
ജനശ്രദ്ധ നേടി ഷാർജ ഹെറിറ്റേജ് ഡെയ്സ്
ഷാർജ എമിറേറ്റിലെ പൈതൃകസംരക്ഷണ പദ്ധതികളുടെ ഭാഗമായി ഷാർജ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെറിറ്റേജ് സംഘടിപ്പിക്കുന്ന ഷർജ ഹെറിറ്റേജ് ഡേയ്‌സിന്‍റെ 21ആം സെഷന് തുടക്കമായി. ഷാർജ ഉപഭരണാധികാരി ശൈഖ് സുൽത്താൻ ബിൻ അഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി പങ്കെടുത്ത ചടങ്ങിലാണ് പൈതൃകദിനങ്ങൾക്ക് ഔദ്യോഗിക തുടക്കമായത്. 13 അറബ്, വിദേശ രാജ്യങ്ങളുടെയും 25 സർക്കാർ ഏജൻസികളുടെയും പങ്കാളിത്തത്തോടെ ഷാർജയുടെ ഹൃദയഭാഗത്തുള്ള ഹെറിറ്റേജ് സ്‌ക്വയർ ഏരിയയിലാണ് പരിപാടി ഒരുക്കിയത്. ‘കണക്ട്’ എന്ന തീമിൽ നടക്കുന്ന പരിപാടികൾ അടുത്ത മാസം മൂന്നുവരെ നീണ്ടുനിൽക്കും….