
‘സ്നേഹം ലഭിക്കാൻ സ്നേഹം കൊടുക്കണം; കേരളത്തിൽ ഇന്ന് ഒരുപാട് ആൾക്കാർ കെട്ടിപ്പിടിക്കാൻ തുടങ്ങി’: ശ്വേത
മലയാള സിനിമാ ലോകത്ത് ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ തന്റേതായ സ്ഥാനം നേടാൻ കഴിഞ്ഞ നടിയാണ് ശ്വേത മേനോൻ. എന്നാൽ സിനിമകളിൽ പഴയത് പോലെ ശ്വേതയിപ്പോൾ സജീവ സാന്നിധ്യം അല്ല. തനിക്ക് അവസരങ്ങൾ കുറഞ്ഞിട്ടുണ്ടെന്ന് നടി തന്നെ തുറന്ന് പറഞ്ഞിട്ടുമുണ്ട്. മകൾ ജനിച്ച ശേഷമാണ് ശ്വേത സിനിമാ രംഗത്ത് സജീവമല്ലാതായത്. ഭർത്താവ് ശ്രീവത്സൻ മേനോനും മകൾ സബൈനയ്ക്കുമൊപ്പം മുംബൈയിലാണ് നടിയിന്ന് താമസിക്കുന്നത്. അമൃത ടിവിയിലെ ഷോയിൽ ശ്വേത മേനോൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ആത്മവിശ്വാസമുള്ള ഇന്നത്തെ വ്യക്തിയായി മാറിയതിനെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമാണ്…