വിമാന മാർഗം ഹെറോയിൻ കടത്തി ; ബഹ്റൈനിൽ പാകിസ്ഥാൻ സ്വദേശിക്ക് 15 വർഷം തടവ്

വി​മാ​ന​മാ​ർ​ഗം ഹെ​റോ​യി​ൻ ക​ട​ത്തി​യ പാ​കി​സ്താ​ൻ സ്വ​ദേ​ശി​ക്ക് 15 വ​ർ​ഷം ത​ട​വ്. ഹൈ ​ക്രി​മി​ന​ൽ കോ​ട​തി​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ലാ​ണ് 30 വ​യ​സ്സു​കാ​ര​നാ​യ ഇ​യാ​ൾ വി​മാ​ന​ത്താ​വ​ള​ത്തി​ൽ പി​ടി​യി​ലാ​യ​ത്. എ​യ​ർ​പോ​ർ​ട്ട് സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ൾ ക​ട​ന്നു​വ​ന്ന ഇ​യാ​ളെ കം​സ്റ്റം​സ് ​സം​ശ​യാ​സ്പ​ദ​മാ​യി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് നൂ​റോ​ളം മ​യ​ക്കു​മ​രു​ന്ന് കാ​പ്‌​സ്യൂ​ളു​ക​ൾ വി​ഴു​ങ്ങി​യ​താ​യി ക​ണ്ടെ​ത്തി​യ​ത്. പ്ര​തി​യെ സ​ൽ​മാ​നി​യ മെ​ഡി​ക്ക​ൽ കോം​പ്ല​ക്‌​സി​ലേ​ക്ക് കൊ​ണ്ടു​പോ​യി, ഹെ​റോ​യി​ൻ കാ​പ്‌​സ്യൂ​ളു​ക​ൾ പു​റ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഹെ​റോ​യി​ൻ ബ​ഹ്റൈ​നി​ലു​ള്ള ഏ​ജ​ന്റി​നെ ഏ​ൽ​പി​ക്കാ​നാ​യി ഒ​രാ​ൾ ത​ന്ന​യ​ച്ച​താ​ണെ​ന്നും പ​ക​രം പ​ണം ല​ഭി​ച്ച​താ​യും ഇ​യാ​ൾ ചോ​ദ്യം ചെ​യ്യ​ലി​ൽ സ​മ്മ​തി​ച്ചു. പ്ര​തി​യു​ടെ…

Read More

ഹോട്ടൽ നടത്തിപ്പിന്റെ മറവിൽ ഹെറോയിൻ വിൽപ്പന; പശ്ചിമ ബംഗാൾ സ്വദേശിനി അറസ്റ്റിൽ

എറണാകുളം പെരുമ്പാവൂരിൽ പശ്ചിമ ബംഗാൾ സ്വദേശിനി ഹെറോയിനുമായി പിടിയിലായി. പെരുമ്പാവൂർ കണ്ടംതറ ഭാഗത്ത് എക്സൈസ് നടത്തിയ മിന്നൽ പരിശോധനയിലാണ് പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശിനിയായ 36 വയസുകാരി സുലേഖാ ബീവി അറസ്റ്റിലായത്. ഇവരിൽ നിന്ന് 16.638 ഗ്രാം ഹെറോയിൻ എക്സൈസ് പിടികൂടി. അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ ബംഗാളി ദീദി എന്ന പേരിൽ അറിയപ്പെടുന്ന ഇവർ സ്വന്തം നാട്ടിൽ നിന്ന് ഹെറോയിൻ കൊണ്ടുവന്നു കേരളത്തിൽ വില്പന നടത്തിയിരുന്നു എന്ന് എക്സൈസ് അറിയിച്ചു. കണ്ടംതറ ഭാഗത്ത് ഇവർ നടത്തുന്ന ബംഗാളി ഹോട്ടലിന്റെ മറവിലാണ്…

Read More

ഗുവാഹത്തിയിൽ കോടികൾ വിലമതിക്കുന്ന ഹെറോയിൻ പിടികൂടി; മൂന്ന് പേർ അറസ്റ്റിൽ

കോടികള്‍ വിലമതിക്കുന്ന ഹെറോയിനുമായി മൂന്നുപേരെ ഗുവാഹത്തി പോലീസ് അറസ്റ്റ് ചെയ്തു. മണിപ്പുര്‍ സ്വദേശികളായ അമീര്‍ ഖാന്‍, യാകൂബ്, ജാമിര്‍ എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച രാത്രി പോലീസ് നടത്തിയ പരിശോധനയിലാണ് ഗുവാഹത്തിയിലെ ജോരബാത് മേഖലയില്‍നിന്നും കാറില്‍ കടത്തുകയായിരുന്ന ഹെറോയിന്‍ പിടിച്ചെടുത്തത്. കാറിനുള്ളില്‍ പ്രത്യേക അറക്കുള്ളിലായി സോപ്പുപെട്ടികള്‍ക്ക് ഉള്ളിലാണ് ഹെറോയിന്‍ ഒളിപ്പിച്ചിരുന്നത്. കാറിലെ രഹസ്യ അറ തുറന്ന് 198 സോപ്പുപെട്ടികളാണ് പോലീസ് പുറത്തെടുത്തത്. പ്രതികള്‍ സഞ്ചരിച്ചിരുന്ന കാര്‍ തടഞ്ഞുനിര്‍ത്തി ഏറെ നേരത്തെ പരിശോധനകള്‍ക്കൊടുവിലാണ് രഹസ്യ അറ കണ്ടെത്താനായത്. 198 സോപ്പുപെട്ടികളിലുമായി…

Read More

കൊച്ചിയില്‍ ഒരു കിലോ ഹെറോയിനുമായി വിദേശ വനിത പിടിയില്‍

കൊച്ചിയില്‍ വീണ്ടും മയക്കുമരുന്ന് വേട്ട. ഷാര്‍ജയില്‍നിന്ന് കൊച്ചി വിമാനത്താവളത്തിലെത്തിയ വിദേശ വനിതയില്‍ നിന്നും ഒരു കിലോ ഹെറോയിന്‍ പിടികൂടി. രഹസ്യവിവരത്തെത്തുടര്‍ന്ന് ഡി.ആര്‍.ഐ നടത്തിയ പരിശോധനയിലാണ് യുവതി പിടിയിലായത്. തിങ്കളാഴ്ച പുലര്‍ച്ചെ 3.10-ന് ഷാര്‍ജയില്‍ നിന്നും എയര്‍ അറേബ്യ വിമാനത്തില്‍ കൊച്ചിയിലെത്തിയ ആഫ്രിക്കന്‍ യുവതിയാണ് പിടിയിലായത്. ഇവര്‍ കെനിയയില്‍ നിന്നും ഷാര്‍ജ വഴി കൊച്ചിയിലെത്തിയതാണെന്നാണ് വിവരം. മയക്കുമരുന്നുമായി ഒരു വിദേശ വനിത സംസ്ഥാനത്ത് നിന്നും പിടിയിലായത് ഏറെ ഗൗരവത്തോടെയാണ് അധികൃതര്‍ നോക്കിക്കാണുന്നത്. വിഷയവുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങള്‍ ഡി.ആര്‍.ഐ…

Read More