
അഭ്യൂഹങ്ങൾക്ക് വഴിവെക്കാതെ ചങ്കൂറ്റത്തോടെ പേരുകൾ പറയട്ടെ, മറ്റുള്ളവർ എന്തിന് ചീത്ത കേൾക്കണം?; ശ്രിയ രമേഷ്
ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ വിമർശനവുമായി എത്തിയിരിക്കുകായണ് നടി ശ്രിയ രമേഷ്. റിപ്പോർട്ട് മൂലം മാന്യമായി തൊഴിൽ ചെയ്ത് കുടുംബമായി ജീവിക്കുന്ന ഒരുപാട് പേരുടെ ജീവിതമാണ് ആശങ്കയിലായതെന്നാണ് ശ്രിയ പറയുന്നത്. താരം ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പ് വായിക്കാം തുടർന്ന്. മലയാളിയുടെ ലൈംഗിക ദാരിദ്ര്യത്തിലേക്ക് വീണു കിട്ടിയ വലിയ ഒരു മസാലപ്പൊതിയായി മാറിയിരിക്കുന്നു ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് എന്ന് ഞാൻ ആശങ്കപ്പെടുന്നു. സ്പെസിഫിക്ക് അല്ലാതെ സകലരെയും ബാധിക്കുന്ന ഒരു കാർപ്പെറ്റ് ബോംബിംഗ് പോലെ ആയി…