ഝാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ്; ജെഎംഎം നേതൃത്വത്തിലുള്ള സഖ്യം 81 സീറ്റുകളിലും മത്സരിക്കുമെന്ന് ഹേമന്ത് സോറൻ

വരുന്ന ഝാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ ജെഎംഎം നേതൃത്വത്തിലുള്ള സഖ്യം 81 സീറ്റുകളിലും മത്സരിക്കുമെന്ന് മുഖ്യമന്ത്രി ഹേമന്ത് സോറൻ പറഞ്ഞു. കൂടാതെ ജാർഖണ്ഡ് മുക്തി മോർച്ചയുടെ (ജെഎംഎം) കേന്ദ്ര കമ്മിറ്റി യോഗത്തിന് ശേഷം സംസാരിച്ച സോറൻ, പാർട്ടിയുടെ തെരഞ്ഞെടുപ്പ് തയ്യാറെടുപ്പിൽ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും സംസ്ഥാനത്ത് സഖ്യം അധികാരം തിരിച്ചുപിടിക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. 2025 ജനുവരി 5 ന് വിധാൻ സഭയുടെ കാലാവധി അവസാനിക്കുന്നതിനാൽ നിയമസഭാ തെരഞ്ഞെടുപ്പ് തിയതി ഉടൻ പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. പ്രതിപക്ഷമായ ബിജെപിയിൽ നിന്ന് വ്യത്യസ്തമായി,…

Read More

ഹേമന്ത് സോറന് ജാമ്യം നല്‍കിയതിനെതിരായ ഇഡിയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി

ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് ജാമ്യം നൽകിയ ഹൈക്കോടതി വിധിക്കെതിരെ ഇഡി നൽകിയ ഹർജി സുപ്രീംകോടതി തള്ളി. സോറന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഝാർഖണ്ഡ് ഹൈക്കോടതി വിധിയിൽ ഇടപെടാനില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസ് ബി ആർ ഗവായ്, ജസ്റ്റിസ് കെ വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഇഡിയുടെ ഹർജി പരിഗണിച്ചത്. കള്ളപ്പണം വെളുപ്പിക്കലിൽ സോറൻ കുറ്റക്കാരനല്ലെന്ന് പ്രഥമദൃഷ്ട്യാ കണ്ടെത്തിയ ഹൈക്കോടതി വിധി ന്യായയുക്തമാണെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു.ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ഝാർഖണ്ഡ് ഹൈക്കോടതി ഹേമന്ത് സോറന്…

Read More

ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന് ജാമ്യം

ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന് ജാമ്യം. ജാർഖണ്ഡ് ഹൈക്കോടതിയുടേതാണ് ഉത്തരവ്. ജനുവരി 31നാണ് ഭൂമി അഴിമതി കേസിൽ ഹേമന്ത് സോറനെ ഇ.ഡി അറസ്റ്റ് ചെയ്തത്. അറസ്റ്റിനു തൊട്ടുമുൻപ് ഹേമന്ത് സോറൻ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചിരുന്നു. ഇ.ഡി നടപടിയ്‌ക്കെതിരെ ഇപ്പോഴും പ്രതിപക്ഷ പ്രതിഷേധങ്ങൾ നടക്കുന്നതിനിടെയാണ് ഹേമന്ത് സോറന് ജാമ്യം ലഭിക്കുന്നത്. ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിനു മാസങ്ങൾ മാത്രം ശേഷിക്കേ ലഭിച്ച ജാമ്യം ഇന്ത്യാ സഖ്യത്തിനു ആശ്വാസം നൽകുന്നതാണ്. വ്യാജരേഖ ചമച്ച് ആദിവാസി ഭൂമി തട്ടിയെടുത്തു, ഖനന വകുപ്പിന്റെ…

Read More

കള്ളപ്പണം വെളുപ്പിക്കൽ കേസ്; ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ സമർപ്പിച്ച ഹർജി സുപ്രീം കോടതി തീർപ്പാക്കി

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി അറസ്റ്റ് ചെയ്തതിനെതിരെയുള്ള തന്റെ ഹർജിയിൽ വിധി പറയാൻ ഹൈകോടതിയെ ചുമതലപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ സമർപ്പിച്ച ഹർജി സുപ്രീം കോടതി തീർപ്പാക്കി. ഫെബ്രുവരി 29ന് വാദം പൂർത്തിയായിട്ടും ഹൈകോടതി വിധി പറയാൻ വൈകിയതിൽ പ്രതിഷേധിച്ചുകൊണ്ടാണ് സോറൻ ഇപ്പോഴത്തെ ഹർജി സമർപ്പിച്ചത് എന്നാൽ മെയ് മൂന്നിന് ഹൈകോടതി വിധി പ്രസ്താവിച്ചതോടെ ഹർജി നിഷ്ഫലമായെന്ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. കൂടാതെ അടുത്തയാഴ്ച പരിഗണിക്കുന്ന…

Read More

മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഇടക്കാല ജാമ്യാപേക്ഷ ; ഇഡിയോട് പ്രതികരണം തേടി സുപ്രീംകോടതി

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന്‍റെ ഇടക്കാല ജാമ്യാപേക്ഷയിൽ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിനോട് (ഇ.ഡി) പ്രതികരണം തേടി സുപ്രീംകോടതി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഇ.ഡിക്ക് നോട്ടീസ് അയച്ച് മെയ് ആറിനകം പ്രതികരണം തേടിയത്. കേസിൽ സോറന്‍റെ അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹർജിയിൽ ഝാർഖണ്ഡ് ഹൈക്കോടതി വിധി പറഞ്ഞേക്കുമെന്ന് ബെഞ്ച് പറഞ്ഞു. ഫെബ്രുവരി 28നാണ് ഉത്തരവ് മാറ്റിവെച്ചത്. കേസിൽ ഇടക്കാല ജാമ്യം വേണമെന്ന് സോറന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകരായ…

Read More

കള്ളപ്പണം വെളുപ്പിക്കൽ കേസ്; അറസ്റ്റ് ഉണ്ടായേക്കുമെന്ന സൂചനയെ തുടർന്ന് മന്ത്രിമാരുടെ യോഗം വിളിച്ച് ഹേമന്ത് സോറൻ

കള്ളപ്പണക്കേസിൽ ഇ.ഡി അറസ്റ്റ് ചെയ്തേക്കുമെന്ന വാർത്തകൾക്കിടെ മന്ത്രിമാരുടെയും എംഎൽഎമാരുടെയും യോഗം വിളിച്ച് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ. റാഞ്ചിയിലെ ഔദ്യോഗിക വസതിയിലാണ് യോഗം ചേരുന്നത്. കഴിഞ്ഞ ദിവസം ഹേമന്ത് സോറന്റെ കാർ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് കസ്റ്റഡിയിലെടുത്തിരുന്നു.സോറന്റെ ഡൽഹിയിലെ വസതിയിൽ നിന്നാണ് കാർ ഇഡി ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. ബി.എം.ഡബ്ല്യു കാറാണ് പിടിച്ചെടുത്തത്. സോറൻ വീട്ടിലില്ലാത്ത സമയത്താണ് ഇ.ഡിയുടെ നടപടി. അഴിമതിയിലൂടെ ലഭിച്ച പണം ഉപയോഗിച്ചാണ് കാർ വാങ്ങിച്ചതെന്നാണ് ഇഡി ആരോപണം. കേസിൽ ബുധനാഴ്ച്ച ഹാജരാകാമെന്ന് ഹേമന്ത് സോറൻ ഇഡിയെ…

Read More