
‘സിനിമയിൽ ഒരു ശക്തികേന്ദ്രവുമില്ല, പോലീസ് സത്യസന്ധമായി അന്വേഷിക്കട്ടെ; ശിക്ഷാവിധികൾ കോടതി തീരുമാനിക്കട്ടെ’; മമ്മൂട്ടി
മലയാള സിനിമയിൽ ഒരു ശക്തികേന്ദ്രവുമില്ലെന്ന് നടൻ മമ്മൂട്ടി. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ നിരവധി ആരോപണങ്ങളാണ് മലയാള സിനിമ മേഖലയിൽ ഉയർന്നത്. ഇതിനിടെയാണ് മമ്മൂട്ടിയുടെ പ്രതികരണം. ഇപ്പോൾ ഉയർന്നുവന്ന പരാതികളിന്മേൽ പൊലീസ് അന്വേഷണം ശക്തമായി മുന്നോട്ടുപോകുന്നു. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം കോടതിയുടെ മുന്നിലാണ്. പൊലീസ് സത്യസന്ധമായി അന്വേഷിക്കട്ടെയെന്നും ശിക്ഷാവിധികൾ കോടതി തീരുമാനിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫേസ്ബുക്കിലൂടെയായിരുന്നു നടന്റെ പ്രതികരണം. പോസ്റ്റിന്റെ പൂർണരൂപം മലയാള സിനിമാരംഗം ഇപ്പോൾ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളാണ് ഈ കുറിപ്പിന് ആധാരം. അതേക്കുറിച്ച്…