 ആയി. ഹൈബി ഇതുവരെ നേടിയത് 2,32,152 വോട്ടുകൾ. എതിർ സ്ഥാനാർഥി ഇടതുപക്ഷത്തിന്റെ കെ.ജെ.ഷൈനിന്റെ വോട്ടും ഒരു ലക്ഷം കടന്നു – 1,17,061.  മൂന്നാം സ്ഥാനത്തുള്ള എൻഡിഎയുടെ ഡോ.കെ.എസ്.രാധാകൃഷ്ണൻ ഇതുവരെ നേടിയത് 77,530 വോട്ടുകളും ട്വന്റി 20യുടെ ആന്റണി ജൂഡിക്ക് ലഭിച്ചിട്ടുള്ളത് 19,414 വോട്ടുകളുമാണ്.

Read More

‘അനുമതിയില്ലാതെ സ്വകാര്യബിൽ പാടില്ല’; തലസ്ഥാന മാറ്റ ബില്ല് പിൻവലിക്കണമെന്ന് ഹൈബിയോട് ഹൈക്കമാൻഡ്

കേരളത്തിന്റെ തലസ്ഥാനം കൊച്ചിയിലേക്കു മാറ്റണമെന്ന ഹൈബി ഈഡൻ എംപിയുടെ സ്വകാര്യബിൽ അവതരണത്തിനെതിരെ വിമർശനം ഉയരവേ, ഇടപെടലുമായി കോൺഗ്രസ് കേന്ദ്രനേതൃത്വം. പാർട്ടിയുടെ അനുമതിയില്ലാതെ സ്വകാര്യ ബില്ലുകൾ പാടില്ലെന്നു കോൺഗ്രസ് ഹൈക്കമാൻഡ് അറിയിച്ചു. ഇതുസംബന്ധിച്ചു പാർലമെന്ററി പാർട്ടിയിൽ നേതൃത്വം നിർദേശം നൽകി. തലസ്ഥാനമാറ്റ ബിൽ വിവാദമായ പശ്ചാത്തലത്തിലാണു തീരുമാനം. ഇക്കഴിഞ്ഞ മാർച്ചിൽ പാർലമെന്റിൽ അവതരിപ്പിച്ച സ്വകാര്യ ബില്ലിലാണു സംസ്ഥാന തലസ്ഥാനം തിരുവനന്തപുരത്തുനിന്നു കൊച്ചിയിലേക്കു മാറ്റണമെന്ന ആവശ്യം ഹൈബി ഈഡൻ ഉന്നയിച്ചത്. തുടർന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ…

Read More

‘തലസ്ഥാനം മാറ്റണമെന്ന ആവശ്യം കോൺഗ്രസിനില്ല, ‘ഹൈബിയെ അതൃപ്തി അറിയിച്ചു’; ബിൽ പിൻവലിക്കാനും ആവശ്യപ്പെട്ടെന്ന് വി.ഡി.സതീശൻ

കേരളത്തിന്റെ തലസ്ഥാനം കൊച്ചിയിലേക്കു മാറ്റണമെന്ന ആവശ്യം കോൺഗ്രസിനില്ലെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പാർട്ടിയോട് ആലോചിക്കാതെ പാർലമെന്റിൽ സ്വകാര്യ ബിൽ അവതരിപ്പിച്ചതിൽ ഹൈബിയെ അസംതൃപ്തി അറിയിച്ചിട്ടുണ്ട്. ഹൈബിയുടേത് കോൺഗ്രസ് നിലപാടല്ല. ഇനി ഹൈബി അതുമായി മുന്നോട്ടുപോകില്ല. ബിൽ പിൻവലിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട എല്ലാ ചർച്ചയും ഇവിടെ അവസാനിപ്പിക്കുന്നുവെന്നും സതീശൻ പറഞ്ഞു. ‘എനിക്ക് ഏറ്റവും വാൽസല്യമുള്ള എന്റെ കൊച്ചനുജനാണ് ഹൈബി ഈഡൻ. ഈ സംഭവം അറിഞ്ഞപ്പോൾത്തന്നെ ഞാൻ അദ്ദേഹത്തെ നേരിട്ടു വിളിച്ച് അതിലുള്ള അസംതൃപ്തി അറിയിച്ചിട്ടുണ്ട്. അത്…

Read More

പാർട്ടിയോട് ചോദിക്കാതെ ഹൈബി ബിൽ അവതരിപ്പിച്ചത് തെറ്റ്; തലസ്ഥാനം തിരുവനന്തപുരത്ത് തന്നെ തുടരണം; കെ.മുരളീധരൻ

കേരളത്തിൻറെ തലസ്ഥാനം തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് മാറ്റണമെന്ന ഹൈബി ഈഡൻ എംപിയുടെ സ്വകാര്യ ബില്ലിലെ ആവശ്യത്തിനെതിരെ കെ.മുരളീധരൻ എംപി രംഗത്ത്. ഹൈബി പാർട്ടിയോട് ചോദിക്കാതെ ബിൽ അവതരിപ്പിച്ചത് തെറ്റാണ്. തലസ്ഥാനം തിരുവനന്തപുരത്ത് തന്നെ തുടരണം. എല്ലാ എം.പി.മാരും അവരവരുടെ മണ്ഡലങ്ങളിലേക്ക് തലസ്ഥാനം ആവശ്യപെട്ടാൽ എന്താവു സ്ഥിതി ? ഞാൻ വടകരയിൽ തലസ്ഥാനം വേണമെന്ന് പറഞ്ഞാൽ എന്താവും അവസ്ഥയെന്നും അദ്ദേഹം ചോദിച്ചു. വ്യവസായ തലസ്ഥാനമായ എറണാകുളത്തെ സംസ്ഥാന തലസ്ഥാനമാക്കേണ്ടതല്ലേയെന്ന ചർച്ചകൾ നേരത്തെയും ഉയർന്നിരുന്നു . ഹൈക്കോടതി ബഞ്ച് തിരുവനന്തപുരത്തേക്ക്…

Read More

കേരളത്തിന്റെ തലസ്ഥാനം മാറ്റണമെന്ന ആവശ്യം; അതൃപ്തി പരസ്യമാക്കി കോൺഗ്രസ് നേതാക്കൾ

കേരളത്തിന്റെ തലസ്ഥാനം എറണാകുളത്തേക്കു മാറ്റണമെന്ന ഹൈബി ഈഡൻ എംപിയുടെ ആവശ്യം തള്ളി സംസ്ഥാന കോൺഗ്രസ് നേതൃത്വം. അനാവശ്യ ചർച്ചകൾക്ക് വഴിവയ്ക്കുന്ന നടപടിയാണ് ഹൈബി ഈഡന്റേതെന്നും, അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും പറഞ്ഞൊഴിയുകയാണ് സംസ്ഥാന നേതൃത്വം. തിരുവനന്തപുരം എംപി കൂടിയായ കോൺഗ്രസ് നേതാവ് ശശി തരൂർ, അടൂർ പ്രകാശ് എംപി, യൂത്ത് കോൺഗ്രസ് നേതാവ് കെ.എസ്.ശബരീനാഥൻ തുടങ്ങിയവരും ഈ നിർദ്ദേശത്തിനെതിരെ രംഗത്തെത്തി. തലസ്ഥാനം തിരുവനന്തപുരത്തുനിന്ന് മാറ്റണമെന്ന നിലപാട് കോൺഗ്രസ് സ്വീകരിച്ചിട്ടില്ലെന്ന് അടൂർ പ്രകാശ് എംപി ഇന്നലെത്തന്നെ വ്യക്തമാക്കിയിരുന്നു….

Read More

തലസ്ഥാനം കൊച്ചിയിലേക്കു മാറ്റണമെന്ന് ഹൈബി ഈഡൻ; എതിർത്ത് സർക്കാർ

കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്തുനിന്ന് കൊച്ചിക്ക് മാറ്റണമെന്ന ആവശ്യവുമായി ഹൈബി ഈഡൻ എംപി രംഗത്ത്. ഇക്കഴിഞ്ഞ മാർച്ചിൽ പാർലമെന്റിൽ അവതരിപ്പിച്ച ബില്ലിലാണ് ഹൈബി ഈഡൻ ഈ ആവശ്യം ഉന്നയിച്ചത്. തുടർന്ന് കേന്ദ്ര സർക്കാർ‌ ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ അഭിപ്രായം തേടി. അതേസമയം, ഹൈബി ഈഡന്റെ നിർദ്ദേശത്തെ സർക്കാർ എതിർത്തു. ഈ നിർദ്ദേശം അപ്രായോഗികമാണെന്ന് നിലപാടെടുത്ത മുഖ്യമന്ത്രി, ഇക്കാര്യം ഫയലിലും കുറിച്ചു. ബില്ലിന്റെയും കേന്ദ്രം സംസ്ഥാനത്തിന് അയച്ച കത്തിന്റെയും പകർപ്പ് മനോരമ ന്യൂസിനു ലഭിച്ചു.

Read More

രാഹുലിനെ അയോഗ്യനാക്കിയ വിജ്ഞാപനം സഭയിൽ കീറിയെറിഞ്ഞ് ഹൈബി, പ്രതാപൻ; നടപടി വരും

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ലോക്സഭയിൽ നിന്ന് അയോഗ്യനാക്കിയ ലോക്സഭാ സെക്രട്ടേറിയറ്റിന്റെ വിജ്ഞാപനം കീറിയെറിഞ്ഞ് പ്രതിഷേധിച്ച ഹൈബി ഈഡൻ, ടി.എൻ.പ്രതാപൻ എന്നിവർക്കെതിരെ നടപടി വരും. ഇരുവരും ലോക്സഭയിലാണ് രേഖകൾ കീറിയെറിഞ്ഞ് പ്രതിഷേധിച്ചത്. ഇരുവരെയും സ്പീക്കർ സസ്പെൻഡ് ചെയ്തേക്കുമെന്നാണ് സൂചന.  ഒരു അംഗത്തെ സസ്പെൻഡ് ചെയ്യണമെങ്കിൽ പാർലമെന്ററികാര്യമന്ത്രിയോ സർക്കാരോ പ്രമേയം െകാണ്ടുവന്ന് പാസാക്കണം. സഭയുടെ അന്തസ്സിനുചേരാത്ത രീതിയിൽ പ്രവർത്തിക്കുകയോ സഭാ ചട്ടങ്ങൾക്ക് വിരുദ്ധമായോ പ്രതികരിക്കുന്നത് ചൂണ്ടിക്കാണ്ടിയാണ് പ്രമേയം കൊണ്ടുവന്ന് പാസാക്കേണ്ടത്. പ്രമേയം കൊണ്ടുവരുന്നതു സംബന്ധിച്ച് സർക്കാരിന്റെ ഭാഗത്തുനിന്ന് തീരുമാനം…

Read More