
സീരിയല്‍ രംഗത്തേക്ക് വരുമ്പോള്‍ പലര്‍ക്കുമുള്ള ആശങ്ക മാതാപിതാക്കള്‍ക്കും ഉണ്ടായിരുന്നു: സുചിത്ര നായര്‍
വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പത്മിനി (പപ്പിക്കുട്ടി) എന്ന കഥാപാത്രവുമാണ് സുചിത്ര നായര്‍ എന്ന നടിയെ ജനപ്രിയയാക്കിയത്. മൂന്നര വര്‍ഷത്തോളം വാനമ്പാടിയിലൂടെ സീരിയല്‍ രംഗത്തുനിറഞ്ഞുനിന്നു. മോഹന്‍ലാലിന്റെ മലൈക്കോട്ടൈ വാലിബനിലൂടെ സിനിമയിലേക്ക് സ്വപ്നതുല്യമായ അരങ്ങേറ്റം. തന്റെ സീരിയല്‍ കാലത്തെ ചില വിശേഷങ്ങള്‍ പറയുകയാണ് താരം ചിപ്പിച്ചേച്ചിയും രഞ്ജിത്ത് ചേട്ടനും നിര്‍മിച്ച വാനമ്പാടി എന്ന സീരിയലാണ് കരിയറില്‍ വഴിത്തിരിവായത്. മൂന്നര വര്‍ഷത്തോളം ഈ പരമ്പരയില്‍ അഭിനയിച്ചു. അതിന് മുമ്പ് മൂന്നു സീരിയലുകളില്‍ അഭിനയിച്ചിരുന്നു. കൃഷ്ണകൃപാസാഗരം, വിശ്വരൂപം, സത്യം ശിവം…