
ഒരു പാട്ടിൻറെ രൂപത്തിൽ ഊർമിളയ്ക്കു കൈവന്ന ഭാഗ്യം; നായികയ്ക്കു പകരം എനിക്കു സഹോദരിയാകേണ്ടിവന്നു: കസ്തൂരി
ബോക്‌സ് ഓഫീസിൽ വൻ തരംഗം സൃഷ്ടിച്ച് ചരിത്രമായിത്തീർന്ന കമൽഹാസൻ ചിത്രം ഇന്ത്യനിൽ നായികയായി ഊർമിള മണ്ഡോത്കർ എത്തിയ സാഹചര്യവും തനിക്കതു നഷ്ടമായതും നടി കസ്തൂരി പറഞ്ഞത് ആരാധകർ ഏറ്റെടുത്തു. വർഷങ്ങൾക്കു ശേഷമാണെങ്കിലും ഇത്തരം അണിയറക്കഥകൾ പുറത്തുവരുന്നത് ആരാധകർക്കു ഹരമാണ്. ഇന്ത്യനിൽ ഊർമിള ചെയ്ത കഥാപാത്രത്തിനായി തന്നെ പരിഗണിച്ചിരുന്നുവെന്ന് നടി കസ്തൂരി. സ്വിം സ്യൂട്ടിൽ ഞാനും ചിത്രങ്ങൾ അയച്ചിരുന്നു. എന്നാൽ ആ സമയത്താണ് ഊർമിളയുടെ രംഗീല എന്ന സിനിമയുടെ പ്രൊമോഷൻ നടക്കുന്നത്. ഊർമിളയുടെ തന്ഹാ തന്ഹാ.. എന്ന ഗാനം…