ഹേമകമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ അടയിരുന്നതിന്റെ രഹസ്യമെന്താണെന്ന്?, പേര് വെളിപ്പെടുത്താത്തത് മാന്യന്മാരെയും സംശയനിഴലിലാക്കും; കെ മുരളീധരൻ

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിൽ പ്രതികരിച്ച് മുൻ എംപിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ മുരളീധരൻ. നാലരവർഷം ഹേമകമ്മിറ്റി റിപ്പോർട്ടിന് മുകളിൽ സർക്കാർ അടയിരുന്നതിന്റെ രഹസ്യമെന്താണെന്ന് മുരളീധരൻ വിമർശിച്ചു. ‘ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാൻ വൈകിയതിന്റെ കാരണം മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കണം. സോളാർ കമ്മിഷൻ റിപ്പോർട്ട് ദിവസങ്ങൾക്കുള്ളിൽ പുറത്തുവിട്ടവരാണിവർ. ഹേമ കമ്മിഷൻ റിപ്പോർട്ട് നൽകിയത് മുഖ്യമന്ത്രിക്കാണ്. പിന്നെയെങ്ങനെയാണ് സർക്കാരിന് ഉത്തരവാദിത്തമില്ലാതെയാകുന്നത്. സ്‌ക്രീനിൽ നമ്മൾ ആരാധിക്കുന്നവർ സ്‌ക്രീനിന് പുറത്ത് കശ്മലന്മാരാണെന്ന് റിപ്പോർട്ട് പുറത്തുവന്നതോടെ മനസിലായി. തെറ്റ് ചെയ്തവരുടെ പേര്…

Read More

‘പരാതിയെന്തിന്? കേസെടുക്കണം’; ഹേമ കമ്മിറ്റി റിപ്പോർട്ട് ലഭിച്ചിട്ടും ഒന്നും ചെയ്യാതിരുന്നത് തെറ്റെന്ന് തരൂർ

ഗുരുതര പരാമർശങ്ങളടങ്ങിയ ഹേമ കമ്മിറ്റി റിപ്പോർട്ട് ലഭിച്ചിട്ടും കഴിഞ്ഞ നാലര വർഷത്തോളം കാലം ഒന്നും ചെയ്യാതിരുന്നത് ക്ഷമിക്കാനാകാത്ത തെറ്റെന്ന് കോൺഗ്രസ് എംപി ശശി തരൂർ. മലയാള സിനിമ മേഖലയിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്നത് ഞെട്ടലുണ്ടാക്കുന്നതാണെന്നും ഇത്രകാലം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ നടപടി എടുക്കാത്തത് ശരിയായില്ലെന്നും ശശി തരൂർ ചൂണ്ടിക്കാട്ടി. മലയാള സിനിമാ മേഖലയിലുണ്ടായ ദുഷ്‌പേര് സങ്കടകരമാണ്. സർക്കാർ നടപടിക്കൊപ്പം സിനിമാ മേഖലയും സ്വയം നവീകരണത്തിന് തയ്യാറാകണം. അതിക്രമങ്ങൾക്കെതിരെ ആരും പരാതി നൽകിയില്ലെന്നാണ് മന്ത്രി പറയുന്നത്. സർക്കാർ നിയോഗിച്ച കമ്മീഷന്റെ…

Read More

കാലാകാലങ്ങളായി സംഭവിക്കുന്നത്: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അത്ഭുതമില്ലെന്ന് ഭാഗ്യലക്ഷ്മി

മലയാളം സിനിമയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പഠിച്ച ജസ്റ്റിസ് കെ. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവിട്ടു. സിനിമാ മേഖലയിൽ വ്യാപക ലൈംഗിക ചൂഷണം നടക്കുന്നുണ്ടെന്നാണ് ഹേമ കമ്മിഷൻ ചൂണ്ടിക്കാണിക്കുന്നത്. അവസരം കിട്ടാൻ നടിമാർ വിട്ടുവീഴ്ചകൾക്ക് തയ്യാറാവേണ്ടിവരുന്നുവെന്നും, വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ നിർബന്ധിക്കുന്നത് സംവിധായകരും നിർമ്മാതാക്കളുമാണെന്നും റിപ്പോർട്ട് പറയുന്നു. ഹോമ കമ്മറ്റി പുറത്തിവിട്ട റിപ്പോർട്ടുകൾ കേട്ട് അത്ഭുതം തോന്നുന്നില്ലെന്ന് നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. ഈ ചൂഷണങ്ങളെല്ലാം കാലാകാലങ്ങളായി മലയാളം അടക്കമുള്ള ഇന്ത്യയിലെ എല്ലാ ഭാഷയിലും നടക്കുന്ന…

Read More

സഹകരിക്കുന്നവർക്ക് കോഡ് , സിനിമ സൈറ്റുകളിൽ സ്ത്രീകൾക്ക് ഒറ്റയ്ക്ക് പോകാൻ പറ്റാത്ത അവസ്ഥ ; ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

സിനിമാ മേഖലയിലെ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാർ പുറത്തുവിട്ടു.ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായാണ് റിപ്പോർട്ട് പുറത്തെത്തിയിരിക്കുന്നത്. വ‍ർഷങ്ങൾ നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് 233 പേജുകളുള്ള റിപ്പോർട്ട് സാംസ്കാരിക വകുപ്പ്പുറത്തുവിട്ടത്. റിപ്പോർട്ടിൽ വ്യക്തികളെ തിരിച്ചറിയുന്ന വിവരങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. ‘സിനിമ സെറ്റുകളിൽ സ്ത്രീകൾക്ക് ഒറ്റയ്ക്ക് പോകാൻ പറ്റാത്ത അവസ്ഥ നിലനിൽക്കുന്നു. മലയാള സിനിമയെ നിയന്ത്രിക്കുന്നത് ക്രിമിനലുകളാണ്. സ്ത്രീയുടെ ശരീരത്തെ പോലും മോശമായ രീതിയിൽ വർണിക്കുന്നു.പരാതിയുമായി പോകുന്ന സ്ത്രീകൾക്ക് നേരെ സൈബർ ആക്രമണം നടക്കുന്നു. ഡബ്ല്യു.സി.സിയിൽ അംഗത്വം എടുത്തത്…

Read More

‘ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നാൽ ഒന്നും സംഭവിക്കില്ല’: മുകേഷ്

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടാൽ ഒന്നും സംഭവിക്കില്ലെന്നും നടനും എംഎൽഎയുമായ എം മുകേഷ്. ഹേമ കമ്മിറ്റിയോട് താൻ നാല് മണിക്കൂർ സമയം സംസാരിച്ചെന്നും മറ്റുള്ളവർ എന്തു പറഞ്ഞെന്ന് തനിക്ക് അറിയില്ലെന്നും താരം കൂട്ടിച്ചേർത്തു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണം. സിനിമ മേഖലയിൽ മാത്രമല്ല എല്ലാ മേഖലയിലെയും സ്ത്രീകൾക്ക് സംരക്ഷണം നൽകണമെന്നും മുകേഷ് പറഞ്ഞു. മലയാള സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്നും പുറത്തുവിടില്ല. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നത്…

Read More

‘ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടുന്നതിൽ തിരക്ക് വേണ്ട , കോടതി വിധി വന്നിട്ട് നോക്കാം ; മന്ത്രി സജി ചെറിയാൻ

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടുന്നതിൽ സർക്കാരിനും സാംസ്കാരിക വകുപ്പിനും പങ്കില്ലെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. വിവരാവകാശ കമ്മീഷനാണ് ഇതിൽ ഉത്തരവാദിത്തം. സ്റ്റേറ്റ് ഇൻഫർമേഷൻ ഓഫീസറാണ് റിപ്പോർട്ട് പുറത്തുവിടേണ്ടത്. റിപ്പോർട്ട് പുറത്ത് വരുന്നതിൽ സർക്കാരിന് എതിർപ്പില്ല. കോടതി പറയുന്നത് സർക്കാർ അനുസരിക്കും. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കോടതി അനുവദിച്ച സമയത്തിനുളളിൽ റിപ്പോർട്ട് പുറത്ത് വിടാത്തപക്ഷം കോടതിയിൽ ചോദ്യംചെയ്യാമെന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു. ”റിപ്പോർട്ട് പുറത്ത് വിടണമെന്നത് ആളുകളുടെ വ്യക്തിപരമായ ആവശ്യമാണ്. വ്യക്തിപരമായ പരാമർശമൊഴിവാക്കി ബാക്കി ഭാഗം…

Read More

‘തിരക്ക് വേണ്ട, വിധി വരട്ടെ’; ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ തയ്യാറാണെന്ന് സജി ചെറിയാൻ

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ തയ്യാറാണെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. തിരക്ക് വേണ്ടെന്നും വിധി വരട്ടേയെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയം കോടതിയിലാണ്. എന്തിനാണ് തിടുക്കമെന്ന് മന്ത്രി ചോദിച്ചു. വിഷയത്തിൽ സാംസ്‌കാരിക വകുപ്പിന് യാതൊരു പങ്കുമില്ലെന്നും മന്ത്രി വ്യക്തമാക്കി. റിപ്പോർട്ട് പുറത്തുവിടേണ്ട ഉത്തരവാദിത്തം സർക്കാരിനില്ല. റിപ്പോർട്ട് താൻ കണ്ടിട്ടില്ല. അതിനകത്ത് നിർദേശിച്ചിരിക്കുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ‘ആ റിപ്പോർട്ടിലെ പ്രസക്തമായ ഭാഗങ്ങളാണ് സർക്കാരിന് വന്നത്. റിപ്പോർട്ട് പുറത്തുവിടണമെന്ന അഭിപ്രായം തന്നെയാണ്…

Read More