
ആൻഡി ഫ്ലവർ ഇനി ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന്റെ പരിശീലകൻ ; ഹെസനും ബംഗാറും പുറത്ത്
സിംബാബ്വെ മുൻ ക്യാപ്റ്റനായിരുന്ന ആൻഡി ഫ്ലവർ ഇനി ബാഗ്ലൂർ റോയൽ ചലഞ്ചേഴ്സിന്റെ മുഖ്യപരിശീലകനാകും. മൂന്ന് വർഷത്തേക്കാണ് കരാർ ഒപ്പിട്ടിരിക്കുന്നത്. വിവിധ ടി-20 ഫ്രാഞ്ചൈസികളുടെ പരിശീലക സ്ഥാനം ആൻഡി ഫ്ലവർ വഹിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണുകളിൽ ടീം പരിശീലകനായിരുന്ന ഇന്ത്യൻ മുൻ ഓൾറൗണ്ടർ സഞ്ജയ് ബംഗാറിനു പകരക്കാരനായാണ് ഫ്ലവർ എത്തുന്നത്. ബംഗാറിനൊപ്പം ആർസിബി ഡയറക്ടർ ഓഫ് ക്രിക്കറ്റ് മൈക്ക് ഹെസനെയും മാനേജ്മെന്റ് പുറത്താക്കി. പുതിയ ഡയറക്ടർ ഓഫ് ക്രിക്കറ്റിനെ വൈകാതെ പ്രഖ്യാപിക്കും. കഴിഞ്ഞ രണ്ട് സീസണിൽ ലക്നൗ സൂപ്പർ ജയന്റസിന്റെ…