
പാലക്കാട് കാട്ടുപന്നികള്‍ കൂട്ടത്തോടെ കിണറ്റിൽ വീണു; വെടിവെച്ച് കൊന്നു
കിണറ്റിൽ വീണ കാട്ടുപന്നികളെ വെടിവെച്ച് കൊന്നു. പാലക്കാട് എലപ്പുള്ളിയിലാണ് കിണറ്റിൽ അകപ്പെട്ട അഞ്ച് കാട്ടുപന്നികളെ കയറിട്ട് കുരുക്കിയശേഷം വെടിവെച്ച് പുറത്തെടുത്തത്. ഇന്ന് രാവിലെയാണ് കാക്കത്തോട് സ്വദേശി ബാബു മാഷിന്‍റെ വീട്ടിലെ കിണറ്റിൽ കാട്ടുപന്നിക്കൂട്ടം വീണത്. ശബ്ദം കേട്ട് വന്നുനോക്കിയ വീട്ടുകാരാണ് കാട്ടുപന്നികള്‍ കിണറ്റിൽ വീണത് അറിഞ്ഞത്.അഞ്ച് കാട്ടുപന്നികളാണ് കിണറ്റിൽ വീണത്. തുടര്‍ന്ന് കാട്ടുപന്നികളെ പുറത്തെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. വനംവകുപ്പും സ്ഥലത്തെത്തി. കാട്ടുപന്നികളെ വെടിവെച്ച് കൊല്ലണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാൻ പഞ്ചായത്തിനുള്ള അനുമതി ചൂണ്ടികാണിച്ചായിരുന്നു നാട്ടുകാരുടെ ആവശ്യം….