
പൈതൃക സ്മരണകൾ ഉണർത്തുന്ന ഹയ്യാ ബയ്യാ
ബലിപെരുന്നാളിനോടനുബന്ധിച്ച് ബഹ്റൈന്റെ പരമ്പരാഗത ആഘോഷങ്ങളിലൊന്നായ ഹയ്യാ ബയ്യാ ദിയാർ അൽ മുഹറഖിലെ മറാസി ഗലേറിയയിൽ നടന്നു. ഇന്നലെ വൈകുന്നേരം നാലു മുതൽ 6.30 വരെയായിരുന്നു പരിപാടി. ബഹ്റൈൻ അതോറിറ്റി ഫോർ കൾചർ ആൻഡ് ആന്റിക്വിറ്റീസ് (ബാക്ക)യുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ബഹ്റൈനിന്റെ സമ്പന്നമായ പൈതൃകം പ്രതിഫലിപ്പിക്കുന്ന പരിപാടികളായ അൽ ഹിദ്ദ് ബാൻഡ് അവതരിപ്പിക്കുന്ന നാടോടി കലാപരിപാടികൾ, കഥപറച്ചിൽ ശിൽപശാല, എന്നിവയും ‘ഹയ്യാ ബയ്യാ യോടനുബന്ധിച്ചു നടന്നു. കുടുംബങ്ങൾക്കിടയിലും അയൽവാസികൾക്കിടയിലും ബന്ധങ്ങളുടെ ഇഴയടുപ്പം വർധിപ്പിക്കുന്നുവെന്നത് ഈ ആഘോഷത്തിന്റെ ഒരു…