
‘വില തുച്ഛം’; ഒരിക്കൽ മാത്രം ധരിച്ച സാരികൾ വിൽപ്പനയ്ക്ക് വെച്ച് നവ്യ
മലയാളികൾക്ക് എന്നും ഓർക്കാൻ കഴിയുന്ന ഒരുപിടി കഥാപാത്രങ്ങൾ സമ്മാനിച്ച അഭിനേത്രിയാണ് നവ്യ നായർ. വസ്ത്രധാരണത്തിലും സ്റ്റൈലിങിലുമെല്ലാം അതീവ ശ്രദ്ധാലുവാണ് നവ്യ. നൃത്തം ജീവിതത്തിന്റെ ഭാഗമായതിനാലാണ് നവ്യയ്ക്ക് എപ്പോഴും ചെറുപ്പം സൂക്ഷിക്കാൻ കഴിയുന്നത്. എല്ലാത്തരത്തിലുള്ള വസ്ത്രങ്ങളും ധരിക്കുന്ന കൂട്ടത്തിലാണ് നവ്യ. പക്ഷെ സാരിയിൽ ഒരുങ്ങി വരുമ്പോൾ നവ്യയെ കാണാൻ പ്രത്യേക ഭംഗിയാണ്. ഒട്ടുമിക്ക ഫങ്ഷനുകളിൽ പങ്കെടുക്കുമ്പോഴും നവ്യ ധരിക്കാറുള്ളത് സാരി തന്നെയാണ്. നവ്യയുടെ സോഷ്യൽമീഡിയ പേജിൽ താരം പോസ്റ്റ് ചെയ്തിട്ടുള്ള ഫോട്ടോകളിൽ ഏറെയും സാരി ധരിച്ചുള്ളതാണ്. അതുകൊണ്ട് തന്നെ സാരികളുടെ ഒരു…