എഫ്ബിഐ വാണ്ടഡ് ലിസ്റ്റിലുള്ള ഹിസ്ബുള്ള നേതാവ് ഷെയ്ഖ് മുഹമ്മദ് അലി ഹമാദി വെടിയേറ്റ് മരിച്ചു

മുതിർന്ന ഹിസ്ബുള്ള നേതാവ് ഷെയ്ഖ് മുഹമ്മദ് അലി ഹമാദി കൊല്ലപ്പെട്ടതായി റിപ്പോർട്ട്. കിഴക്കൻ ലെബനനിലെ ബേക്കാ താഴ്‌വര മേഖലയിൽ ഹമാദിയുടെ വീടിന് സമീപത്തുവെച്ച് അജ്ഞാതർ നിറയൊഴിക്കുകയായിരുന്നുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആറു തവണ അജ്ഞാതർ ഹമാദിക്ക് നേരെ വെടിയുതിർത്തു. ഗുരുതര പരിക്കേറ്റ ഹമാദിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ലെബനീസ് അധികൃതർ സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായാണ് വിവരം. യുഎസ് ഫെഡറൽ ഏജൻസിയായ എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലുള്ളയാളാണ് ഷെയ്ഖ് മുഹമ്മദ് അലി ഹമാദി. 153…

Read More

ഇസ്രയേലിനെതിരെ ‘ദൈവിക വിജയം ‘ നേടി; വെടിനിർത്തലിന് പിന്നാലെ പ്രതികരണവുമായി ഹിസ്ബുല്ല തലവൻ നയിം കാസെം

ഇസ്രായേലുമായി വെടിനിർത്തലിന് ധാരണയായതിന് പിന്നാലെ പ്രതികരണവുമായി ഹിസ്ബുല്ല തലവൻ നയിം കാസെം. വെടിനിർത്തൽ കരാർ നടപ്പാക്കുന്നതിന് ലെബനൻ സൈന്യവുമായി ചേർന്ന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് നയിം കാസെം പറഞ്ഞു. ഇസ്രായേലിനെതിരെ ‘ദൈവിക വിജയം’ നേടിയെന്നും ശത്രുക്കൾക്ക് മുന്നിൽ തല ഉയർത്തിയാണ് നിൽക്കുന്നതെന്നും നയിം കാസെം കൂട്ടിച്ചേർത്തു. വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിന് ശേഷം ആദ്യമായാണ് ഹിസ്ബുല്ല തലവൻ പ്രതികരിക്കുന്നത്. കരാറിലെ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിന് റെസിസ്റ്റൻസും (ഹിസ്ബുല്ല) ലെബനൻ സൈന്യവും തമ്മിൽ ഉന്നതതല ഏകോപനം ഉണ്ടാകുമെന്ന് നയിം കാസെം വ്യക്തമാക്കി….

Read More